Monday, December 27, 2021

ഒരു നിലമ്പൂർ ഡയറി

 






കോഴിക്കോട് നിന്നും വളരെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന നിലമ്പൂർ ... കോഴിക്കോട് മാവൂർ വഴി നിലമ്പൂരിലേക്ക് ...  ദേശാടന പക്ഷികളുടെ താവളമായ മാവൂരിലെ കോൾ നിലങ്ങൾ ... ഒരു കാലത്ത് മാവൂരിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച ഗ്വാളിയോർ റയോൺസ് ഫാക്ടറി... 

ഓടി മറയുന്ന കാഴ്ചകൾ ഒട്ടനവധി....  കാണാനുള്ള കണ്ണും അറിയാനുള്ള മനസ്സും കൂടിയുണ്ടെങ്കിൽ ഈ യാത്ര നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാകും...


നിലമ്പൂർ കാടുകൾ തേക്കുകൾക്ക് പ്രശസ്തമാണ് .നല്ല വളക്കൂറുള്ള മണ്ണും മഴ ലഭ്യതയും നിലമ്പൂർ കാടുകൾ തേക്കുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഇത് തിരിച്ചറിഞ്ഞ കനോലി സായിപ്പിന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിലമ്പൂരിൽ ഇന്ന് നമ്മൾ കാണുന്ന കനോലി തേക്ക് പ്ലോട്ട് ... 

വശ്യ മനോഹരമായ പ്രകൃതി അതു തന്നെയാണ് നിലമ്പൂരിനെ വ്യത്യസ്തമാക്കുന്നത് ...

കാടും മലകളും പുഴകളും അരുവികളും യഥേഷ്ടമുണ്ടിവിടെ ... കേരളത്തിൽ മലപ്പുറം ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിന് ഇനിയും ഒരുപാട് സാധ്യതകളുണ്ട് ... വളരെ നന്നായി പരിപാലിക്കപ്പെടുന്ന തേക്ക് മ്യൂസിയവും ഔഷധ ഉദ്യാനവും ബട്ടർഫ്ലൈ പാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പാടു വിജ്ഞാനപ്രദമാണ് .... യാത്ര അറിവിന് വേണ്ടി കൂടി ആണെങ്കിൽ ഇന്ന് തന്നെ നിങ്ങൾ പോകാനുദ്ദേശിക്കുന്ന സ്ഥല പേരിൽ നിലമ്പൂരും കുറിച്ചിടുക.


യാത്ര ചെയ്യുക എന്നത് ആദിമ കാലം മുതൽ തന്നെ മനുഷ്യരിൽ ട്രാൻസ്ക്രൈബ് ചെയ്യപ്പെട്ട ജീനിലെ ഒരു ഘടകമാണ് . അവസരം കിട്ടുമ്പോഴെല്ലാം യാത്ര ചെയ്യുക ... അത് നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.



✍🏻 ഫൈസൽ പൊയിൽക്കാവ്

Monday, December 13, 2021

ചെമ്പരത്തി വരിക്ക

 ഓറഞ്ച് നിറത്തിൽ തുടുത്തിരിക്കുന്ന  ചെമ്പരത്തി വരിക്ക എന്നും ചക്കപ്രേമികളുടെ ഇഷ്ട ഇനമാണ്. ഈ നാടൻ ചക്ക ഇനം ഇന്ന് ജീവിച്ചിരിക്കുന്നതു തന്നെ കേരള  കാർഷിക സർവകലാശാലയുടെ ഭാഗമായ സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ തണലിലാണ്.

1986ലാണു കൊട്ടാരക്കര സദാനന്ദപുരത്ത് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. പുരയിടതോട്ടങ്ങളുടെ ഗവേഷണമായിരുന്നു ലക്ഷ്യം. ജില്ലയിലെ എല്ലാ മേഖലകളിലും ഗവേഷണ കേന്ദ്രം പുരയിടങ്ങളിലെ വിളകളെക്കുറിച്ചു സർവേ നടത്തി. 1996ൽ പേരയം സ്വദേശി രാജു ആന്റണിയുടെ വീട്ടിലെ ചെമ്പരത്തി വരിക്കയുടെ പ്ലാവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഈ പ്ലാവ് ഗവേഷണ വിഷയമായി.

ഗ്രാഫ്റ്റ് ചെയ്ത തൈകൾ സ്വന്തം തോട്ടത്തിൽ വളർത്തിയെടുത്തു. 2011ൽ ചക്കയുടെ ഗുണം നാട് അറിഞ്ഞു തുടങ്ങി. 2014ൽ സ്റ്റേറ്റ് വെറൈറ്റി റിലീസ് കമ്മിറ്റി ചക്കയ്ക്ക് അപ്രൂവൽ നൽകി. റജിസ്ട്രേഷൻ ലഭിച്ചതോടെ വിപണിയിലേക്കു പ്ലാവിൻ തൈകൾ വിതരണത്തിന് എത്തിത്തുടങ്ങി. ഓരോ വർഷവും 1500–2000 ഗ്രാഫ്റ്റ് തൈകൾ ഇവിടെ നിന്നു വിതരണം ചെയ്യുന്നു. പതിനായിരത്തിലധികം തൈകൾ ഇതുവരെ വിറ്റഴിഞ്ഞു. ഗ്രാഫ്റ്റ് ചെയ്തു നട്ടുവളർത്തിയ അഞ്ച് ചെമ്പരത്തി വരിക്ക പ്ലാവുകൾ സദാനന്ദപുരത്തെ ഗവേഷണ കേന്ദ്രം പരിസരത്തുണ്ട് ഇവയാണു മാതൃവൃക്ഷം

ചെമ്പരത്തി വരിക്കയുടെ തൈകൾ മുക്കം  മാമ്പറ്റ കൃഷി കേന്ദ്രത്തിൽ ലഭ്യമാണ്. വില: 210 /- രൂപ

ഫോൺ: 81 130 130 81


Thursday, December 9, 2021

അരയന്ന ചുരക്ക

 








Friday, December 3, 2021

പുലാസൻ

 


വീട്ടുവളപ്പിൽ ചുവപ്പു നിറത്തിൽ പഴുത്തു നിൽക്കുന്ന പുലാസാൻ പഴം കൗതുകമുള്ള കാഴ്ച്ച തന്നെയാണ്. 
മൃദുവായ മുള്ളുകൾ നിറഞ്ഞതാണ് പുലാസൻ കായ്കൾ. ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ കലർന്ന പച്ച നിറമണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്.
നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് മാറുകയും ചെയ്യും. 10 മുതൽ 15 മീറ്റര്‍ വരെ ഉയരംവെക്കുന്ന പുലാസാന്റെ ഭക്ഷ്യയോഗ്യമായ ഉൾക്കാമ്പ് മധുരവും നീരും നിറഞ്ഞതാണ്. ഉള്ളിൽ ചെറിയ ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് കാണപ്പെടുന്നു.

വിത്തിൽ നിന്നു കാമ്പ് എളുപ്പം വേർപ്പെടുത്തി മാംസളമായ ഭാഗം നേരിട്ടു കഴിക്കാം. ഐസ്ക്രീം, ജൂസ്, ജാം എന്നിവയിൽ രുചിക്കായി പുലാസാൻ ചേർക്കാം. ഇതിന്റെ വിത്ത് ചില സ്ഥലങ്ങളിൽ വറുത്തും കഴിക്കാറുണ്ട്. വളരെ കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള പുലാസൻ നട്ടുവളർത്താൻ ബഡ് ചെയ്ത തൈകളാണ് ഉത്തമം.
കാണാൻ സുന്ദരനായ പുലാസൻ മരം അലങ്കാര വൃക്ഷമായും ഉപയോഗിക്കാം എന്നതിനാൽ തൊടികളിലും വീട്ടുവളപ്പിലും വളർത്താവുന്നതാണ്.  പോഷക സമൃദ്ധമായ പുലാസാൻ ജീവകങ്ങളും ധാതുക്കളും മറ്റ് സസ്യജന്യ സംയുക്തങ്ങളും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു.
പത്തു വര്‍ഷത്തിലേറെ പ്രായമുള്ള ഒരു മരത്തില്‍ നിന്ന് ഒരു സീസണില്‍ 50 കിലോ പുലാസന്‍ കിട്ടുമെന്നാണ് എകദേശ കണക്ക്. വിപണിയില്‍ ഒരു കിലോ പുലാസന്‍ പഴത്തിന് 200 രൂപയിൽ കൂടുതൽ വില ലഭിക്കാറുണ്ട്. കേരളത്തിലെ വിപണികളിൽ പുലാസാൻ ഫലത്തിന് ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ കർഷകർ പുലാസാൻ കൃഷിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു.


പുലാസാൻ്റെ ബഡ് ചെയ്ത തൈകളാണ് മുക്കം മാമ്പറ്റകൃഷി കേന്ദ്രത്തിലുള്ളത്.




Wednesday, October 27, 2021

ജംബോട്ടിക്കാബ (മര മുന്തിരി ) തൈകൾ

 


ജംബോട്ടിക്കാബയുടെ (മര മുന്തിരി ) ആറ് ഇനം തൈകൾ ഇപ്പോൾ കൃഷി കേന്ദ്രത്തിൽ  ലഭ്യമാണ്.

ചെറിയ ഇലകളോട് കൂടി വളരുന്ന ഒരു സസ്യമാണ് ബ്രസീലിയൻ സ്വദേശിയായ  ജംമ്പോട്ടിക്കാബ.

തടിയോടു പറ്റിച്ചേർന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ്  ഇത് കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉൾഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികൾ, പാനീയങ്ങൾ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. 

കേരളത്തിൽ ജമ്പോട്ടിക്ക പല വെറൈറ്റികൾ ലഭ്യമാണ്. കായ്ഫലം ഓരോ ഇനങ്ങളെയും ആശ്രയിച്ചിരിക്കുന്നു.. വിത്തിൽ നിന്ന് മുളപ്പിച്ച തൈകൾ മൂന്നു വർഷം കൊണ്ടു കായ്ക്കുന്നു എന്നതാണ് ഒരു കാരണം, അത്പോലെ  വർഷം മുഴുവൻ ഇതിൽ നിന്ന് കായ് ഫലം ലഭിക്കുന്നു.  Red, black എന്ന രണ്ടു ഇനങ്ങൾ ഇവയിൽ ഉണ്ട്.

വെയിൽ അധികം ഇഷ്ടപ്പെടുന്ന ഇവയ്ക്ക് വെള്ളം താരതമ്യേന കുറവാണ് നല്ലത്. മറ്റു സാധാരണ അടിവളങ്ങൾ തന്നെ ജംബോട്ടിക്കയ്ക്കും നൽകാം.

എക്‌സർലേറ്റ്,  ഗ്രിമൽ, റെഡ് ഹൈ ബ്രീഡ്, ബവു- I, ഫുജാങ് ,ഒബ്ളാൻഗെറ്റ

തുടങ്ങിയ ഇനങ്ങളാണ് മുക്കം മാമ്പറ്റ കൃഷി കേന്ദ്രത്തിൽ ലഭിക്കുന്നത്.

Monday, September 27, 2021

പിട്ടി - ലക്ഷദ്വീപിലെ പക്ഷി സങ്കേതം


കടൽ പക്ഷികൾ മാത്രം അധിവസിക്കുന്ന ഒരു പക്ഷി തുരുത്താണ് പിട്ടി.ഇന്ത്യയിലെ അധികം അറിയപ്പെടാത്ത എന്നാൽ പ്രാധാന്യം ഏറെയുള്ള പക്ഷി സങ്കേതം ആണ് ഇത്. വളരെ കുറഞ്ഞ ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ചെറിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് ലക്ഷദ്വീപിലെ പിട്ടി പക്ഷി സങ്കേതം. ഈ ദ്വീപിനു പക്ഷിപിറ്റി എന്നും പേരുണ്ട്. ഇവിടെ ജനവാസമില്ല. പക്ഷി സങ്കേതം ആയി പ്രഖ്യാപിച്ചതിനു പുറമേ ഒരു പ്രധാന പക്ഷി മേഖല കൂടി ആണ് അത്. പക്ഷികളുടെയും മറ്റ് ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടി തരം തിരിക്കപ്പെട്ടിട്ടുള്ള അന്തർദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് പ്രധാന പക്ഷി മേഖല.


പിറ്റിയിലേക്കുള്ള യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്. ലക്ഷദ്വീപിലെ ‌ ഫോറസ്റ്റ് അധികൃതരുടെ കൂടെ ഒരു ഇടത്തരം മീൻ പിടുത്തബോട്ടില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. 

പിറ്റിയിലേക്കുള്ള യാത്രയിൽ ഉടനീളം ഡോൾഫിനുകളുടെ കൂട്ടത്തേയും പറക്കും മത്സ്യങ്ങളെയും കണ്ടു. പിറ്റി ദ്വീപിലേക്ക് അടുക്കുന്തോറു സമുദ്രത്തിന് ആഴം കുറഞ്ഞു വന്നു. ദ്വീപിൽ നിന്നും പത്തിരുന്നുറ് മീറ്റർ അകലെ മാറി ബോട്ട് നങ്കൂരമിട്ടു. പിറ്റിയുടെ തീരത്തു മുഴുവൻ പാറക്കെട്ടുകൾ നിറഞ്ഞതാണ്.

ദൂരെ നിന്ന് നോക്കുമ്പോഴെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പക്ഷികളെ കാണാം.

പിറ്റിയിൽ ഒരു മരത്തണൽ പോലുമില്ല.. മണൽ പരപ്പ് മാത്രം. നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കാൽ തട്ടി പക്ഷി മുട്ടകൾ പൊട്ടും. കടൽ പക്ഷികൾ പലതും നിലത്ത് മണലിൽ തന്നെയാണ് മുട്ടയിടുന്നതെന്നുള്ള അറിവ് ആദ്യമായിട്ടായിരുന്നു. വെള്ള നിറത്തില്‍ പിങ്ക് പുള്ളികളുള്ള മുട്ടകള്‍ ആണ് കൂടുതലും. കടലാള പക്ഷിയുടെ മുട്ടകള്‍ ആണ് ഇവ.

പാറക്കൂട്ടങ്ങളിലൊക്കെ പക്ഷി കാഷ്ഠത്തിന്റെ വലിയ കൂനകൾ കാണാം. പിറ്റിയിലെ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി മുട്ടകൾ തേടിയെത്തുന്ന മുക്കുവരും മറ്റൊന്നു സന്യാസി ഞണ്ടുകളുമാണ്.


