Saturday, December 26, 2020

DURIAN Fruit Plant

 DURIAN Fruit Plant

ദുര്യാൻ - Durio


ഉഷ്ണമേഖലാ ഫലങ്ങളുടെ രാജാവ് 'പഴങ്ങളുടെ രാജാവ്' എന്ന് പ്രശംസിച്ച ദുര്യൻ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന പഴമാണ്.  തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഡൂറിയോ ജനുസ്സാണ്, ബോർണിയോയിൽ ഉത്ഭവ കേന്ദ്രം. ഇത് സാധാരണയായി 30 മുതൽ 40 മീറ്റർ വരെ ഉയരത്തിലും 2 മുതൽ 2.5 മീറ്റർ വരെ വ്യാസത്തിലും എത്തുന്നു, പക്ഷേ ഒരു തോട്ടത്തിൽ കൃഷി ചെയ്യുന്ന ഇനങ്ങൾ, പ്രത്യേകിച്ചും (Bud)ഒട്ടിക്കുമ്പോൾ, 12 മീറ്ററിൽ കൂടുതൽ വളരുകയില്ല.  ദക്ഷിണേന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫലപ്രദമായ ഒരു വിളവിളയായി വികസിപ്പിക്കാൻ ഡുറിയന് വളരെയധികം കഴിവുണ്ട്, നിങ്ങൾ ദുര്യനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യും, പക്ഷേ നിങ്ങൾ ഒരിക്കലും അതിൽ നിസ്സംഗത കാണിക്കില്ല.  മണം ചിലരെ അങ്ങേയറ്റം വെറുപ്പിക്കുന്നതാണ്, മറ്റുള്ളവർക്ക് ഒഴിവാക്കാനാവാത്തതാണ്. ചിലർ ദുര്യനെ സ്നേഹത്തിന്റെ ഭക്ഷണമായി വിശേഷിപ്പിക്കുകയും അത്തരം ഉന്മേഷങ്ങൾ സൃഷ്ടിക്കുകയും നിങ്ങൾക്ക് "അടിമ" ആകുകയും ചെയ്യും.  എന്നിരുന്നാലും, ദുര്യൻ ആസക്തിക്ക് ആനന്ദവും സന്തോഷവും, ഉയർന്ന പോഷകാഹാരവും അല്ലാതെ പാർശ്വഫലങ്ങളൊന്നുമില്ല.


ധാരാളം ജൈവവസ്തുക്കളും 5 മുതൽ 6.5 വരെ പി.എച്ച് ഉള്ള ഫലഭൂയിഷ്ഠമായ മണ്ണിൽ ഡുറിയൻ നന്നായി വളരുന്നു.


ഡുറിയൻ മരങ്ങൾ സാധാരണയായി 80 മുതൽ 150 വർഷം വരെ ജീവിക്കുന്നു, പക്ഷേ അവ നൂറ്റാണ്ടുകളായി ജീവിക്കാൻ പ്രാപ്തമാണ്. 4 അല്ലെങ്കിൽ 5 വർഷത്തിനുള്ളിൽ ബഡ്ഡിംഗ് ഫലം കായ്ക്കാൻ തുടങ്ങും.


ദുര്യൻ പൂക്കൾ സാധാരണയായി ഉച്ചകഴിഞ്ഞ് 3 മുതൽ അർദ്ധരാത്രി വരെ പൂത്തും. ഇവ പ്രധാനമായും വവ്വാലുകളാൽ പരാഗണം നടത്തുന്നു


