Wednesday, July 1, 2020

ഒരു ചൂരൽമല യാത്രാ ഡയറി

ർഷങ്ങൾ കുറേ കടന്നു പോയിരിക്കുന്നു. എന്നാലും ചില യാത്രകൾ അങ്ങിനെയാണ് അത് നമ്മൾ ഇന്നലെ പോയത്പോലെയിരിക്കും...അങ്ങിനെ ഒരു യാത്രയെ കുറിച്ചാണ് എഴുതുന്നത്..
ചൂരൽമല , പേര് പോലെത്തന്നെ ഒരു മലമ്പ്രദേശം ..വയനാട് ജില്ലയിൽ സൂചി പാറയ്ക്കും വെള്ളരിമലയ്ക്കും ഇടയിലായി ഒരു കൊച്ചു ഗ്രാമം.തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒരു നാട്..ചൂരൽമലയിലേക്കുള്ള യാത്ര നമ്മുടെ ആന വണ്ടിയിൽ ആയിരുന്നത് കൊണ്ട് ശരിക്കും ആസ്വദിച്ചു... ചിലപ്പോഴൊക്കെ യാത്ര ബസുകളിലും പോവണം അപ്പോഴാണ് അതിന്റെ ഒരു ഫീൽ നമുക്ക് മനസ്സിലാവൂ.... വയനാട്ടിലേക്കുള്ള യാത്രകൾ ഞാൻ അധികവും ബസുകളിൽ ആവാൻ ശ്രമിക്കാറുണ്ട്... യാത്രയിൽ ഉടനീളം നമ്മുടെ കണ്ണും കാതും തുറന്നിരിക്കണം..പറ്റുമെങ്കിൽ ബസിന്റെ ഫ്രന്റ് സീറ്റ് തന്നെ തരപ്പെടുത്താൻ നോക്കണം...



ചൂരൽമല യാത്രയിൽ ഭാഗ്യത്തിന് എനിക്ക് ഡ്രൈവറുടെ അടുത്തുള്ള സീറ്റ് തന്നെ കിട്ടി.... അതി മനോഹരങ്ങളായ കാഴ്ചകൾ ബസിന്റെ ചില്ലിലൂടെ ഓടി മറയുന്നു... തേയില തോട്ടങ്ങളും തോട്ടം തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന 'പാടികളും ' പുതുമയാർന്ന കാഴ്ചയാണ് ..
തേയില നുള്ളുന്ന സ്ത്രീകൾ പുറത്തു കെട്ടിയ കൊട്ടയുമായി വഴിയരികിൽ നിരനിരയായി നടന്നു നീങ്ങുന്നത് കാണാം...
എനിക്കിറങ്ങേണ്ടത് അവസാന സ്റ്റോപ്പിലാണ് . ബസ്സ് അവിടെവരെയുള്ളു എന്ന് ലിനൂബ് നേരത്തെ പറഞ്ഞിരുന്നു..  അവൻ എന്നെയും കാത്ത് സ്റ്റോപ്പിൽ തന്നെയുണ്ടായിരുന്നു...അവൻ  എന്നെയും കൂട്ടി അവരുടെ പാടിയിലേക്ക് നടന്നു...
'പാടി ' എന്ന് പറഞ്ഞാൽ തേയില തൊഴിലാളികൾക്ക് മുതലാളിമാർ ഒരുക്കുന്ന താമസ സൗകര്യം... കുറെ മനുഷ്യർ ഒന്നിച്ചു താമസിക്കുന്ന ഒരിടം...എനിക്ക് പാടി എന്നുള്ള പേരുപോലും കൗതുകമുണർത്തി....ഞാൻ അവിടെ എത്തുന്ന കാര്യം നേരത്തെ ലിനൂബ് പറഞ്ഞിട്ടുണ്ടാവണം....അതുകൊണ്ട് തന്നെ ഒരപരിചിതത്യം എനിക്കനുഭവപെട്ടില്ല....എല്ലാരേയും നേരത്തെ അറിയുന്ന പോലെ... നാട്യങ്ങൾ അറിയാത്ത ആളുകൾ. എന്റെ പേരുപോലും അവർക്കറിയാം....

ചുരം കയറി വന്നതിന്റെ ചെറിയ യാത്രാ ക്ഷീണം ഉണ്ട്... ഡിസംബർ മാസമായതിനാൽ നല്ല തണുപ്പ് ... പാടിയിലെ ജീവിതം വ്യത്യസ്തമായ ഒരനുഭവമായിരുന്നു... ചെറിയ ചെറിയ മുറികൾ ...അതിൽ നിറയെ ആളുകൾ...അവരുടെ സാമൂഹിക ജീവിതം അതിനനുസരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നു....
തണുപ്പിനെ വകവെക്കാതെ ഒരു കുളി പാസ്സാക്കി ... വെള്ളം നല്ല ഐസ് പോലെ ...കുളി കഴിഞ്ഞപ്പോ ക്ഷീണമൊക്കെ പമ്പ കടന്നു...
നല്ല കപ്പയും ചിക്കനും ...പിന്നെ കാന്താരി മുളക് അരച്ച ചമ്മന്തിയും.... എന്റെ ടേസ്റ്റ് പോലും അവൻ അമ്മയോട് പറഞ്ഞെന്ന് എനിക്കുറപ്പായി...കുറെ നേരം അമ്മയുമായി അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.... ഒരു പാട് അനുഭവങ്ങൾ ....ചിലപ്പോഴൊക്കെ അങ്ങിനെയും ആളുകളെ കാണാം..അനുഭവങ്ങളിലൂടെ ജീവിതം കൊണ്ട് ഘോഷയാത്ര നടത്തിയവർ.
ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി ... ഇപ്പോൾ മൂടൽ മഞ്ഞിനാൽ കാഴ്ചകൾ മറയ്‌ക്ക പ്പെട്ടിരിക്കുന്നു...തേയില തോട്ടങ്ങളെ ചുറ്റി പോകുന്ന റോഡുകൾ...മല മടക്കുകൾ .വഴികളിൽ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു ...

തുടർന്നു വായിക്കുക ... https://mangroveskerala.blogspot.com/2020/07/blog-post_80.html

No comments:

Google