എന്റെ ലക്ഷദ്വീപ് യാത്രാനുഭവം എന്ന പുസ്തകത്തിൽ നിന്ന്👆

Saturday, September 11, 2021

ബിരിയാണി

 *ബിരിയാണി* 


ന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ വായിച്ചപ്പോഴാണ്  പെരുമാൾപ്പുരത്ത് തൃക്കോട്ടൂർ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഒരനുഭവ കഥ ഓർമ്മ വന്നത്.

ആ കഥ ഇങ്ങനെയാണ് . ഞങ്ങൾക്ക് കണക്ക് പഠിപ്പിക്കുന്നത് അടിയോടി മാഷാണ് . മാഷ് ക്ലാസ്സിൽ വരുന്നതെ ഞങ്ങൾ കുട്ടികൾക്ക് പേടിയാണ്. എപ്പോഴും മാഷെ കയ്യിൽ ഒരു ചൂരലും കാണും . ഒരു ദിവസം ക്ലാസ്സിൽ ഒച്ചവച്ചതിന് എനിക്കും കിട്ടി പൊതിരെ തല്ല്. ഇന്നൊക്കെയാണെങ്കിൽ ബാലാവകാശ ലംഘനത്തിന് മാഷിനെതിരെ ഒരു കേസെങ്കിലും കൊടുക്കാമായിരുന്നു.

അടിയോടി മാഷ് വരുന്നത് കണ്ടതെ ക്ലാസ്സിൽ ഒരനക്കവുമില്ല. പിൻ ഡ്രോപ്പ് സയലൻസ് എന്നൊക്കെ പറയില്ലെ അതു തന്നെ.

" ഇന്ന് എല്ലാരും പോയ്  ബിരിയാണി കഴിക്ക് " . സ്കൂളിന്റെ അപ്പറത്തെ വീട്ടിൽ പന്തൽ ഞങ്ങളും കണ്ടതാണ്.  ഉച്ചയ്ക്ക് നല്ല ബിരിയാണി മണവും . അവിടെ  ധമ്മ് പൊട്ടിക്കാത്ത രണ്ട് ചെമ്പ് ചോറ് ബാക്കിയായി പോലും . ബിരിയാണി എന്ന് കേട്ടതും ഞങ്ങൾ കിഴക്കയിൽ എന്ന വീട്ടിലേക്ക് ഓടി. നല്ല ഒന്നാന്തരം ബീഫ് ബിരിയാണി. അന്നൊക്കെ കല്യാണ ത്തിന് ഒക്കെയേ ബിരിയാണി വെക്കാറുള്ളു എന്ന കാര്യം ഞാൻ ഇവിടെ ഓർമ്മിപ്പിച്ചോട്ടെ ...

അപ്പോഴാണ് ഞങ്ങളിൽ ഒരു അഭിമാനി പറയുന്നത് വിളിക്കാത്ത കല്യാണത്തിന് പോയ് ബിരിയാണി കഴിച്ചത് മോശമായി പോയെന്ന്.  സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിൽ പറയുമ്പോലെ കുഴി വെട്ടി ബിരിയാണി അതിലിട്ട് മൂടിയിരുന്നെങ്കിൽ ജീവിതത്തിൽ ഞാൻ കഴിച്ച നല്ല ഒന്നാന്തരം ബിരിയാണി മിസ്സായി പോയേന്നെ.... അത്രക്ക് രുചിയോടെ എന്റെ ആയുസ്സിൽ ഞാനൊരു ബിരിയാണി പിന്നെ കഴിച്ചിട്ടില്ല.

വിശക്കുന്നവനെ ഭക്ഷണത്തിന്റെ രുചി അറിയൂ എന്നു പറയുന്നത് എത്ര ശരിയാ....

കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പർശിനി കളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസുറ്റ കഥാ സമാഹാരമാണ് സന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി.

✍🏻 ഫൈസൽ പൊയിൽക്കാവ്

Monday, September 6, 2021

വൈകും മുൻപെ

 

കേരള പോലീസിന്റെ അഭിമാനം വാനോളമുയർത്തിയ ഋഷിരാജ് സിങ് ഐ.പി. സ് എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച വൈകും മുൻപേ എന്ന പുസ്തകം വ്യത്യസ്തമായ ഒരു വായനാനുഭവം നമുക്ക് നൽകുന്നുണ്ട്. കുട്ടികൾ വഴി തെറ്റി പോകുന്നു എന്ന് വിലപിക്കുന്ന രക്ഷിതാക്കളും അധ്യാപകരും അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

 രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്നതിൽ കുട്ടികൾക്കുള്ള പങ്ക് മുന്നിൽക്കണ്ട്, അവരെ അതിനു പ്രാപ്തരാക്കുന്നതിനു വേണ്ടി രക്ഷിതാക്കൾ എപ്രകാരമായിരിക്കണമെന്ന് നിർദേശങ്ങൾ നല്കുകയും, ചതിക്കുഴികൾ തിരിച്ചറിയാനുള്ള സൂചനകൾ നല്കുകയും ചെയ്യുന്ന ഒരു പുസ്തകം. ഔദ്യോഗിക ജീവിതത്തിനിടയിൽ കാണാനും കേൾക്കാനും ഇടവന്ന ദുരനുഭവങ്ങളും അവയിലേക്ക് വ്യക്തികൾ എത്തിച്ചേരാനുള്ള കാരണങ്ങളും മനസ്സിലാക്കിക്കൊണ്ട് ഋഷിരാജ് സിങ് ഐ.പി.എസ്. എഴുതിയ ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥാനുഭവം കൂടിയാകുന്നു. ലഹരിയുടെ പ്രലോഭനങ്ങളിൽ പെട്ടുപോകാതെ സമ്മർദങ്ങളില്ലാതെ പഠിക്കാനും ബാല്യകൗമാരങ്ങൾ ആസ്വദിക്കാനും വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാനും സഹായിക്കുന്ന പുസ്തകം.

കൊറോണാ കാലത്ത് വീടകങ്ങളിൽ അടച്ചിടപ്പെട്ട ബാല്യം കടന്നുപോകുന്ന മാനസിക പിരിമുറുക്കം മറികടക്കാൻ ഈ പുസ്തകം സഹായിക്കും.

 ഇനിയും ഇത്തരത്തിലുള്ള പുസ്തകങ്ങൾ എഴുതാനും സംഭവ ബഹുലമായ സർവ്വീസ് അനുഭവങ്ങൾ നാമുമായി പങ്കുവെക്കാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


👌 ഫൈസൽ പൊയിൽക്കാവ്

Sunday, September 5, 2021

*നല്ല അധ്യാപകൻ*


വീണ്ടും ഒരധ്യാപക ദിനം കൂടി കടന്നു പോകുന്നു.  അധ്യാപകവൃത്തി തുടങ്ങിയിട്ട്  17 വർഷം . ആദ്യത്തെ നാലു വർഷം കോഴിക്കോടുള്ള ഒരു പ്രൈവറ്റ് കോളേജിൽ . അതിനു ശേഷം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായി . മടപ്പള്ളി, കൊയിലാണ്ടി, കല്ലായ്, കുറ്റിച്ചിറ, ഇപ്പോൾ മലപ്പുറം ജില്ലയിൽ ഓമാനൂർ ഹയർ സെക്കന്ററിയിൽ ജോലി ചെയ്തു വരുന്നു. പല തരക്കാരായ കുട്ടികളെ പഠിപ്പിക്കാൻ ജീവിതത്തിൽ അവസരമുണ്ടായി. അതിൽ പലരുമായി നല്ല ബന്ധം പുലർത്തി പോരുന്നു.  കുട്ടികളുടെ മനസ്സിൽ കയറി പറ്റാൻ നമുക്കായാൽ നമ്മൾ പഠിപ്പിക്കുന്ന വിഷയം ഏതായാലും അധ്യാപനം വളരെ രസകരമാവും.  അതല്ലെങ്കിൽ അവർക്കും നമ്മൾക്കും വേഗം ബോറടിക്കും. നമുക്ക് നല്ല അധ്യാപകൻ ആവണോ നമ്മൾ കുട്ടികളുടെ മനസ്സിൽ കയറി പറ്റിയേ പറ്റുള്ളു.  അതിനുള്ള വഴികൾ തേടുക അത് മാത്രം കൊണ്ടേ ഏതൊരാൾക്കും നല്ല അധ്യാപകൻ ആവാൻ കഴിയൂ......

നല്ലൊരു അധ്യാപകൻ നല്ലൊരു വായനക്കാരനും കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കുന്നവനും ആകണം. നല്ല നല്ല പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി കൊണ്ടേയിരിക്കണം .അതിലൂടെ മാത്രമേ കുട്ടികളെ നാളത്തെ നല്ല പൗരന്മാരാക്കാൻ കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് പ്ലസ്ടു ക്ലാസ്സിൽ എന്നെ പഠിപ്പിച്ച ഹിന്ദി അധ്യാപകൻ കൃഷ്ണൻ മാഷാണ്. അദ്ദേഹത്തോടുള്ള എന്റെ എല്ലാ കടപ്പാടും സ്നേഹാദരവും ഞാൻ ഇവിടെ സമർപ്പിക്കുന്നു.

 

✍🏻ഫൈസൽ പൊയിൽക്കാവ്

Wednesday, September 1, 2021

അലോവേര അഥവാ കറ്റാർവാഴ

സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘കറ്റാർവാഴ’ ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും മുടിയുടെ വളർച്ചയ്‌ക്കും ,ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം ഉത്തമമാണ്. കറ്റാര്‍‍വാഴയുടെ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ളതിനാല്‍‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെയും വിശേഷിപ്പിക്കുന്നു. കറ്റാർവാഴയുടെ ​​ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം….

  • കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം.
  • മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്.
  • നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്ത് പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും.
  • മുഖത്ത് നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്‍റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും.
  • മുഖക്കുരു, വരണ്ട ചർമ്മ എന്നിവ അകറ്റാൻ അൽപം കറ്റാർവാഴ ജെല്ലും നാരങ്ങ നീരും ചേർത്ത് മുഖത്തിടാം.
  • കറ്റാര്‍വാഴ ആന്റി ഓക്‌സിഡന്റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം മാറാനും കരളിന്റെ നല്ല പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.
  • വീട്ടിലെ മൗത്ത് വാഷ് തീര്‍ന്നാല്‍ കറ്റാര്‍വാഴ ജ്യൂസ് പകരം ഉപയോഗിക്കാം. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്‌ക്കും. വൈറ്റമിന്‍ C ഉള്ള കറ്റാര്‍വാഴയ്‌ക്ക് പല്ലിലെ കറ തടയാനാകും.
  • നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്.
  • കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച് അതിന്റെ ജെല്‍ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം ഉറപ്പ്.
  • വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ തേച്ചാല്‍ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.
  • ത്രെഡിങ്ങിനും വാക്‌സിങ്ങിനും ശേഷം ആ ഭാഗത്ത് കറ്റാര്‍ വാഴ ജെല്‍ ഇടുന്നത് ചൊറിച്ചില്‍ ഒഴിവാക്കും.
  • വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫേസ് മാസ്‌ക് മിശ്രിതത്തിന്റെയൊപ്പം ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ക്കുന്നത് ഫലം ഇരട്ടിപ്പിക്കും. പാതി വെള്ളരി ഇടിച്ചുചതച്ച മിശ്രിതത്തിലേക്ക് റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്താല്‍ ഫേസ് മാസ്‌ക് റെഡി.
  • ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ ജെല്‍ തേയ്‌ക്കാവുന്നതാണ്. ഇത് ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒഴിവാക്കി മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കും. വിറ്റാമിനുകളും ഫോളിക് ആസിഡും അടങ്ങിയ കറ്റാര്‍ വാഴ മുടിയെ പരിപാലിച്ച് കൊഴിച്ചില്‍ കുറയ്‌ക്കും.
  • ചര്‍മ്മത്തിനു പുറത്ത് വരുന്ന തിണര്‍പ്പ്, ചൊറിച്ചില്‍ പോലുള്ളവയ്‌ക്കും കറ്റാര്‍വാഴ ഔഷധമാണ്. പ്രാണികള്‍ കടിച്ചാലും വേദന മാറ്റാന്‍ ഇത് ഉപയോഗിക്കാം.
  • മുഖത്ത് നിന്ന് മേയ്‌ക്ക് അപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. ജെല്‍ ഇട്ട് പഞ്ഞി കൊണ്ട് തുടച്ചാല്‍ മുഖം ക്ലീനാകും.
  • മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടിയാൽ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

 

Saturday, August 28, 2021

നെക്സ്റ്റ് ജെൻ മൈൻഡ് റീഡർ ആപ്പുകൾ

 

മൊബൈൽ ഫോണിൽ നിർമ്മിത ബുദ്ധി (  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആപ്പുകളുടെ ഉപയോഗം ദിനംപ്രതി കൂടി വരുന്നു. ആപ്പിൾ ഫോണിൽ ഉപയോഗിക്കുന്ന സിരി (SIRI ) , ഗൂഗിളിന്റെ ഗൂഗിൾ അസിസ്റ്റന്റ് , മൈക്രോസോഫ്റ്റിന്റെ കോർട്ടാന ( Cortana ) ഇവയൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആപ്പുകളാണ്. ഭാവിയിൽ വരാൻ പോകുന്ന AI ആപ്പുകൾ നമ്മുടെ ജീവിതം ഇനിയും വലിയ തോതിൽ മാറ്റി മറിച്ചുകൂടെന്നില്ല. മൊബൈലിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികളെ അടിസ്ഥാനമാക്കി നമ്മുടെ മനസ്സ് വായിക്കുന്ന ആപ്പുകൾ. ഒരാളെ ഫോണിൽ വിളിക്കാൻ തോന്നുമ്പോഴേക്ക് അയാളെ വിളിച്ചു കഴിഞ്ഞിരിക്കും ഈ നെക്സ്റ്റ് ജനറേഷൻ മൈൻഡ് റീഡർ ആപ്പുകൾ.. നമുക്ക് ഇഷ്ടം തോന്നുന്നവരെയൊക്കെ ആപ്പ് വിളിക്കാൻ തുടങ്ങിയാൽ ഉള്ള പൊല്ലാപ്പ് ഒന്നാലോചിച്ച് നോക്ക് .. കുടുംബ കലഹത്തിന് പിന്നെ അധികം താമസമുണ്ടാവില്ല 😀

ലോകത്തിലെ ഏറ്റവും വലിയ  പരസ്യദാതാവായ ഗൂഗിൾ പരസ്യം കാണിക്കാൻ ഉപയോഗിക്കുന്ന ആഡ്സെൻസ് (Adsense) പ്രോഗ്രാമിനെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും നമ്മൾ കാണുന്ന വെബ് ഉള്ളടക്കത്തിനെ ആസ്പദമാക്കിയാണ് ആഡ്സെൻസ് പ്രവർത്തിക്കുന്നത്. അതു പോലെ നമ്മുടെയൊക്കെ മനസ്സ് വായിക്കാൻ കഴിവുള്ള ന്യൂ ജെൻ മൈൻഡ് റീഡർ AI ആപ്പുകളുടെ കാലം അതി വിദൂരമല്ല..