ജനപ്രിയ ഇനങ്ങൾ


1. Durian Musang King

2. Durian monthong

3. Durian Red Prawn

4. Durian Sultan

5. Durian Kanyao

6. Durian Kop Kecil

7. Durian Orchee

8. Durian 101

9. Durian Puang Manee

10. Durian Black Thron

Tuesday, December 15, 2020

🌱🌱🌱🌱🌱🌱 കുമ്പളം 🌱🌱🌱🌱🌱🌱

മഴക്കാലത്തിനു മുമ്പ് ആലയ്ക്കുപിറകിൽ ചാണകക്കുഴിക്കടുത്ത് നട്ട്, ആലയുടെ മേൽക്കൂരയിലേക്ക് പടർത്തി, വേനൽക്കാല പച്ചക്കറിയിറങ്ങുന്നതിനുമുമ്പേ മഴക്കാല വറുതിയിൽ പറിച്ചെടുത്ത് കറിവെക്കുന്ന ഒരു കറിക്കായയുടെ നൊസ്റ്റാൾജിയ നമ്മുടെ പല പഴമക്കാർക്കും കാണും. ദേഹമാസകലം വെളുത്ത് നരച്ച്, വലിയവലുപ്പത്തിൽക്കിടക്കുന്ന ഇത്ിന് നാം കുമ്പളങ്ങയെന്ന് പേരുപറയും. ഇപ്പോൾ അണുകുടുംബങ്ങൾക്ക് പാകമായ ചെറിയ സുനാമി കുമ്പളങ്ങളുടെ കാലമാണ്. കൂടിയാൽ 2 കിലോ വരെയേ അത് വലിപ്പം വെക്കൂ. എന്നാൽ പഴയ നാടൻ കുമ്പളങ്ങൾക്ക് കുറഞ്ഞ തൂക്കം 5-6 കിലോയാണ്.

കേരളീയരുടെ ഭക്ഷ്ണസംസ്‌കാരത്തിൽ മോരുകറിയായും ഓലനായും എളവൻ താളിച്ചതായും മൊളീഷ്യമായും കടന്നുവരുന്ന കുമ്പളം ഇളയതായാൽ ഇളവനും മൂത്താൽ കുമ്പളവും ആകുന്നു.

നാം ഭക്ഷണമായും ആയുർവേദമരുന്നായും ഉപയോഗിക്കുന്ന വെള്ളരി വർഗത്തിൽപ്പെട്ട കായാണ് കുമ്പളം. തനിഭാരതീയനാണ് കുമ്പളം. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളർത്തപ്പെടുന്നുണ്ട്.  സാധാരണയായി മൂന്നുതരത്തിൽ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും വൈദ്യരുകുമ്പളമെന്ന വേറൊരിനമായും ചെറുകുമ്പളമെന്ന മറ്റൊരിനമായും. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈഡ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് കുമ്പളം. ബെനിൻകാസ ഹിപ്‌സുഡയെന്നാണ് ശാസ്ത്രനാമം. ഹിന്ദിയിൽ ഗോൾക്കന്ദു, തമിഴിൽ കല്യാൺപൂഷിണി, സംസ്‌കൃതത്തിൽ കൂഷ്മാണ്ഡഃ, പീതപുഷ്പ, ബൃഹത്ഫലം എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.

ഇതൊരു വെള്ളരിവർഗവിളയാണ്. പന്തൽകെട്ടിയുംവളർത്താവുന്ന ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും. മഴക്കാല വിളകൾക്കാണ് സാധാരണ പന്തൽ കെട്ടാറ്. പൂക്കൾക്ക് നല്ലവെള്ളനിറമാണ്. ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. ആൺപൂക്കൾ സാധാരണരീതിയും പെൺപൂക്കൾ ഫല മഞ്ജരിയോടെയുമാണുണ്ടാവുക.


കൃഷിരീതി


സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.


വിത്തുകൾ


കെ.എ.യു. ലോക്കൽ, ഇന്ദു, എന്നിവയാണ് മികച്ച കുമ്പളം ഇനങ്ങൾ. തമിഴ്‌നാട് കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെ ഹെക്ടറിന് 25-30 ടൺ വിളവുകിട്ടുന്ന, മൂപ്പെത്തിയ കായകൾക്ക് കുറഞ്ഞത് 10 കിലോ വലിപ്പം വെക്കുന്ന കോ-1 മികച്ച കുമ്പളമാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെതന്നെ കോ-2 എന്നതിന് 2-3 കിലോഗ്രാം തൂക്കമേ വെക്കൂ. 120-130 ദിവസത്തെ മൂപ്പേ ഇതിനുള്ളൂ. ഹെക്ടറിന് 35 ടൺ വിളവുകിട്ടും അതിനാൽത്തന്നെ അധികം വാണിജ്യകർഷകരും തിരഞ്ഞെടുക്കുന്ന ഇനമാണിത്.

