കോഴിക്കോട് നിന്നും വളരെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന നിലമ്പൂർ ... കോഴിക്കോട് മാവൂർ വഴി നിലമ്പൂരിലേക്ക് ... ദേശാടന പക്ഷികളുടെ താവളമായ മാവൂരിലെ കോൾ നിലങ്ങൾ ... ഒരു കാലത്ത് മാവൂരിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച ഗ്വാളിയോർ റയോൺസ് ഫാക്ടറി...
ഓടി മറയുന്ന കാഴ്ചകൾ ഒട്ടനവധി.... കാണാനുള്ള കണ്ണും അറിയാനുള്ള മനസ്സും കൂടിയുണ്ടെങ്കിൽ ഈ യാത്ര നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാകും...
നിലമ്പൂർ കാടുകൾ തേക്കുകൾക്ക് പ്രശസ്തമാണ് .നല്ല വളക്കൂറുള്ള മണ്ണും മഴ ലഭ്യതയും നിലമ്പൂർ കാടുകൾ തേക്കുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഇത് തിരിച്ചറിഞ്ഞ കനോലി സായിപ്പിന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിലമ്പൂരിൽ ഇന്ന് നമ്മൾ കാണുന്ന കനോലി തേക്ക് പ്ലോട്ട് ...
വശ്യ മനോഹരമായ പ്രകൃതി അതു തന്നെയാണ് നിലമ്പൂരിനെ വ്യത്യസ്തമാക്കുന്നത് ...
കാടും മലകളും പുഴകളും അരുവികളും യഥേഷ്ടമുണ്ടിവിടെ ... കേരളത്തിൽ മലപ്പുറം ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിന് ഇനിയും ഒരുപാട് സാധ്യതകളുണ്ട് ... വളരെ നന്നായി പരിപാലിക്കപ്പെടുന്ന തേക്ക് മ്യൂസിയവും ഔഷധ ഉദ്യാനവും ബട്ടർഫ്ലൈ പാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പാടു വിജ്ഞാനപ്രദമാണ് .... യാത്ര അറിവിന് വേണ്ടി കൂടി ആണെങ്കിൽ ഇന്ന് തന്നെ നിങ്ങൾ പോകാനുദ്ദേശിക്കുന്ന സ്ഥല പേരിൽ നിലമ്പൂരും കുറിച്ചിടുക.
യാത്ര ചെയ്യുക എന്നത് ആദിമ കാലം മുതൽ തന്നെ മനുഷ്യരിൽ ട്രാൻസ്ക്രൈബ് ചെയ്യപ്പെട്ട ജീനിലെ ഒരു ഘടകമാണ് . അവസരം കിട്ടുമ്പോഴെല്ലാം യാത്ര ചെയ്യുക ... അത് നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.
✍🏻 ഫൈസൽ പൊയിൽക്കാവ്