ജാഗ്രതൈ ....


ഫൈസൽ പൊയിൽക്കാവ്

ബിരിയാണിക്കൈത അഥവാ രംഭ.

ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവാ രംഭ.

ശാസ്ത്രനാമം പൻഡാനസ് അമാരില്ലി ഫോളിയസ്. പൂക്കൈത അഥവാ തഴയുടെ ഒരു അലങ്കാരരൂപമാണ് ഈ ചെടി. തഴയുടെ ഇലയുടെ വശങ്ങളിൽ ധാരാളം മുള്ളുകളുണ്ടെങ്കിൽ, ബിരിയാണിക്കൈതയിൽ ഈ മുള്ളുകൾ ഉണ്ടാകാറില്ല


കടപ്പാട് : വിക്കിപീഡിയ

Friday, August 20, 2021

കിറ്റി

മൂന്ന് കോടിയിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ അറുപതോളം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ലോക പ്രശസ്തമായ ആൻഫ്രാങ്കിന്റെ ഡയറി അതാണ്  'കിറ്റി' .  ജന്മദിനത്തിന് അവളുടെ അച്ഛൻ അവൾക്കു സമ്മാനിച്ചതായിരുന്നു ആ ഡയറി. ആൻ അതിനെ സ്നേഹപൂർവ്വം 'കിറ്റി ' എന്ന് വിളിച്ചു. പതിമൂന്നു വയസ്സുള്ള ആൻഫ്രാങ്ക് അവളുടെ വികാര വിചാരങ്ങൾ കിറ്റിയുമായി പങ്കുവെച്ചു . ഈ പുസ്തകം വായിച്ച്‌  തുടങ്ങിയപ്പോൾ ആകാംക്ഷയായിരുന്നു. അടുത്തദിവസം കിറ്റി എന്നവൾ വിളിക്കുന്ന അവളുടെ ഡയറി യിൽ അവൾ എന്തായിരിക്കും കുറിച്ചിട്ടുണ്ടാവുക . നമ്മളെ ആകാംക്ഷയുടെ  മുൾ മുനയിൽ നിർത്തുന്നുണ്ട് ഈ ഡയറി കുറിപ്പുകൾ.

 പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട ബാല്യകാലം നാല് ചുമരുകൾക്ക്  ഉള്ളിലേക്കു തളച്ചിടുമ്പോൾ അവൾ അനുഭവിച്ച ഹൃദയ വേദന കിറ്റിയിലൂടെ നമ്മളെയും നൊമ്പരപ്പെടുത്തുന്നു . കിറ്റിയുമായുള്ള സംഭാഷണം എന്ന മട്ടിൽ ഓരോ ദിവസവും   എന്ത് മനോഹരമായിട്ടാണ് അവൾ കുറിച്ചിട്ടിരിക്കുന്നത്. ജൂതമതത്തിൽ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ട ലക്ഷകണക്കിന് കുടുംബങ്ങൾ അനുഭവിച്ച കൊടിയ യാതനകൾ. ( എഴുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള വാർത്തകൾ നമ്മെ വീണ്ടും സങ്കടപ്പെടുത്തുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ചുള്ള പാലായനങ്ങൾക്ക്  ഇനിയും അറുതിയായിട്ടില്ല. ചരിത്രത്തിൽ നിന്നും പാഠം ഉൾകൊള്ളാത്ത നമ്മൾ തന്നെ വിഡ്ഢികൾ )  .

രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റര്‍ഡാമിലെ മോണ്ടിസ്സോറി സ്കൂളില്‍ പഠിച്ചിരുന്ന ആ‌ന്‍ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാര്‍ തങ്ങളുടെ ആത്മാവില്‍ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേര്‍ത്തുവക്കുന്നു. 

 

യുദ്ധത്തിനുശേഷം ആംസ്റ്റർ‍ാമിലേക്കു തിരികെ വന്നവരിൽ ഒരാളും, ആൻ ഫ്രാങ്കിന്റെ പിതാവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകൾ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947 ൽ ഇവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഡച്ചു ഭാഷയിലായിരുന്ന ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952 ൽ ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ പുറത്തിറങ്ങി.

മക്കൾക്ക് പുസ്തകങ്ങൾ വാങ്ങിച്ചു കൊടുക്കുന്ന കൂട്ടത്തിൽ  ആൻഫ്രാങ്കിന്റെ ഈ പുസ്തകവും ഉൾപ്പെടുത്താൻ മറക്കല്ലേ. അവർക്കെങ്കിലും നല്ലൊരു ചരിത്ര ബോധം ഉണ്ടാവട്ടെ.



✍ഫൈസൽ പൊയിൽക്കാവ്

 

 

 

 

 

Wednesday, August 18, 2021

മകോട്ടദേവ

 അടുത്ത നാളുകളിൽ കേരളത്തിലെത്തിയ ഇന്തൊനേഷ്യൻ ഔഷധ സസ്യമാണ് ‘മകോട്ടദേവ’. ഈ ചെറു സസ്യത്തിന്റെ പഴങ്ങൾ അരി...


Read more at: https://www.manoramaonline.com/karshakasree/crop-info/2017/05/17/mahkota-dewa-fruit-gods-crown.html

Tuesday, August 17, 2021

മാങ്കോസ്റ്റിൻ

 ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ പഴമാണ് മാങ്കോസ്റ്റിന്‍. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് മാങ്കോസ്റ്റിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നിരോക്‌സീകാരകങ്ങളുടെയും പോഷകക്കലവറയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍. കാന്‍ഡികള്‍, ജാം, പ്രിസര്‍വ്, ടോപ്പിങ്ങ്, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കാന്‍ മാങ്കോസ്റ്റിന്‍ ഉത്തമമത്രെ. മാങ്കോസ്റ്റിന്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വളരെ പെട്ടെന്നുതന്നെ രക്തത്തിലലിയുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും പ്രിയങ്കരമാണ്. അങ്ങനെ കുടുംബത്തിലുള്ളവരുടെ ആരോഗ്യപരിപാലനത്തിന് വീട്ടുവളപ്പില്‍ നട്ടുപിടിപ്പിക്കുന്ന ഒരു മാങ്കോസ്റ്റിന്‍ തീര്‍ച്ചയായും ഗുണകരമാകും. ഭക്ഷ്യയോഗ്യമല്ലെങ്കിലും പുറംതോട് ഔഷധനിര്‍മ്മാണത്തില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ ദുര്‍മേദസ് അകറ്റി, കൂടുതല്‍ ഓജസ്സും, സൗന്ദര്യവും നിലനിര്‍ത്താനാണത്രെ പാശ്ചാത്യരാജ്യങ്ങളില്‍ മാങ്കോസ്റ്റിന്റെ പുറംതോടില്‍ നിന്ന് തയ്യാറാക്കുന്ന ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. മാങ്കോസ്റ്റിന്‍ കൃഷിയെ ഹരിതകേരളം ന്യൂസിന്റെ വായനക്കാര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് ഡോ. സണ്ണി ജോര്‍ജ് (ഡയറക്ടര്‍, റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ്, ഹോംഗ്രോണ്‍ ബയോടെക്). കൃഷി രീതികളും പരിചണ മുറകളും ഡോ. സണ്ണി ജോര്‍ജ്ജ് വിശദമായി ലേഖനത്തില്‍ പ്രതിപാദിക്കുന്നു.

ക്ലോസിയേസി സസ്യകുടുംബത്തിലെ അംഗമായ മാങ്കോസ്റ്റിന്‍ ‘ഗാര്‍സിനിയ മാങ്കോസ്റ്റാന’ എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ‘ഗാര്‍സിനിയ ഹോംബ്രോണിയാനനയും ‘ഗാര്‍സീനിയ മാലക്കെന്‍സിസും’ തമ്മിലുള്ള പ്രകൃതിദത്തസങ്കരമാണ് മാങ്കോസ്റ്റിനെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മാങ്കോസ്റ്റിന്‍ പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത ഹൈബ്രിഡ് എന്ന് പറയാം. പൂക്കളെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ അതില്‍ കേസരങ്ങള്‍ ശുഷ്‌ക്കമായിരിക്കുന്നത് കാണാം. ഈ കേസരങ്ങള്‍ പരാഗരേണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലാത്തതിനാല്‍ മാങ്കോസ്റ്റിന്‍ പുഷ്പങ്ങള്‍ പെണ്‍പൂക്കളുടെ ധര്‍മ്മം നിര്‍വഹിക്കുന്നു. പരാഗണവും അതിനോടനുബന്ധിച്ചുള്ള ബീജസങ്കലനവും വഴിയല്ലാതെ വിത്തുകള്‍ മുളച്ചുണ്ടാകുന്ന തൈകളെല്ലാം മാതൃവൃക്ഷത്തിന്റെ തനിപ്പകര്‍പ്പുകളാണ്. അതിനാല്‍ത്തന്നെ മാങ്കോസ്റ്റിന്‍ മരങ്ങളില്‍ പ്രകടമായ ജനിതകവൈവിധ്യം കാണപ്പെടുന്നില്ല. എന്നാല്‍ ഗുണമേന്മയുള്ള തൈകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ആദ്യപടി, 50 വര്‍ഷത്തിനുമേല്‍ പ്രായമുള്ള മാതൃവൃക്ഷങ്ങള്‍ തെരഞ്ഞെടുക്കുകയെന്നതാണ്. അപ്രകാരം പ്രായമുള്ളതും തുടര്‍ച്ചയായി ധാരാളം ഫലങ്ങള്‍ നല്‍കുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിക്കണം. ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ ഉല്‍പ്പാദിപ്പിക്കാമെങ്കിലും ഇത്തരം തൈകള്‍ വളര്‍ച്ചാശക്തിയും ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞവയും തുടര്‍ച്ചയായി ഫലങ്ങള്‍ നല്‍കാത്തതായും കണ്ടുവരുന്നു. പാര്‍ശ്വമുകുളങ്ങള്‍ ഇല്ലാത്തതിനാല്‍ മുകുളനം (ബഡ്ഡിങ്ങ്) സാദ്ധ്യവുമല്ല. മാങ്കോസ്റ്റിന്‍ മരങ്ങള്‍ കരുത്തോടെ വളര്‍ന്ന് ധാരാളം ഫലങ്ങള്‍ നല്‍കാന്‍ വിത്തുവഴി ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

സമുദ്രനിരപ്പില്‍ നിന്നും 500 അടിവരെ മാങ്കോസ്റ്റിന്‍ മരങ്ങള്‍ വളര്‍ന്ന് കായ്ഫലം തരുമെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഗുണമേന്മയേറിയ ഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഉയര്‍ന്ന പ്രദേശങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യുകയാണ് ഉത്തമം. സമുദ്രനിരപ്പില്‍ നിന്നും 500 മുതല്‍ 2500 അടിവരെയുള്ള പ്രദേശങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷിചെയ്താല്‍ മേല്‍ത്തരം ഫലങ്ങള്‍ ലഭിക്കുന്നതാണ്. ഇപ്രകാരമുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ സ്വാഭാവികമായതിനാല്‍ മാങ്കോസ്റ്റിന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം പ്രദേശങ്ങളില്‍ ചെയ്യുന്നത് അഭികാമ്യമാണ്. പഴങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്ന മഞ്ഞക്കറ (ഗാബോജ്) താരതമ്യേന കുറവായിരിക്കും എന്നതാണ് പ്രത്യേകത. നല്ല മണ്ണായമുള്ള ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണിന് നീര്‍വാര്‍ച്ചയുള്ളതിനാല്‍ മേല്‍ത്തരം ഫലങ്ങള്‍ ഇവിടെനിന്നും പ്രതീക്ഷിക്കാം. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുകയാണെങ്കില്‍ വെള്ളം വാര്‍ന്നുപോകാന്‍ ചാലുകള്‍ കീറി, മരങ്ങളുടെ തടങ്ങള്‍ കൂനകൂട്ടി പരിപാലിക്കുന്നത് മഞ്ഞക്കറയുടെ സാന്നിദ്ധ്യം ഒരു പരിധിവരെ കുറയ്ക്കാനാവുന്നതാണ്.

വയനാട്ടില്‍ കാപ്പിത്തോട്ടങ്ങള്‍ക്ക് ഇന്ന് ഏറ്റവും മികച്ച ഒരു ഇടവിളയാണ് മാങ്കോസ്റ്റിന്‍. ഇപ്രകാരം കാപ്പിത്തോട്ടങ്ങളില്‍ ഇടവിളയായി മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുമ്പോള്‍, മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കേണ്ടതാണ്. സമതലങ്ങളില്‍ മാങ്കോസ്റ്റിന്‍ മേയ് – ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കുമ്പോള്‍ വയനാട്ടില്‍ വിളവെടുപ്പ് സെപ്റ്റംബര്‍ – ഒക്‌ടോബര്‍ വരെ നീണ്ടുപോകാറുണ്ട്. പഴങ്ങളുടെ ലഭ്യത ആറു മാസം വരെ ഉറപ്പാക്കിയാല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില പ്രതീക്ഷിക്കാവുന്നതാണ്. ഇപ്രകാരം സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ മാങ്കോസ്റ്റിന്‍ വിളവെടുപ്പിന് തയ്യാറാക്കണമെങ്കില്‍ വേനല്‍ക്കാലത്ത് മരങ്ങള്‍ക്ക് ജലസേചനം നല്‍കുന്നതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
വയനാടന്‍ പ്രദേശങ്ങളില്‍ വേനലിന്റെ ആരംഭത്തില്‍ മരങ്ങള്‍ക്ക് ധാരാളം ജലം നല്‍കിയാല്‍ അവ നേരത്തെതന്നെ പൂത്ത് ഗുണമേന്മ കുറഞ്ഞ പഴങ്ങള്‍ വിളയുന്നതായി കണ്ടുവരുന്നു. മരങ്ങളെ ക്ഷീണിപ്പിക്കാതെതന്നെ, ജലലഭ്യത പരിമിതപ്പെടുത്തി, പുഷ്പിക്കല്‍ താമസിപ്പിച്ചാല്‍ കാലവര്‍ഷാരംഭത്തോടെ ചെടികള്‍ പൂക്കുകയും മേല്‍ത്തരം ഫലങ്ങള്‍ ധാരാളമായി വിളയുകയും ചെയ്യുന്നതായി കണ്ടുവരുന്നു. മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ധാരാളം ജൈവാംശം നല്‍കുകയും പുതയിടുകയും ചെയ്യേണ്ടതുണ്ട്.