നീളംകൂടിയ സാമാന്യം വലിപ്പമുള്ള എ.പി.എ.യു.- ശക്തി എന്നയിനം് ഹൈദരാബാദ് കാർഷിക സർവകലാശാലയുടേതാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. ഹെക്ടറിന് 30-35 ടൺ വിളവുകിട്ടും. നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന സുനാമിയെന്ന് അപരനാമമുള്ളയിനമാണ് വിപണിക്ക് നല്ലത്. സി.ഒ. -1 എന്നയിനവും പ്രചാരത്തിലുണ്ട്. ഒരു തടത്തിൽ നാലോഅഞ്ചോവിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കിപിഴുതുകളയണം.

തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.

മഴക്കാലത്ത് പന്തൽ

 


പന്തലിന്റെ ആവശ്യം കുമ്പളം കൃഷിയിൽ ഇല്ല. മഴക്കാലത്ത് പുരയിടകൃടിയിൽ പന്തലൊരുാം. എന്നാൽ പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ കുമ്പളം മൊത്തം കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പടരാൻതുടരുന്ന സമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പന്തലിൽ വളർത്തുമ്പോൾ പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ  നിറച്ചും കായപിടുത്തമുണ്ടാവൂ.

രോഗങ്ങളും കീടങ്ങളും

മറ്റ്സാധാരണ വെള്ളരിവർഗ വിളകൾക്കു വരുന്ന കീടങ്ങൾ തന്നെയാണ് കുമ്പളത്തിനെയും ബാധിച്ചുകാണാറ്. കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്തുരപ്പൻപുഴു എന്നിവയാണ് കുമ്പളത്തെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.  വേരുചീയൽ രോഗം, മൊസൈക്ക്‌രോഗം, പൂപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ്


 പ്രധാനരോഗങ്ങൾ.



കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പോളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.

എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കുമ്പളത്തെബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെപ്രതിരോധമാർഗങ്ങൾ.


ഔഷധഗുണങ്ങൾ


ശീതവീര്യമുള്ള ഇത് ശരീരകലകളെതണുപ്പിക്കാൻ കാരണമാകുന്നു. ഇളവനെന്ന ഇളം കുമ്പളം ആയുർവേദത്തിൽ വിരശല്യത്തിന്റെയും പ്രമേഹത്തിന്റെയും  പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ്.

കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫേസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയുമുണ്ട്. നികോട്ടിനിക് അമ്ലം, ഓക്‌സാലിക് അമ്ലംഎന്നിവയും കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈപച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളർത്താം.

Courtesy

പ്രമോദ്കുമാർ വി സി.

Saturday, December 5, 2020

കാവുകൾ തേടിയുള്ള എന്റെ യാത്ര...

കാവുകൾ തേടിയുള്ള എന്റെ യാത്ര...

കുട്ടിക്കാലത്തു സർപ്പക്കാവുകൾ എന്നു കേൾക്കുന്നതേ എനിക്ക് പേടിയായിരുന്നു.   .നാഗത്താന്മാരും യക്ഷിയും കൂളിയും ഒക്കെ വിഹരിക്കുന്നൊരിടം...ആരൊക്കെയോ പൊടിപ്പും തൊങ്ങലും വെച്ചുണ്ടാക്കിയ  കഥകൾ തലമുറകൾ  കൈമാറികൊണ്ടിരിക്കുന്നു...പകൽ പോലും വെളിച്ചം കയറാൻ മടിക്കുന്ന കാവുകളും അതിനോട് ചേർന്ന കുളവുമെല്ലാം നമ്മെ പേടിപ്പെടുത്തും.. 

