മരോട്ടിയെ നാട്ടിൻ പുറങ്ങളിൽ അപൂർവമായി കാണാറുണ്ട്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന ഈ ചിത്രശലഭങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങൾ ആനക്കട്ടിയും നീലഗിരി മലനിരകളുമാണ്. ആനക്കട്ടി മേഖലയിലാണ് ഇവയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത്.
പശ്ചിമഘട്ടത്തിലെ 32 തരം സ്ഥാനിക ശലഭങ്ങളിൽപ്പെട്ടതാണ് മരോട്ടി. തമിഴ്‌മാരവൻ തമിൾയോമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. സിറോക്രോവാ തായിസ് എന്നാണ് ശാസ്ത്രനാമം. ഓറഞ്ച് നിറവും തവിട്ട് ഇരുണ്ട അരികുമാണ് ഇവയ്ക്ക്. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്നവയാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.
ഇവയുടെസാന്നിധ്യം കൂടുതലും മലമ്പ്രദേശത്താണ്. നിറംകൊണ്ടും രൂപംകൊണ്ടും ഇവയെ പെട്ടന്ന് തിരിച്ചറിയാനാവും.
ആനക്കട്ടി കേന്ദ്രീകരിച്ച് തമിഴ്നാട് മരോട്ടി ചിത്രശലഭപാർക്ക് നിർമിക്കുന്നുണ്ട്.
പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവാസിയായ മരോട്ടി ശലഭം പേരു സൂചിപ്പിക്കുന്നതു പോലെ മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്. മറ്റു ശലഭങ്ങളിൽ നിന്നു വ്യത്യസ്തമായി ഒന്നിനു മീതേ ഒന്നായി മുട്ടയിടുന്ന ഒരു ശലഭമാണ് മരോട്ടി. മരോട്ടിമരം പശ്ചിമഘട്ടത്തിലെ കാടുകളിൽ സുലഭമായും നാട്ടിൻ പുറങ്ങളിലും അപൂർവ്വമായും കാണപ്പെടുന്നു . ചുറ്റും പറക്കുന്ന ശലഭങ്ങളെ തുരത്തിയോടിക്കുന്ന സ്വഭാവമുള്ള മരോട്ടി ശലഭം മനുഷ്യരുമായി കൂടുതൽ ഇണക്കത്തിലാണ്. തമിഴരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി പോരാളി എന്ന അർത്ഥത്തിലാണ് തമിഴ് നാട്ടുകാർ തമിഴ് മരവൻ എന്ന പേരിൽ മരോട്ടി ശലഭത്തെ വിളിക്കുന്നത്.
No comments:
Post a Comment