മാങ്കോസ്റ്റിന്‍ സ്വാഭാവികമായി വളരുന്നത് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളില്‍ രണ്ടാം ശ്രേണി മരങ്ങളായിട്ടായതിനാല്‍ അതേ സൂക്ഷ്മകലാവസ്ഥാ സംവിധാനങ്ങള്‍ നമ്മുടെ കൃഷിയിടങ്ങളിലും നല്‍കിയാല്‍ മാത്രമേ, നല്ല വളര്‍ച്ചയും ഉയര്‍ന്ന വിളവും നല്‍കുകയുള്ളു. ഇതിനായി 40 അടിക്കു മുകളിലുള്ള മരങ്ങള്‍ നല്‍കുന്ന തണലില്‍ സൂര്യപ്രകാശം അരിച്ചിറങ്ങി മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്ക് ലഭ്യമാക്കുന്ന സംവിധാനം ആവിഷ്‌കരിച്ചാല്‍ മാങ്കോസ്റ്റന്‍ കൃഷി വളരെ വിജയകരമായി വയനാട്, ഇടുക്കി എന്നീ ഹൈറേഞ്ച് മേഖലകളില്‍ ചെയ്യാനാവും. മുപ്പത് മുതല്‍ 40 ശതമാനം വരെ മാത്രമേ ഇപ്രകാരം തണല്‍ മാങ്കോസ്റ്റ് മരങ്ങള്‍ക്ക് ലഭിക്കേണ്ടതുള്ളൂ. തണലിന്റെ ശതമാനം 50നു മുകളിലായാല്‍ മരങ്ങള്‍ വളരെ ഉയരത്തില്‍ വളര്‍ത്ത് കായ്പിടുത്തം കുറയ്ക്കും.

നല്ല നീര്‍വാര്‍ച്ചയുള്ള ധാരാളം ജൈവാംശം പി.എച്ച്.മൂല്യം 5 നും 6 നും ഇടയ്ക്കുള്ള മണ്ണാണ് മാങ്കോസ്റ്റിന്‍ കൃഷിക്ക് അനുയോജ്യം. മാങ്കോസ്റ്റിന്‍ ചെടികളുടെ ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ ഉപരിതലത്തില്‍തന്നെ വളരുന്നതിനാല്‍ മണ്ണ് ഇളക്കാന്‍ പാടില്ല. നല്ല ജൈവാംശമുള്ള മണ്ണ് തുടര്‍ച്ചായി ഇട്ടുകൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും. കൊന്നപോലുള്ള പയര്‍വര്‍ഗത്തില്‍പ്പെട്ട ഇലകള്‍ വാട്ടിയതിനുശേഷം പുതച്ച് അതിനുമുകളില്‍ ജീവാമൃതം പോലുള്ള ലായനികള്‍ ഓരോ മാസവും ഒഴിച്ചാല്‍ മണ്ണില്‍ ഉപകാരികളായ സൂക്ഷ്മജീവികള്‍ പെരുകി മണ്ണിനെ ജീവസുറ്റതാക്കി മാറ്റും. അങ്ങനെ ചെടികള്‍ രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ച് കൂടുതല്‍ കരുത്തോടെ വളരും.

വരണ്ട മാസങ്ങളില്‍ സൂര്യപ്രകാശം നേരിട്ടു പതിച്ചാല്‍ ഇലകള്‍ പൊള്ളികരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്ക് മുപ്പതുശതമാനം എങ്കിലും തണല്‍ ക്രമീകരിക്കേണ്ടതുണ്ട്. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടി അകലം പാലിക്കാവുന്നതാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്‌ലന്റില്‍ വളരെ സാധാരണമാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്‌ലന്റില്‍ വളരെ സാധാരണമാണ്. 


ഡോ. സണ്ണി ജോര്‍ജ്
ഡയറക്ടര്‍
റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ്
ഹോംഗ്രോണ്‍ ബയോടെക്
ഫോണ്‍: 8113966600, 9562066633
കടപ്പാട്:http://harithakeralamnews.com/news/

Sunday, August 15, 2021

മലയണ്ണാൻ

ആദ്യമേ പറയാം ഇത് മലയണ്ണാനെ കുറിച്ച് വിവരിക്കുന്ന ഒരു പോസ്റ്റല്ല. പിന്നെന്തിന് ഇങ്ങനെ ഒരു പേരെന്നല്ലേ അത് തുടർന്ന് വായിക്കുമ്പോൾ മനസ്സിലാവും. കുറച്ചു ക്ഷമയോടെ വായിക്കണമെന്ന് മാത്രം.

 ഒരു കാലത്ത്  പി.എസ്‌സി  പരീക്ഷകൾ എനിക്ക് ഹരമായിരുന്നു. ജോലി കിട്ടാനുള്ള ആവേശമല്ല മറിച്ചു ദൂരെ ദിക്കുകൾ കാണാനുള്ള പൂതി തന്നെയായിരുന്നു ഇതിനു കാരണം . അതുകൊണ്ട് തന്നെ പി.എസ്സിക്ക് അപേക്ഷിക്കുമ്പോൾ എപ്പോഴും വയനാട് , പാലക്കാട്, കാസർഗോഡ് എന്നിങ്ങനെയായിരുന്നു എന്റെ ചോയ്സ്. അങ്ങിനെ ഒരിക്കൽ എനിക്ക് ഒരു പി.എസ്‌സി  പരീക്ഷയുടെ ഹാൾടിക്കറ്റ് വന്നു ഇപ്രാവശ്യം അത് വയനാട് . 

പരീക്ഷ സെന്റർ ഓടപ്പള്ളം ജി.യു.പി.എസ്സ്  . വീട്ടിൽ കാര്യം പറഞ്ഞപ്പോൾ മാമനെ കൂടെ കൂട്ടി  പോയാൽ മതിയെന്നായി. ഇനി മാമനെ കുറിച്ച് ഒന്ന് പരിചയപ്പെടുത്താം. ചില സിനിമകളിലെ ശ്രീനിവാസന്റെ  കഥാപാത്രങ്ങൾ കാണുമ്പോൾ മാമനെ കണ്ടിട്ടാണ് ആ കഥാപാത്രം ഉണ്ടാക്കിയതെന്ന് തോന്നും അത്രയ്ക്ക് സാദൃശ്യമുണ്ട് മൂപ്പരും ആ കഥാപാത്രങ്ങളും .. പ്രത്യേകിച്ച് ചിങ്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം. വീട്ടിൽ അതിഥികൾ വന്നാൽ ഊണിന് മീൻ വാങ്ങാൻ പോയ  മൂപ്പർ പലപ്പോഴും മീനുമായി വരുന്നത് അതിഥികൾ ഊണ് കഴിച്ചു പോയതിനു ശേഷമായിരിക്കും. അതാണ് നമ്മുടെ സാക്ഷാൽ റഷീദ് മാമ .

 അങ്ങിനെ പരീക്ഷയുടെ തലേദിവസം മാമനും ഞാനും വയനാട്ടിലേക്ക്  ബസ് കയറി. അതൊരു നോമ്പ് കാലമായിരുന്നു കൂടെ നല്ല തണുപ്പും. മീനങ്ങാടിയിലേക്കു  രണ്ടു ടിക്കറ്റ് എടുതട്. ഭാഗ്യത്തിന് സീറ്റ് കിട്ടി. സൈഡ് സീറ്റിൽ ഇരുന്ന് പുറം കാഴ്ചകൾ കണ്ടുള്ള യാത്രയിൽ ഞാൻ പരീക്ഷയെ കുറിച്ച് തീർത്തും മറന്നു. ബസ്സിന്റെ ജനലിലൂടെ ഓടി മറയുന്ന നാട്ടിൻപുറ കാഴ്ചകൾ മനം കുളിർപ്പിക്കുന്നത് തന്നെ. നേർത്ത മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന വയനാടൻ ഗ്രാമ ഭംഗി വർണ്ണനകൾക്കതീതം.  ആന വണ്ടി മുഴക്കത്തോടെ വയനാടൻ ചുരം കയറി തുടങ്ങി. ഇടയ്ക്കിടെ കോട മഞ്ഞ് കാഴ്ചകൾ മറച്ചു. നല്ല ഒന്നാന്തരം ഡ്രൈവർ എത്ര അനായാസമാണ് അദ്ദേഹം കാഴ്ച മറക്കുന്ന കോടമഞ്ഞിൽ പോലും ഹെയർപിൻ വളവുകളിൽ ബസ് ഓടിക്കുന്നത്. ഇടയ്ക്കിടെ റോഡിൽ ചെറിയ വാനര പടയെ കാണാം.  യാത്രികർ  എറിഞ്ഞു നല്കുന്ന പഴം അതാണ് അവറ്റകളുടെ ഭക്ഷണം .

ബസ് മീനങ്ങാടിയിൽ എത്തി എന്ന് കണ്ടക്ടർ പറഞ്ഞപ്പോഴായാണ് ഓടി മറയുന്ന   കാഴ്ചകളിൽ ആണ്ടു പോയിരുന്ന എനിക്ക് സ്ഥലകാല ബോധം വന്നത്. ഞാനും മാമനും ധൃതിപ്പെട്ട് ബസ്സിറങ്ങി ദൂരെ കണ്ട പള്ളി മിനാരം ലക്‌ഷ്യം വെച്ച് നടന്നു. നോമ്പുതുറ പള്ളിയിൽ വെച്ചുതന്നെ ആവാം എന്ന് നിയ്യത്ത് * വെച്ചായിരുന്നല്ലോ വീട്ടിൽ നിന്നും ഇറങ്ങിയത്. യാത്രക്കാർക്ക് നോമ്പ് തുറക്കാൻ പ്രത്യേക സംവിധാനം പള്ളിയിൽ ഒരിക്കിയിരിക്കുന്നു . അവിടെ വിരിച്ച പുല്യായിൽ *  ഞങ്ങൾ രണ്ടാളും ഇരിപ്പുറപ്പിച്ചു. നോമ്പ് തുറപ്പിക്കൽ  പടച്ച തമ്പുരാന്റെടുത്ത് നല്ല കൂലിയുള്ള കാര്യമായതിനാൽ ഒരു യാത്രികനും നോമ്പുതുറക്കാൻ വേവലാതി പെടേണ്ട .

അനന്തരം മഗ്‌രിബ് ബാങ്ക് വിളിച്ചു . നല്ല ഒന്നാന്തരം തരികഞ്ഞിയും , കാരക്കയും, സമ്മൂസയും ,ഫ്രൂട്സും ഒക്കെയുണ്ട് . ബാക്കി നിസ്കാരം കഴിഞ്ഞിട്ടാണ് .നിസ്കാരത്തിനു ശേഷം എല്ലാവര്ക്കും പത്തിരിയും ആവി പറക്കുന്ന കോഴിക്കറിയും. റഷീദ്ക്ക പരിസരം മറന്നു തീറ്റ തുടങ്ങി . പണ്ട് മൂപ്പർ സ്കൂളിൽ പഠിക്കുന്ന കാലത്തു റവയ്ക്കു അടികൂടി ചീന ചട്ടിയിൽ വീണ കക്ഷിയാണ്.. 

ഇനി രാത്രി തങ്ങാൻ ഒരിടം വേണം പള്ളി മുക്രി * യോട് ചോദിച്ചപ്പോൾ ഇന്ന് രാത്രി പള്ളിയിൽ തന്നെ കിടക്കാനുള്ള സൗകര്യം ചെയ്തു തരാം എന്ന് പറഞ്ഞു. അത്താഴത്തിനു കഴിക്കാനുള്ള ഭക്ഷണവും മൂപ്പർ ഏർപ്പാടാക്കി. രാത്രി നമസ്കാരവും കഴിഞ്ഞു എല്ലാരും പോയപ്പോൾ ഞങ്ങൾ പുല്ല്യായിൽ തന്നെ ഉറങ്ങാൻ കിടന്നു. ഡിസംബർ മാസമായതിനാൽ നല്ല തണുപ്പാണ് . പുതപ്പൊന്നും കരുതാത്തതിനാൽ കൈ കാലുകൾ ഒക്കെ നല്ല ഐസുപോലെ മരവിച്ചിട്ടുണ്ട്. എപ്പോഴോ അറിയാതെ ഉറക്കത്തിലേക്കു വീണു. സുബഹി  നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കു മുൻപേ എഴുന്നേറ്റ് അത്താഴം കഴിച്ച് അംഗശുദ്ധി വരുത്തി നിസ്കാരത്തിനു റെഡി ആയി.

രാവിലെ ഏഴുമണിക്ക് പുറപ്പെട്ടാൽ മാത്രമേ പരീക്ഷാ സെന്ററിൽ കൃത്യ സമയത്ത് എത്താൻ കഴിയൂ. അന്വേഷിച്ചപ്പോൾ കുറച്ചു നടക്കാനുണ്ട് എന്നറിഞ്ഞു.  മാമനും ഞാനും രാവിലെ എഴുന്നേറ്റ് എക്സാം സെന്ററിലേക്കുള്ള നടത്തം തുടങ്ങി. വായനാട്ടുകാർക്കു 4 - 5  കിലോമീറ്റര് ഒക്കെ ചെറിയ ദൂരമാണെന്നു പിന്നീടാണ് മനസ്സിലായത് . രാവിലെ നല്ല മഞ്ഞു മൂടി കിടക്കുന്ന പാതയ്ക്ക് ഇരുവശവും റിസേർവ് ഫോറെസ്റ്റാണ്. ചിലയിടങ്ങളിൽ വന്യമൃഗങ്ങളിൽ നിന്നും സുരക്ഷിതമാകാൻ കമ്പി വേലി തീർത്തിട്ടുണ്ട് . രാവിലത്തെ നടപ്പിന് പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നിയില്ല നല്ല ഒന്നാന്തരം ജീവ വായു. ഇടയ്ക്കു ഞങ്ങളെയും കടന്നു ഒരു  ജീപ്പ് മുന്നോട്ടു പോയി. ഞങ്ങൾ നടത്തം തുടർന്നു. പാതയുടെ ഒരു വശത്ത് നല്ല ഇടതൂർന്ന വനം. പാതയ്ക്കരികിലായ് പേരറിയാത്ത പല വർണ്ണത്തിലുള്ള കാട്ടുപൂക്കൾ. അവസാനം പരീക്ഷ എഴുതാനുള്ള സ്കൂൾ എത്തിയിരിക്കുന്നു ഓടപ്പള്ളം ജി യു പി എസ് . വളരെ കുറച്ച് പേരെ പരീക്ഷ എഴുതാൻ എത്തിയിട്ടുള്ളു.

പരീക്ഷ എഴുതാനുള്ള ബെല്ലടിച്ചപ്പോൾ ഹാൾടിക്കറ്റുമായി ഞാൻ പരീക്ഷാ ഹാളിലേക്ക് കയറുന്നതിനു മുൻപേ മാമന്റെ  അനുഗ്രഹം വാങ്ങി പുറത്തുള്ള ഒരു ബെഞ്ച് കാണിച്ചു പരീക്ഷ കഴിയുന്നത് വരെ അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞു . 

വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ എന്ന തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയാണ്. ഒന്നര മണിക്കൂർ പരീക്ഷ എഴുതാൻ എനിക്ക് അര മണിക്കൂർ വേണ്ടി വന്നില്ല കാരണം നാട് കാണാൻ വേണ്ടി പരീക്ഷക്ക് അപേക്ഷിക്കുന്ന എനിക്ക് അറിയാത്ത ചോദ്യങ്ങൾ ആയിരുന്നു പലതും.

ഇനിയാണ് നമ്മുടെ സാക്ഷാൽ മലയണ്ണാന്റെ റോൾ . പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ റഷീദ് മാമൻ ഇരുന്ന ബെഞ്ച് ശൂന്യമാണ്.  വല്ല ബാത്റൂമിലേക്കും  പോയി കാണുമെന്നു വിചാരിച്ചു ഞാൻ ആ ബെഞ്ചിൽ ഇരുന്നു. കുറച്ച സമയമായിട്ടും ആളെ കാണതായപ്പോൾ എനിക്ക് ചെറിയ അപകടം മണത്തു. ഞാൻ സ്കൂളിന് ചുറ്റും നടന്നു നോക്കി ആളെ പൊടി പോലും കാണാനില്ല.. അപ്പോഴാണ് ഹാളിൽ പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകനെ കണ്ടത്. പരീക്ഷാർത്ഥികൾ എല്ലാം പോയി കഴിഞ്ഞിരിക്കുന്നു . ഞാൻ പോവാതെ അവിടെ നിൽക്കുന്നത് കൊണ്ട് അദ്ദേഹം എന്റെ അരികിലേക്ക് വന്നു കാര്യം തിരക്കി.   എന്നിട്ട്  സ്കൂളിന്റെ മറുവശത്തുള്ള കാട്ടു പാത ചൂണ്ടി കാണിച്ചു ചിലപ്പോ അത് വഴി കാട്ടിലേക്കെങ്ങാൻ കയറിയിരിക്കും എന്ന് പറഞ്ഞു.. അതും പറഞ്ഞു ബാഗുമെടുത്ത് അദ്ദേഹവും പോയി.. എന്തായാലും കുറച്ചു സമയം കൂടി കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. ഇപ്പൊ പരീക്ഷ കഴിഞ്ഞു ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കും. സ്കൂളിൽ ഇനി പ്യൂൺ മാത്രം ബാക്കി. അദ്ദേഹവും ഓഫീസ്  പൂട്ടി ഇറങ്ങാൻ തുടങ്ങുകയാണ്. ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. മൂപ്പർ എന്നെയും കൂട്ടി നേരത്തെ അദ്ധ്യാപകൻ കാണിച്ച ആ കാട്ടു പാതയിലൂടെ നടന്നു.. കുറച്ചു നേരം നടന്നപ്പോൾ ഈറ്റ കാടുകൾ കാണാൻ തുടങ്ങി. വീണ്ടും കുറച്ചു മുൻപോട്ട് ചെന്നപ്പോൾ കുറെപേര്  ഈറ്റയും തലച്ചുമടാക്കി വരുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ റഷീദ് മാമയും.. എനിക്ക് സന്തോഷവും ദേഷ്യവും ഒക്കെ കൂടി വന്നു.. പക്ഷെ മൂപ്പർ ഒന്നും സംഭവിക്കാത്ത മട്ടിൽ പറഞ്ഞത് ഞാൻ മലയണ്ണാനെ കണ്ടപ്പോൾ അതിനെ കാണാൻ കാട്ടിലേക്ക് കയറിയതാണെന്നു ..  തിരിച്ചു വരാനുള്ള വഴി മറന്നപ്പോൾ ഇവരോടൊപ്പം കൂടി അത്ര തന്നെ.

പാവം മലയണ്ണാൻ ഇതൊന്നും അറിയാതെ ഒരു വലിയ മരത്തിന്റെ കൊമ്പിൽ നിന്നും  അടുത്ത മരത്തിന്റെ കൊമ്പിലേക്ക് ചാടി.



✍ഫൈസൽ പൊയിൽക്കാവ്


നിയ്യത്ത് * = തീരുമാനം   പുല്യായിൽ * = പുല്ലു കൊണ്ടുള്ള പായ മുക്രി *= ബാങ്ക് വിളിക്കുന്ന ആൾ 


 

 

 

\

 

 



സൂരിനാം ചെറി


  ചെറിപ്പഴങ്ങളുടെ കുടുംബത്തിൽ നിന്നും ഇതാ ഒരു അംഗംകൂടി- സൂരിനാം ചെറി .പേരുകേട്ടു അതിശയപ്പെടേണ്ട .  നമ്മുടെ നാട്ടിൽ സാധാരണയായി വളർത്തിവരുന്ന  ഒരിനം ചെറിയാണിത്‌.  ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. പൂന്തോട്ടങ്ങളിൽ അലങ്കാര വൃക്ഷമായും ഇത്  വളർത്തുന്നുണ്ട്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത് .ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണൽമണ്ണ്, മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാൻ കഴിയും. 

മറ്റു ചെറികളിൽ  നിന്നും വ്യത്യസ്തമായി പൊക്കക്കാരനായി വളരുന്ന സുരിനാം ചെറി  8 മീറ്റർ  വരെ ഉയരമുണ്ടാകും .  ഇതിന്റെ ഇലകൾ വളരെ ആകർഷകമാണ് വൃത്താകൃതിയിൽ ചെറിയ ചെറിയ  ഇലകളാണ്  ഇതിനുള്ളത്. കിളുന്നിലകൾക്ക് ചെമ്പുനിറവും വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിൽ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. വേനല്ക്കാലമാണ് ഇതിന്റെ പഴക്കാലം. വളരെ ദൈർഘ്യം കുറഞ്ഞ പഴക്കാലമാണെങ്കിലും ഫല ആകർഷണീയത ഇവയ്ക്കു പൂന്തോട്ടങ്ങളിൽ സ്ഥാനം നൽകുന്നു. പല ആകൃതിയിൽ വെട്ടി നിർത്തിയ ചെടികൾ പൂന്തോട്ടങ്ങൾക്ക് അഴകാണ്.  

സൂരിനാം ചെറിയുടെ  കായ്കൾ മൂപ്പെത്തുന്നതിനുമുന്പ് പച്ചനിറത്തിലും പഴുത്തു കഴിഞ്ഞാൽ ഓറഞ്ച് ചുവപ്പ് എന്നെ നിറങ്ങളിലും കാണപ്പെടുന്നു.  രണ്ടിനം സൂരിനാം ചെറികളുണ്ട് തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും.100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്‌, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, [തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കടും ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു. ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തി

വിത്തുപാകിയാണ്‌ ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. അരിനെല്ലിക്കപോലെ നാലൊ അഞ്ചോ മുഖങ്ങൾ ഉണ്ടാകും ഇതിന്റെ കായ്കൾക്ക്  ഇതിന്റെ രുചി ചെറിയ പുളിപ്പ് കലർന്ന മധുരമാണ് . പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ്‌ വിളവെടുപ്പിന്‌ നല്ലത്‌. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. ഒരു  ചെടിയിൽ  നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും .

Thursday, August 5, 2021

ചൗ ചൗ


വെള്ളരി വർഗ്ഗത്തിൽ പെട്ട വള്ളിച്ചെടിയാണ്,ചൊച്ചക്ക,ചയോട്ടെ,എന്നും പേരുണ്ട്,ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറിയാണ് ചൗചൗ,ഉള്ളിൽ വിത്തുണ്ടാകും,പച്ചകറികടകളിൽ 

നിന്നും മൂത്ത കായ്കൾ വാങ്ങി രണ്ടാഴ്ച്ച വച്ചിരുന്നാൽ മുളപൊട്ടും,പിന്നീട് മണ്ണിൽ നടാം.ഇതിന്റെ കായയാണ് പാചകത്തിന് ഉപയോഗിക്കുന്നത്.ഈ ചെടിയുടെ ഫലം പോലെ തന്നെ ഇളം തണ്ടും ഇലകളും എല്ലാം ഭക്ഷണ യോഗ്യമാണ്. അമിനോ ആസിഡും വൈറ്റമിന്‍ സിയും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  എന്നാല്‍  ഇതിലെ കുക്കുർ ബിറ്റാസിൻ എന്ന ഇതിലെ പദാർത്ഥം ചെറിയ കയ്പ്പും, രുചിയും നൽകുന്നു, ഇത് അധികം വേവിക്കാന്‍ പാടില്ല. സാലഡ് ആയും ഉപയോഗിക്കാവുന്നതാണ്‌, ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലും ഫലപ്രദമാണ്,പ്രായം കുറക്കുന്നു,അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥത, ചര്‍മ്മത്തിനും ആരോഗ്യവുംനിറവും

വര്‍ദ്ധിപ്പിക്കുന്നതിനും,എത്ര വലിയ ദഹന പ്രതിസന്ധികള്‍ക്കും,ലുക്കീമിയ, സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ എന്നീ അവസ്ഥകള്‍ക്ക്,അമിതവണ്ണത്തിനു,

ഗർഭസംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.(വായിച്ചറിവുകൾ)

Wednesday, August 4, 2021

 പാവം വേലിച്ചീര
☘️☘️☘️☘️☘️☘️☘️
☘️

 

വേലിച്ചീര , ഇംഗ്ലീഷ് ചീര, ചെക്കുർമാനിസ്  എന്നൊക്കെ പേരുളള ചീര കൊണ്ടുള്ള തോരൻ ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു. ഇന്ന് കാബേജും , പയറുമൊക്കെയേ പുതു തലമുറ കണ്ടിട്ടുള്ളു ... എന്റെ യൊക്കെ കുട്ടിക്കാലത്ത് ഉമ്മാമയുടെ വീട്ടിൽ വെച്ച് ഇത് യഥേഷ്ടം കഴിച്ചിട്ടുണ്ട്. അന്ന് പല വീടുകളിലും മതിലുകൾക്ക് പകരം ജൈവ വേലി ആയിരുന്നു. ആ വേലിയിൽ വേലിച്ചീരയും, ചെമ്പരത്തിയും, ശംഖു പുഷ്പവും , നിത്യ വഴുതിനയും ഒക്കെ മത്സരിച്ചു വളർന്നു ... കാലം കഴിഞ്ഞു പോകവെ വീടിനേക്കാൾ വലിയ മതിലുകൾ നമ്മുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി വളർന്നപ്പോൾ വേലിയും പോയി കൂടെ വേലിച്ചീരയും അപ്രത്യക്ഷമായി. പാവം   വേലിച്ചീരയെ പിണ്ഡം വെച്ച് പടിക്കു പുറത്താക്കി.  അതിനു പറഞ്ഞ കാരണം വേലിച്ചീര കാൻസറിനു കാരണമാകുന്നു എന്നാണ്. ഒരു ശാസ്ത്രവും ഇതുവരെ തെളിയിച്ചിട്ടില്ലാത്ത ഈ ദുഷ് പേര് കാരണം വേലിയിൽ നിന്നു മാത്രമല്ല നാട്ടിൽ നിന്ന് തന്നെ പാവം ചീര പുറത്തായി.
കഴിഞ്ഞ വർഷം അവിചാരിതമായി ഇതിനെ കണ്ടപ്പോൾ ഇത് വീട്ടിൽ കൃഷി ചെയ്യണമെന്ന് തോന്നി. ഇന്നിപ്പോൾ വേലിയിലല്ലെങ്കിലും മതിലിനു ചുറ്റും ഇത് തളിർത്ത് വളരുന്നുണ്ട്.
ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ തീൻ മേശയിലെ ഒരു വിഭവമാണ് ഈ വേലിച്ചീര.

✍ഫൈസൽ പൊയിൽക്കാവ്

മുരിങ്ങയിലയും കർക്കിടകവും

 മുരിങ്ങയിലയും കർക്കിടകവും
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

കർക്കിടകമാസം പിറന്നാൽ മുരിങ്ങയില കഴിക്കരുതെന്നാണ് പഴമൊഴി.  ഈ വാദത്തിന് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ലെന്ന് കാണാം. സയൻസ്  പഠിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വിശ്വാസത്തിൽ നിന്നും പുറത്തു കടക്കുക നമ്മൾക്ക് അത്ര എളുപ്പമല്ല.
ഇനി യുക്തിപൂർവ്വം ചിന്തിച്ചാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട് ഈ മുരിങ്ങ എന്നു പറയുന്നത് കേരളത്തിൽ മാത്രം വളരുന്ന ഒരു സസ്യമല്ല. ഇന്ത്യയ്ക്കു പുറമെ പല രാജ്യങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു. അവിടങ്ങളിൽ ഇങ്ങനെ ഒരു വിശ്വാസമോ ആചാരമോ നമുക്ക് കാണാൻ കഴിയില്ല. മറുചോദ്യം ഇതായിരിക്കും അവിടെ കർക്കിടകം ഇല്ലല്ലോ എന്ന്😀

നിത്യജീവിതത്തിൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികൾ. മുരിങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പോഷക സമ്പുഷ്ടമായത് അതിന്റെ ഇലകളാണ്.
ജീവകം എ യും സി യും ബികോംപ്ലക്സും ,പ്രോട്ടീനും ,ഇരുമ്പ് സത്തും കാൽസ്യവും മഗ്നീഷ്യവും മാംഗനീസും സിങ്കും എല്ലാം ഒത്തുചേർന്ന മുരിങ്ങയില ഏറെ പോഷക ഗുണമുള്ളതാണ് എന്നതിൽ ആർക്കും തർക്കമില്ല. കൂടാതെ വിവിധ നിരോക്സീകാരികളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കാനും മുരിങ്ങയില സഹായിക്കും.

മുറ്റത്ത് ഞാൻ വളർത്തുന്ന മുരിങ്ങ അങ്ങിനെ  പച്ചപിടിച്ച് വളരുമ്പോൾ ഇടയ്ക്കൊക്കെ ഞാൻ പഴമൊഴി സ്വകാര്യ പൂർവ്വം മറക്കും. നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ വിശ്വാസങ്ങളിൽ നിന്ന് പുറത്തു കടക്കാൻ അത്ര എളുപ്പമല്ലെങ്കിലും...

✍ഫൈസൽ പൊയിൽക്കാവ്

Sunday, August 1, 2021

മത്തൻ ഇല തോരൻ

മത്തന്റെ അടുത്ത് ചെന്ന് ഓടി നടന്നു ഒരു പത്തു തളിര്‍ ഇല പറിക്കണം . മണ്ണും പൊടിയും കളയാന്‍ വെറുതെ ഒന്ന് കഴുകണം . ചീര അരിയുന്നത് പോലെ പൊടിയായി ഒന്ന് അരിയണം, വളരെ എളുപ്പമാണ് . അരിഞ്ഞ ഇല ഒന്ന് കൂടി വെള്ളത്തില്‍ ഒന്ന് കഴുകി വെള്ളം പിഴിഞ്ഞു കളയണം . ഇതില്‍ ഇത്തിരി ജീരകം ഇത്തിരി വെളുത്തുള്ളി ഇത്തിരി തേങ്ങ ഇത്രയും അരച്ച് ചേര്‍ത്ത് വെള്ളം ഒഴിക്കാതെ ചെറു തീയില്‍ വേവിക്കുക , പോഷക ഗുണമുള്ള സൂപ്പര്‍ മത്തന്‍ ഇല തോരന്‍ തൈയ്യാര്‍.

Friday, July 30, 2021

തമിഴ്നാടിൻ്റെ ഔദ്യോഗിക ശലഭമായ മരോട്ടി (തമിഴ് മാരവൻ) ശലഭം.



മരോട്ടിയെ നാട്ടിൻ പുറങ്ങളിൽ അപൂർവമായി കാണാറുണ്ട്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന ഈ ചിത്രശലഭങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങൾ ആനക്കട്ടിയും നീലഗിരി മലനിരകളുമാണ്.  ആനക്കട്ടി മേഖലയിലാണ് ഇവയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത്. 

പശ്ചിമഘട്ടത്തിലെ 32 തരം സ്ഥാനിക ശലഭങ്ങളിൽപ്പെട്ടതാണ് മരോട്ടി. തമിഴ്‌മാരവൻ തമിൾയോമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.  സിറോക്രോവാ തായിസ് എന്നാണ് ശാസ്ത്രനാമം. ഓറഞ്ച് നിറവും തവിട്ട് ഇരുണ്ട അരികുമാണ് ഇവയ്ക്ക്‌. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്നവയാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.

 ഇവയുടെസാന്നിധ്യം കൂടുതലും മലമ്പ്രദേശത്താണ്. നിറംകൊണ്ടും രൂപംകൊണ്ടും ഇവയെ പെട്ടന്ന് തിരിച്ചറിയാനാവും.

ആനക്കട്ടി കേന്ദ്രീകരിച്ച് തമിഴ്നാട് മരോട്ടി ചിത്രശലഭപാർക്ക് നിർമിക്കുന്നുണ്ട്.

പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവാസിയായ മരോട്ടി ശലഭം പേരു സൂചിപ്പിക്കുന്നതു പോലെ മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്. മറ്റു ശലഭങ്ങളിൽ നിന്നു വ്യത്യസ്തമായി ഒന്നിനു മീതേ ഒന്നായി മുട്ടയിടുന്ന ഒരു ശലഭമാണ് മരോട്ടി. മരോട്ടിമരം പശ്ചിമഘട്ടത്തിലെ കാടുകളിൽ സുലഭമായും നാട്ടിൻ പുറങ്ങളിലും അപൂർവ്വമായും കാണപ്പെടുന്നു . ചുറ്റും പറക്കുന്ന ശലഭങ്ങളെ തുരത്തിയോടിക്കുന്ന സ്വഭാവമുള്ള മരോട്ടി ശലഭം മനുഷ്യരുമായി കൂടുതൽ ഇണക്കത്തിലാണ്. തമിഴരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി പോരാളി എന്ന അർത്ഥത്തിലാണ് തമിഴ് നാട്ടുകാർ തമിഴ് മരവൻ  എന്ന പേരിൽ മരോട്ടി ശലഭത്തെ വിളിക്കുന്നത്. 

Monday, July 26, 2021

ചൈനീസ് പൊട്ടേറ്റോ

 💚💚💚💚💚💚💚💚💚💚💚💚💚💚💚 ചൈനീസ് പൊട്ടേറ്റോ   അഥവാ നമ്മുടെ കൂർക്ക

കിഴങ്ങുവർഗ്ഗങ്ങളിലെ   ഇത്തിരിക്കുഞ്ഞൻ ആണ് കൂർക്ക അഥവാ ചീവ  കിഴങ്ങ്. സുഡാൻ പൊട്ടറ്റോ, ചൈനീസ് പൊട്ടറ്റോ എന്നൊക്ക ആണ് അന്താരാഷ്ട്ര നാമങ്ങൾ. കന്നടയിൽ സാംബ്രാണി, സിംഹളീസിൽ ഇന്നല, തമിഴിൽ സിറ് കിഴങ്ങു എന്നൊക്കെയാണ് പേര്. കൂർക്ക  കിഴങ്ങ് വൃത്തിയാക്കി എടുക്കുമ്പോൾ കയ്യിൽ മുഴുവൻ കറ പറ്റുമെങ്കിലും കൂർക്ക മെഴുക്കുപുരട്ടിയുടെ രുചി പറയാവതല്ല. കൂർക്കയും ബീഫും ഉലർത്തിയത് പലരുടെയും ഇഷ്ട ഭക്ഷണവുമാണ്. 

ലാമിയേസിയെ എന്ന സസ്യ കുടുംബത്തിൽ അംഗമാണ് കൂർക്ക. മനുഷ്യന് ഉപകാരപ്രദമായ ഒരുപാട് ചെടികൾ ഈ കുടുംബത്തിലുണ്ട്. പൊതിന, ബേസിൽ, റോസ്മേരി, ചിയാ, പനിക്കൂർക്ക, ലാവൻഡർ, സഫേദ് മുസ്‌ലി എന്നിവയൊക്കെ ഈ  കുടുംബത്തിലെ അംഗങ്ങളാണ്. അലങ്കാരച്ചെടി ആയ സാൽവിയയും ഇതിൽ പെട്ടതുതന്നെ. 

 കേരളത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് കൂർക്ക  ഏറ്റവും കൂടുതൽ  കൃഷി ചെയ്തു വരുന്നത്. പാലക്കാട് ജില്ലയിലെ മുണ്ടൂർ, പുതുപ്പരിയാരം, ആലത്തൂർ, ചിതലി, മഞളൂർ എന്നിവിടങ്ങളിലും  തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ്, കോലഴി, അണ്ടത്തോട് എന്നിവിടങ്ങളിലും ഒക്കെ  കൂർക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.

 പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്തു വിളയിക്കാവുന്ന കിഴങ്ങു വിളയാണ് കൂർക്ക. വിഷു കഴിഞ്ഞ് വേനൽമഴ കിട്ടുന്നതോടെ കിളച്ച് കട്ടയുടച്ചു മൂന്നടി വീതിയിൽ പണകൾ കോരി അതിൽ ഒരടി അകലത്തിൽ കിഴങ്ങുകൾ പാകണം. അവ മുളച്ചു  തണ്ടുകൾ നീളുമ്പോൾ 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ച്, പറിച്ചുനടാൻ  ഉപയോഗിക്കാം. 

        നിലം നന്നായി കിളച്ച് കട്ടയുടച്ചു  ഒരടി പൊക്കത്തിലും മൂന്നടി വീതിയിലും പണ കോരി,  സെന്റിന്  ഒരു കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ച ഇട്ടേക്കണം. അതിനുശേഷം സെന്റ് ഒന്നിന്  50 കിലോ അഴുകി  പൊടിഞ്ഞ ചാണകപ്പൊടി, ചാരം , 250 ഗ്രാം യൂറിയ, ഒരു കിലോ മസൂറി  ഫോസ്, 350 ഗ്രാം പൊട്ടാഷ് എന്നിവ മണ്ണിൽ കൊത്തി  ചേർത്ത്   15cm നീളമുള്ള  തണ്ടുകൾ ഒരു ചാൺ (15cm)അകലത്തിൽ  നടണം. മഴ ഇല്ലെങ്കിൽ രണ്ടു മൂന്ന് ദിവസം തണൽ നൽകാം. 45 ദിവസം കഴിഞ്ഞു ഒരു സെന്റിന് 250ഗ്രാം യൂറിയ, 300ഗ്രാം പൊട്ടാഷ് എന്നിവ വിതറി മണ്ണ് കയറ്റി കൊടുക്കാം. ഈ ഘട്ടത്തിൽ കളകളും മറ്റും  നീക്കം ചെയ്യണം.  

 ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഉള്ളിൽ നിറയ്ക്കുന്ന  മിശ്രിതം ഇളക്കം ഉള്ളതായിരിക്കണം.തറഞ്ഞു പോകാൻ പാടില്ല.  അതിനായി തുല്യ അളവിൽ മണ്ണ്, അഴുകി പൊടിഞ്ഞ  ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയും മേമ്പൊടി ആയി  ഉമി, പഴക്കംചെന്ന അറക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും  ചേർത്ത്  തയ്യാറാക്കണം. ഒരു ഗ്രോബാഗിൽ  ഒന്നോ രണ്ടോ തലപ്പുകൾ നടാം,  വളർന്നുവരുമ്പോൾ പോട്ടിങ് മിശ്രിതം തണ്ടിന്റെ മുട്ടുകളിൽ (nodes) ഇട്ടുകൊടുത്താൽ കിഴങ്ങ് ഉൽപ്പാദനം നടക്കും. ഒരു തണ്ടിൽ നിന്നും 150 മുതൽ 200 ഗ്രാം വരെ കിഴങ്ങ് ലഭിക്കും.

പൂർണമായും ജൈവരീതിയിൽ വിളയിച്ച എടുക്കാവുന്ന കൂർക്ക നാല് -നാലര  മാസം കൊണ്ട് വിളവെടുക്കാം. കിഴങ്ങുകളുടെ പുറമെ ചെറു മുഴകൾ  ഉണ്ടാക്കുന്ന നിമാ വിരകൾ, ഇല തീനി പുഴുക്കൾ എന്നിവയാണ് പ്രധാന ശത്രുക്കൾ. ഒരു സെന്റിൽ നിന്നും 50 മുതൽ 70 വരെ കിലോ കിഴങ്ങ് ലഭിക്കും. കിലോയ്ക്ക് 30-35രൂപ കര്ഷകന് ലഭിക്കും.


ശ്രീധര, നിധി, സുഫല എന്നിവയാണ് മികച്ച ഇനങ്ങൾ. ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ നിന്നും നടാനുള്ള തണ്ടുകൾ ലഭിച്ചേക്കാം. 

Courtesy

പ്രമോദ് മാധവൻ 

💚💚💚💚💚💚💚💚💚💚💚💚💚💚💚💚

Saturday, July 17, 2021

പത്തില തോരൻ

 ഇന്നു കർക്കിടകം 1. ഇലക്കറികൾ  ഏറ്റവും കൂടുതൽ  കഴിക്കുന്ന മാസം. എന്നും കഴിക്കുന്ന  മുരിങ്ങയില  കർക്കടകത്തിൽ  കഴിക്കാറില്ല. കർക്കിടകത്തിലെ പത്തില  തോരൻ  പ്രസിദ്ധമാണല്ലോ. പത്തിലകൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം


*പത്തില തോരൻ.*


1ചേമ്പിന്റെ ഇല    

2.തകര ഇല

3.തഴുതാമ ഇല

4.കുമ്പളത്തിന്റെ ഇല

5.മത്തന്റെ ഇല

6. ചീര ഇല

7. ചേന ഇല

8.പയറിന്റെ ഇല

9.ചൊറിയണത്തിന്റെ ഇല

10.മുള്ളൻചീര ഇല.



1. ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു. 2. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു. 3..തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവർധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും. 4.കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്. 5.മത്തന്റെ ഇലയിൽ ജീവകം എ, സി ഇവ ധാരാളമുണ്ട്. 6.ചീരയിലയിൽ ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ച അകറ്റുന്നു. 7.ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്. 8.പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരൾവീക്കത്തിനും നല്ലതാണ്. മാംസ്യം, ധാതുക്കൾ, ജീവകം എ, സി എന്നിവയും പയറിലയിൽ ഉണ്ട്. 9.ചൊറിയണത്തിന്റെ ഇലയും കർക്കടകത്തിൽ കറി വയ്ക്കാം. കൈയിൽ വെളിച്ചെണ്ണ പുരട്ടിയശേഷം അതിന്റെ രോമം പോലുള്ളവ കളഞ്ഞാൽ ചൊറിയുകയില്ല. 10.മുള്ളൻ ചീര- കുടൽ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും അശ്വാസമായി മുള്ളൻ ചീര ഉപയോഗിക്കുന്നു. മലബന്ധം ഒഴിവാക്കാനും പൊള്ളൽ ലഘൂകരിക്കാനും ചീര ഫലപ്രദമാണ്.കൊള്സ്ട്രോൾ ഇല്ലാതാക്കാൻ മുള്ളൻ ചീരയ്ക്കു കഴിയും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചീര ഫലപ്രദമാണ്. വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി മുളളൻ ചീരയ്ക്കുണ്ട്‌. (കോവിഡ് കാലത്ത് ഓർക്കേണ്ട സംഗതിയാണിത്.) കൂടുതൽ അളവിൽ ഫൈബർ അടങ്ങിയ മുള്ളൻ ചീരയ്ക്ക് അമിതവണ്ണം കുറയ്ക്കാനുള്ള ശേഷിയുണ്ട്. ഇതിന് മുള്ളൻ ചീര ഒരു ശീലമാക്കിയാൽ മതി. മുള്ളൻ ചീരയിൽ ആൻ്റി ഓക്സിഡൻറ് ധാരളമായി അടങ്ങിയിരിക്കുന്നു. മെറ്റബോളിസം വർർദ്ധിപ്പിക്കുന്നു. ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്നു.  അകാലവാർദ്ധക്യത്തെപ്രതിരോധിക്കുന്നു. വിറ്റാമിൽ C യും K യും വലിയ തോതിൽ ഇതിലുണ്ട്. കരളിലെ കാൻസർ, സ്തനാർബുദം/ പ്രോ സ്റ്റേറ്റ് ക്യാൻസർ എന്നിവ ശമിപ്പിക്കുന്നതിന് മുള്ളൻ ചീര പതിവായി ഉപയോഗിച്ചാൽ മതി.കാൽസ്യം, ഫോസ്ഫറസ് അയേൺ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായുണ്ട്. നാട്ടറിവ് ഒരു പ്രതിരോധമാകണം. അവിടെയാണ്

രക്തസമ്മർദം ഉള്ളവർക്ക് കറിയിൽ ഉപ്പിനു പകരം ഇന്തുപ്പ് ചേർക്കാം. തേങ്ങ, ഉള്ളി, വെളുത്തുള്ളി, കാന്താരിമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് തോരൻ വയ്ക്കാം. ഔഷധക്കഞ്ഞിയോടൊപ്പമോ അല്ലാതെയോ പത്തിലത്തോരൻ കഴിക്കാം

കടപ്പാട് -     കേരള സ്റ്റേറ്റ് ആയുർവേദ വിഭാഗം 🙏

Thursday, July 15, 2021

സീറോ ഗ്രാവിറ്റി ( Zero Gravity )


അടുത്ത ജന്മം എന്താവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളു അത് സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലെ ഒരു ലോക ( പ്രപഞ്ച ) സഞ്ചാരിയാവണം. നമുക്ക് അറിയുന്നത് പോലെ അദ്ദേഹം കാണാത്ത സ്ഥലങ്ങൾ ഈ ദുനിയാവിൽ ഉണ്ടാവില്ല. ഇപ്പോഴിതാ അദ്ദേഹം ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പിലാണ്. യാത്ര സഫലമായാൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്പേസ് ടൂറിസ്റ്റ് ആവും അദ്ദേഹം.




ഒരു ഓണം കേറാ മൂലയിൽ ജനിച്ച സന്തോഷ് ജോർജ്ജിന്റെ നിശ്ചയദാർഢ്യം അത് മാത്രമാണ് അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ. വ്യത്യസ്തമായ ചിന്ത അതിനുവേണ്ടിയുള്ള പ്രയത്നം അത് നമ്മൾ സന്തോഷിൽ നിന്നും പഠിക്കണം. എല്ലാരും സഞ്ചരിക്കുന്ന പാത പിന്തുടരാതെ സ്വന്തമായി ഒരു പാത വെട്ടി തെളിയിച്ച് അതിലൂടെ യുള്ള പ്രയാണം എല്ലാവർക്കും ഒരു മാതൃകയാണ്. 

ചാനലിലൂടെയും യൂട്യൂബിലൂടെയും ലക്ഷകണക്കിനാളുകൾ അദ്ദേഹത്തിന്റെ യാത്രകൾ ആസ്വദിക്കുമ്പോൾ നമ്മൾ ഓർക്കുക ഇതൊന്നും ഒരു ദിവസം കൊണ്ടുണ്ടായതല്ല ...( Remember Rome was not built in a day ) 

 മഹത്തായ കാര്യങ്ങൾ സൃഷ്ടിക്കാൻ സമയത്തിന്റെ ആവശ്യകതയെ സാക്ഷ്യപ്പെടുത്തുന്ന പഴഞ്ചൊല്ല് പോലെ ......

✍🏻ഫൈസൽ പൊയിൽകാവ്


Friday, April 30, 2021

ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു*

 *കൃഷി വകുപ്പ് ഡയറക്ടർ, തിരുവനന്തപുരത്തിന്റെ അറിയിപ്പ്*


☘️☘️☘️☘️☘️☘️☘️☘️☘️☘️ 

 

*ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു* 

 *ഭാരതീയ പ്രകൃതി കൃഷി പദ്ധതി (BPKP) - സുഭിക്ഷം സുരക്ഷിതം*


🌱🪴🎋🍀🌿🌾🍃🪴🌱


കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശത്തെ കൃഷിഭവനുകളിലും ഇപ്പോൾ ജൈവകൃഷി ചെയ്തു കൊണ്ടിരിക്കുന്നവരോ, ഇപ്പോൾ ജൈവകൃഷിയല്ലെങ്കിലും ജൈവ കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവരോ, തങ്ങളുടെ കൃഷിയിടത്തിൻ്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ  ജൈവകൃഷി രീതിയിലേക്ക് മാറ്റാൻ താല്പര്യമുള്ളവരോ ആയ കുറഞ്ഞത് 5 സെൻ്റ് എങ്കിലും സ്വന്തമായി സ്ഥലമുള്ളവരിൽ നിന്ന് ജൈവകൃഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വിവിധ ജൈവകൃഷി മാർഗ്ഗങ്ങളെ സംബന്ധിച്ച അറിവും പരിശീലനവും ലഭിക്കുന്നതിനുമായി അപേക്ഷകൾ ക്ഷണിക്കുന്നു....



ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിലൂടെ ശാസ്ത്രീയ ജൈവകൃഷി സംബന്ധിച്ച അറിവുകൾ ലഭിക്കുന്നതാണ്. കൂടാതെ തങ്ങളുടെ ജൈവ ഉല്പന്നങ്ങൾ സർക്കാരിൻ്റെ സർട്ടിഫിക്കറ്റോടെ വിൽക്കുന്നതിനും സാഹചര്യം ലഭിക്കുന്നു. മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് മറ്റ് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതായിരിക്കും. ജൈവ ഉല്പന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദേശിക്കുന്ന PGS മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. ഇപ്പോൾത്തന്നെ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവർക്ക് ജൈവ ഉല്പന്നങ്ങൾ സർക്കാർ മുദ്രണത്തോടെ വിൽക്കാൻ സാധിക്കുന്നതാണ്. ജൈവ കൃഷിയിൽ പ്രത്യേക താല്പര്യം ഉള്ളവർക്കും ഈ പദ്ധതി നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും താല്പര്യമുള്ളവർക്ക് പ്രസ്തുത കാര്യം കൃഷിഭവനിൽ അറിയിക്കുകയോ അപേക്ഷയിൽ പ്രത്യേകമായി രേഖപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. 


അപേക്ഷയുടെ മാതൃക അതാത് കൃഷി ഭവനുകളിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷ മുഴുവനായും വ്യക്തമായും പൂരിപ്പിച്ച് 2020-21 വർഷത്തെ *നികുതി രശീത്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ അക്കൗണ്ട് നമ്പർ കാണിക്കുന്ന പേജ്* എന്നിവയുടെ പകർപ്പ് എന്നിവ സഹിതം നൽകണം....


 *കൃഷി വകുപ്പ് ഡയറക്ടർ, തിരുവനന്തപുരം*

Thursday, April 29, 2021

ഇഞ്ചി കൃഷി

 🌿🌿🌿🌿🌿🌿🌿🌿


ഇഞ്ചി കൃഷി

🌱🌱🌱🌱🌱🌱🌱🌱

പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി കൃഷി ചെയ്യാനുള്ള നിലമൊരുക്കണം.ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം. മഴയെ ആശ്രയിച്ചോ, ജലസേചന സൗകര്യം ഏര്‍പ്പടുത്തിയോ ഇഞ്ചിക്കൃഷി ചെയ്യാം. മിതമായ തണലില്‍ കൃഷി ചെയ്യാമെങ്കിലും സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നസ്ഥലങ്ങളിലാണ് ഇഞ്ചി സമൃദ്ധിയായി ഉണ്ടാകുക. തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍തോപ്പിലും ഇടവിളയായും ഒരു വിളമാത്രം എടുക്കുന്ന വയലുകളിലും ഇഞ്ചിക്കൃഷിചെയ്യാം. ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി കൃഷി ചെയ്യാം.


ഇഞ്ചിക്കൃഷിയില്‍ഏകദേശം 40 % ചെലവും വരുന്നത് വിത്തിനാണ്. ഇഞ്ചിക്കൃഷിയുടെ വിജയവും പ്രധാനമായും വിത്തിനെ ആശ്രയിച്ചിരിക്കുന്നു.അതുകൊണ്ട് വിത്ത് തെരഞ്ഞെടുക്കലും സൂക്ഷിക്കലും അതീവ പ്രധാന്യമര്‍ഹിക്കുന്നു. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരുകുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്.ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്പോള്‍ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങള്‍ ഒരുബാഗില്‍ നടാനായി ഉപയോഗിക്കാം.


ജൈവാംശം, വളക്കൂറ്, നീര്‍വാര്‍ച്ച, വായു സഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്കൃഷിക്കേറ്റവും യോജിച്ചത് മണ്ണിളക്കം നല്ലവണ്ണം വരുന്ന വിധത്തില്‍ ഉഴുതോ കിളച്ചോ  വാരമെടുക്കാം. ഏകദേശം 25 സെ.മി ഉയരത്തില്‍ വരങ്ങളെടുത്താല്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷണമാകും. വാരക്കൾ തമ്മില്‍ഏകദേശം ഒരടി അകലമുണ്ടായിരിക്കണം.   വാരത്തിൽ 25x 25 സെ.മി അകലത്തില്‍ ചെറിയകുഴികളെടുത്ത് വിത്ത് ഏകദേശം അഞ്ച് സെ.മി താഴ്ത്തി നടണം. നടുന്നതോടൊപ്പം  ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം എന്നിവകൂടിയിടുന്നത് കീടങ്ങളെ അകറ്റും.



മണ്ണില്‍ നിന്ന് വളരെയധികം മൂലകങ്ങള്‍ വലിച്ച്‌ വളരുന്ന വിളയാകയാല്‍ ശാസ്ത്രീയമായ വളപ്രയോഗം ഇഞ്ചിക്കൃഷിക്ക് അത്യാവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം ചെയ്യുന്നതാണ് നല്ലത്. മണ്ണില്‍ കൂടിയും വിത്തില്‍ കൂടിയും പകരുന്ന മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നീരോഗങ്ങളാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും കൃത്യമായ സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളും വലിയതോതിലുള്ള വിളനാശം സംഭവിക്കാതിരിക്കാന്‍ സഹായകമാകും. തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം.



സുഗന്ധവ്യഞ്ജനമെന്നതിലുപരി ഔഷധഗുണത്തിലും ഇഞ്ചി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും.വിറ്റാമിന്‍ എ, സി,ഇ ധാതുക്കളായ മഗ്നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാത്സ്യം, ആന്‍റിഓക്‌സൈഡുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. ഹൃദയാരോഗ്യംമെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇഞ്ചി.


കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് ഗുണപ്രദമാണ് ഇഞ്ചി.രക്തസമ്മര്‍ദം സാധാരണ നിലയിലാക്കും. ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ചുകുടിക്കുന്നത് ഏറെ നല്ലതാണ്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇതു സഹായിക്കും. ഹൃദയാഘാതം,സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകുറയ്ക്കാന്‍ ഇഞ്ചി സ്ഥിരമായി ഉപയോഗിക്കുന്നത് സഹായിക്കും.

Wednesday, April 28, 2021

ഞാവൽ

 ഞാവൽ പഴം ആളൊരു കേമനാണ്



നമ്മുടെ റോഡിൽ തണൽ മരങ്ങളായി കാണുന്ന നിത്യ ഹരിത വൃക്ഷ മാണ് ഞാവൽ


നമ്മുടെ പറമ്പുകളിൽ സുലഭമായി രുന്നു ഞാവൽ മരം ഞങ്ങളൊക്കെ കുട്ടികാലത്തു ഞാവൽപഴം സീസൺ ആയാൽ അവ തേടി നടക്കും നമ്മുടെ പള്ളി പറമ്പിലും മക്കാട് കുന്നതും ഒക്കെ മരം കേറി അവ പറിച്ചെടുത്തു കഴുകി ഉപ്പു ചേർത്ത് കഴിക്കുമായിരുന്നു  ആ  അതൊക്കെ ഒരു കാലം


പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്നു ഒന്നാണ് ഞാവൽ പഴം പുരാതന ഭാരതത്തിന്റെ പുകൾ പെറ്റ ഒട്ടേറെഅത്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷാമാണ് ഞാവൽഅറിയപെടുന്നത് 


മറ്റു തണൽ മരങ്ങളെ അപേക്ഷിച്ചു വളരെയേറെ ദീർഘയൂസള്ള മരമാണ് ഞാവൽ 120വർഷം വരെയാണ് അതിന്റെ ആയുസ്സ് മുറിച്ചു മാറ്റിയാലും പൊടിച്ചു വളരുന്ന ഒന്നാണ് ഞാവൽ


കീടാണുക്കളിൽ നിന്ന് വളരെ പ്രധിരോധ മുള്ള മരമാണ് ഞാവൽ ചെറിയ ചവർപ്പുകലർന്ന മധുരമാണ് ഞാവൽ പഴങ്ങൾ കഴിച്ചു വളരെയധികം ഔഷധ ഗുണങ്ങളുള്ള പഴം കഴിച്ചാൽ നാവിൽ അതിന്റെ കറ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം


വൃക്ഷത്തിന്റെ ഇല കായ കാമ്പ് കുരു എന്നിവ ഔഷധാ ങ്ങളായി ഉപയോഗിക്കുന്നു

ഞാവൽ പഴത്തിന്റെ കുരു ഉണക്കി പൊടിച്ചത് പ്രേമേഹതിന്നു മരുന്നായി ഉപയോഗിക്കുന്നു


ഇത്രയൊക്കെ ഗുണഫലങ്ങളുള്ള കായ ആയിരുന്നിട്ടും നമ്മുടെ പല സ്ഥലങ്ങളിലും തണൽ വൃക്ഷമായി വളർത്തിവരുന്ന ഇതിന്റെ കായകൾ ആരാലും ശേഖരിച്ചുപയോഗിക്കപ്പെടാതെ നിലത്തുവീണ് നശിച്ചുപോവുന്നത് ദുരിതക്കാഴ്ചയാണ്.


ഞാവല്‍പ്പഴം കഴിക്കാത്തവര്‍ ഉണ്ടോ? എങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഞാവല്‍പ്പഴം നല്‍കുന്നത്. ദിവസവും ഒരു ദിവസവും ഒരു ഞാവല്‍പ്പഴം കഴിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നിങ്ങള്‍ തന്നെ വാചാലരാവും. കാണാന്‍ ഭയങ്കര സുന്ദരനാണ് ഞാവല്‍. കാണാന്‍ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ഞാവല്‍. പല ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവല്‍.


ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കരുത് എന്നുള്ളതാണ് ഞാവലിന്റെ ആകെയുള്ള ദോഷം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഞാവല്‍പ്പഴം കഴിക്കരുത്.


വിദേശ പഴങ്ങൾക്ക് പിറകെ നമ്മൾ നെട്ടോട്ടം ഓടുമ്പോൾ നമ്മുടെ നാട്ടിലെ നാടൻ പഴങ്ങളെ മറക്കാതിരിക്കുക......



Friday, April 9, 2021

നിത്യവഴുതന

പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യവഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.


ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.


നടീല്‍ രീതി


നല്ല സൂര്യപ്രകാശമുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് നിത്യ വഴുതനയ്ക്ക് പറ്റിയത്.നന്നായി കിളച്ചൊരുക്കിയ മണ്ണിൽ ഒന്നരടി ആഴത്തിലു വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് മൂടിയ ശേഷം വിത്തുകളോ തൈകളോ നടാവുന്നതാണ്. ഒരു തടത്തില്‍ പരമാവധി രണ്ടു തൈകളാണ് നടേണ്ടത്. ജൈവ രീതിയിലുള്ള വളങ്ങളും ജൈവ കൂട്ടുകളും ചേര്‍ത്തു കൊടുക്കാം. വള്ളികള്‍ പടരാന്‍ നേരത്ത് പന്തല്‍ ഇട്ടു കൊടുക്കണം. ഒരിക്കല്‍ നട്ടു കഴിഞ്ഞാല്‍ ചെടിയുടെ വിത്ത് മണ്ണില്‍ കിടന്ന് വീണ്ടും തനിയെ വളര്‍ന്നു വരും. മട്ടുപ്പാവിലും ഗ്രോ ബാഗിലും ഇത് വളര്‍ത്താവുന്നതാണ്.


നിത്യ വഴുതനയുടെ നല്ല വിത്ത് സംഘടിപ്പിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. സാധാരണ പച്ചക്കറി വിത്തുകള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇതിന്റെ വിത്ത് കിട്ടാന്‍ സാധ്യത കുറവാണ്. നിത്യ വഴുതന കൃഷി ചെയ്യുന്നവരുടെ അടുക്കല്‍ നിന്നും കാര്‍ഷിക സര്‍വ്വകലാശാലകളുടെ വിവിധ ക്യാമ്പസുകളില്‍ നിന്നും വിത്തുകള്‍ ലഭിക്കും. ഒന്നോ രണ്ടോ കായ്കള്‍ ചെടിയില്‍ നിറുത്തി ഉണക്കിയാല്‍ ലഭിക്കുന്ന വിത്ത് അടുത്ത കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്.


എപ്പോള്‍ വിളവെടുക്കാം...


ചെടി നട്ടു കഴിഞ്ഞാല്‍ അത് വളര്‍ന്നു വരാന്‍ 40 ദിവസമാണ് വേണ്ടത്. ഇതിന്റെ തണ്ടിന് സാധാരണ വള്ളികളെക്കാള്‍ വലിപ്പം കുറവാണ്. മരത്തിലോ ചുള്ളിക്കമ്പിലോ ഒക്കെ പടര്‍ന്ന് കയറും. ന്നായി പരിപാലിച്ചാലല്‍ 40 ദിവസത്തിനകം തന്നെ ഇത് പൂവിട്ടു തുടങ്ങും. പൂക്കള്‍ കായ്കളാകാന്‍ 4 ദിവസമെടുക്കും. ആദ്യനാള്‍ നൂല്‍പ്പരുവത്തിലായിരിക്കും. രണ്ടാം നാള്‍ തിരിപ്പരുവത്തിലും മൂന്നാം നാള്‍ കാന്താരി പരുവത്തിലും നാലാം നാള്‍ കരിപ്പരുവത്തിലും എന്നാണ് പൊതുവെ കര്‍ഷകര്‍ക്കിടയിലെ ചൊല്ല്. അഞ്ചാം നാള്‍ കായ പഴുത്ത് തുടങ്ങും. പഴുത്താല്‍ കറിക്ക് കൊള്ളില്ല. നാരായി പോകും. നല്ല വളര്‍ച്ചയുള്ള ചെടിയില്‍ നിന്നും ദിവസേന കാല്‍ കിലോ വരെ കായ ലഭിക്കും. 


❤️❤️❤️നിത്യ വഴുതന വിഭവങ്ങള്‍: നിത്യ വഴുതന കൊണ്ടുള്ള വിഭവങ്ങള്‍ ഏതതൊക്കെയാണെന്ന് പരിചയപ്പെടാം. തോരന്‍, തീയല്‍, ബിരിയാണി, മെഴുക്കു പുരട്ടി തുടങ്ങിയ വിഭവങ്ങള്‍ നിത്യ വഴുതന ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. 


❤️❤️❤️❤️അറിഞ്ഞിരിക്കേണ്ട കാര്യം: മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ത്തി വെള്ളത്തില്‍ ഇടുക. കായ്ക്കുള്ളിലെ റെസിന്‍ എന്ന പശ പോകാന്‍ ഇത് നല്ലതാണ്. ഈ ദ്രാവകമടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. അല്‍പം പരിശ്രമിച്ചാല്‍ നിത്യവും ഒരു കറിക്കുള്ള വക നിത്യ വഴുതന തരും.


#മുറ്റത്തെകൃഷിയറിവുകൾ..

Sunday, March 14, 2021

ആപ്പിൾ ചാമ്പ

പല ഫലവര്‍ഗങ്ങളും നാം പണം കൊടുത്ത് വാങ്ങുമ്പോഴും നമുക്ക് ചുറ്റുമുള്ള പലതും നാം അവഗണിയ്ക്കുന്നതാണ് പതിവ്. തൊടിയില്‍ കാണുന്ന ചില ഫലവര്‍ഗങ്ങള്‍ ഇതില്‍ പെടുന്നു. ഇത്തരത്തിലുള്ള ഒന്നാണ് ചാമ്പയ്ക്ക അഥവാ റോസ് ആപ്പിള്‍. അല്‍പം മധുരവും പുളിയുമെല്ലാമുള്ള ഇത് പിങ്ക് കലര്‍ന്ന ചുവന്ന നിറത്തിലും പച്ച നിറത്തിലും ക്രീം നിറത്തിലുമെല്ലാമുള്ള വിവിധ സ്വാദുകളില്‍, തരങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ പലതും ഇത് ഫലവര്‍ഗമായി കണക്കാക്കാറു തന്നെയില്ല. ഇത്, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടയ്ക്കുന്നതാണ് പതിവ്. ധാരാളം വെള്ളം അടങ്ങിയ ഇത് ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നുമാണ്. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍, പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്.

Sunday, March 7, 2021

മാ നിഷാദ

 കരിയിലകൾ തെങ്ങിൻ തടത്തിലോ വാഴ തടത്തിലോ ഇഞ്ചി പണയിലോ കിഴങ്ങു വിള കൃഷിയിലോ ഗ്രോ ബാഗിനകത്തോ വളക്കുഴികളിലോ ഒക്കെ ഇടുക. അല്ലെങ്കിൽ കമ്പോസ്റ്റ് ആക്കി മാറ്റുക. 

വർഷകാലം കഴിഞ്ഞു ഹേമന്തവും കടന്നു ശിശിരത്തിൽ എത്തി വേനലിനു മുൻപ് വരാൻ പോകുന്ന വറുതിയെ മുൻകൂട്ടി കണ്ടു മരങ്ങൾ തങ്ങളുടെ ഇലകൾ കൊഴിക്കാൻ തുടങ്ങും.ഇത് ഒരു Disaster preparedness ആണ്.

 വേനൽ വരുന്നു.

മേൽമണ്ണ് പാളികളിലെ ജലാംശം വറ്റാൻ തുടങ്ങുന്നു. ഇനി മഴയെത്താൻ മേടം വരെ കാക്കണം. അപ്പോൾ ഇത്രയും ഇലകൾ തങ്ങളുടെ ആസ്യ രന്ധ്രങ്ങൾ വഴി 

ഉള്ളവെള്ളം അത്രയും പുറത്തേക്കു വിട്ടാലോ എന്ന് ഭയന്ന് മരം ഒരു load shedding പ്രക്രിയക്ക് തയ്യാറെടുക്കുന്നു. തന്റെ തണലിനെ പിൻ പറ്റി ജീവിക്കുന്ന കോടാനുകോടി സൂക്ഷ്മ ജീവികളുടെ അതിജീവനത്തിനായി പ്രിയപ്പെട്ട ഇലകൾ കൊഴിച്ചു ചുവട്ടിലേക്കിടുന്നു. അങ്ങനെ മണ്ണിനു ഒരു മേൽകവചം സൃഷ്ടിച്ചു മണ്ണിൽ നിന്നുള്ള ബാഷ്പീകരണ തോത് കുറയ്ക്കുന്നു. 


എത്ര നിസ്വാർഥമായ പ്രവൃത്തി... 


എത്ര ദീർഘ വീക്ഷണം... 


എന്തൊരു കരുതൽ... 


പക്ഷെ ഇത് കാണുന്ന നമ്മൾ എന്ത് ചെയ്യുന്നു? 


ഈ വിലയേറിയ കരിയിലകൾ മുഴുവൻ തൂത്തു കൂട്ടി കത്തിക്കുന്നു. 


പതിയെ പതിയെ സൂക്ഷ്മ ജീവികൾക്ക് ആഹാരമായി ദ്രവിച്ചു 92മൂലകങ്ങൾ ആയി തീരേണ്ടവ നിമിഷങ്ങൾക്കുള്ളിൽ ചൂടും പൊടിയും പുകയും ചാരവും ആയി മാറുന്നു. 

കാർബൺ, പൊട്ടാസ്യം മാത്രം അവശേഷിക്കുന്നു.  ബാക്കി മൂലകങ്ങൾ തൊണ്ണൂറും നഷ്ടം. 


മേല്മണ്ണിൽ നിന്നും ഒരിക്കൽ പുറപ്പെട്ടുപോയ കേമൻ കാറ്റയോണുകൾ ആയ കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ 'ഘർ വാപസി' തടയപ്പെടുന്നു. 


തായ്‌വേരുകൾ ആഴത്തിൽ പോയി സംഭരിച്ച സൂക്ഷ്മ മൂലകങ്ങൾ അത്രയും ഒരു തീജ്വാലയിൽ പാഴാകുന്നു. 


ഈ കരിയിലകൾ മണ്ണിനോട് ചെയ്യുന്നത് എന്താണ്? 


*മണ്ണിന്റെ ഊഷ്മാവ് ക്രമീ കരിക്കുന്നു. വേനലിൽ തണുവും തണുവിൽ ചൂടും നല്കുന്നു*


*സൂക്ഷ്മ ജീവികൾക്ക് വിളയാടാനുള്ള ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു*


*അഴുകൽ പ്രക്രിയയിലൂടെ ജൈവ കാർബൺ അടക്കം 16 അവശ്യ മൂലകങ്ങളെ മണ്ണിലേക്ക് സന്നിവേശിപ്പിക്കുന്നു*


*മണ്ണിന്റെ ഈർപ്പം നില നിർത്തി ഉർവരത കാക്കുന്നു*


*കള വളർച്ചയെ മന്ദഗതിയിലാക്കുന്നു.അവയെ എളുപ്പം പറിച്ചു മാറ്റാൻ കഴിയുന്ന അവസ്ഥയിൽ എത്തിക്കുന്നു*


*മണ്ണൊലിപ്പ് തടയുന്നു*


*മണ്ണിന്റെ ജല സംഗ്രഹണ ശേഷി വർധിപ്പിക്കുന്നു*


*മണ്ണിൽ നിന്നുള്ള ജല ബാഷ്പീകരണം തടയുന്നു*


*ശക്തിയേറിയ ജല സേചന രീതികൾ മൂലം മണ്ണു തറഞ്ഞു പോകാതെ കാക്കുന്നു*


അങ്ങനെ അസംഖ്യം  ധർമങ്ങൾ... 


ജൈവാവശിഷ്ടങ്ങൾ കത്തിക്കേണ്ട ഒരേ ഒരു സാഹചര്യം ഇവയാണ്. 


ഒരു മാരക കീടമോ രോഗമോ വന്നു വിള നശിച്ചാൽ അത് അടുത്ത ചെടികളിലേക്കോ സീസണിലേക്കോ പകരാതിരിക്കാൻ... 


അല്ലാതെ ഒരു സാഹചര്യത്തിലും കരിയിലകൾ കത്തിക്കരുത്. 


ഇന്നലെകളിൽ ചെടികൾ കരുതി വച്ച സൗരോർജമാണ്‌ കത്തി തീയും പുകയുമായി പാഴായി പോകുന്നത്.

Google