ഇന്ന് മിക്ക കാവുകളും കോടാലിക്കും ജെസിബിക്കും ഇരയായി കഴിഞ്ഞു... ഇപ്പോൾ ഞാൻ ഒരു യാത്രയിലാണ് കാവുകൾ തേടിയുള്ള ഒരു യാത്ര... എന്റെ യാത്ര ഇപ്പൊ പൊയിൽകാവിൽ എത്തി നിൽക്കുന്നു... പേരിൽ തന്നെ 'കാവുള്ള' കേരളത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊയിൽകാവ് ..

കേരളത്തിലെ കാവുകൾ  പലതും വംശനാശത്തിന്റെ വക്കിലാണെങ്കിലും,പ്രദേശവാസികളുടെ പരിശ്രമ ഫലമായി പൊയിൽകാവ് ഇപ്പോഴും അതിന്റെ പച്ചപ്പ്‌ കാത്തു സൂക്ഷിക്കുന്നു..  പൊയിൽക്കാവ് ടൗണിൽ നിന്നും 600  മീറ്ററോളം പടിഞ്ഞാറോട്ട് നടന്നാൽ ഇവിടെ എത്തും. പന്ത്രണ്ട് ഏക്കറോളം വിസ്തൃതിയുണ്ട് ഈ കാവിനു.....ഏതു കൊടും ചൂടിലും കാവിനരികിൽ എത്തുമ്പോൾ മനസ്സും ശരീരവും ഒന്ന് തണുക്കും.പേരറിയാത്ത നിരവധി കാട്ടു മരങ്ങളും വള്ളിപ്പടർപ്പും ചുറ്റിനിൽക്കുന്ന ഈ കാനന ഭംഗി മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞു പോവില്ല...ഇടയ്ക്കൊക്കെ നാഗത്താന്മാരെയും കാണാം.. കാവിലെ വന്മരങ്ങളിൽ തലകീഴായി തൂങ്ങി കിടക്കുന്ന ആയിരകണക്കിന് കടവാതിലുകൾ സന്ധ്യക്ക്‌ ആകാശത്തു കൂടെ പറന്നു പോവുന്നത് ഒരപൂർവ്വ കാഴ്ച തന്നെയാണ്...പരശുരാമൻ  നിർമ്മിച്ച 108 ദുർഗ ക്ഷേത്രങ്ങളിൽ ഒന്നാണ് കാവിനുള്ളിലെ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരികളായ മാധവിക്കുട്ടിയും, സുഗതകുമാരിയും അവരുടെ എഴുത്തിലൂടെ ഒരു പാട് വര്ണിച്ച കാവുകൾ.. കാവുകൾ ഇല്ലാതെ അവരുടെ കഥകൾ പൂർണമാവില്ലെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. അത്രക്ക് മേൽ എഴുതിയിരിക്കുന്നു അവർ കാവിനെ കുറിച്ച്....

കാവുകൾ ഒരു നാടിന്റെ ആവാസ വ്യവസ്ഥയിൽ വരുത്തുന്ന സ്വാധിനം ചെറുതൊന്നുമല്ല. കേരളത്തിൽ ഇയ്യിടെ നടന്ന പഠനം അതിന്റെ തെളിവാണ്.കേരളത്തിൽ ഏറ്റവും നല്ല വായു ശ്വസിക്കാൻ പറ്റുന്നിടമായി പോയിൽകാവ്  ഇടം നേടിയിരിക്കുന്നു..

ഒരു നാടിന്റെ സുകൃതമാണ്  അവിടത്തെ കാവുകൾ... അത് നമ്മുടെ വരും  തലമുറക്ക് ഒരു കേടുപാടും ഇല്ലാതെ കൈമാറുക അതാവട്ടെ നമ്മുടെ പ്രതിജ്ഞാ.,.

 


Tuesday, December 1, 2020

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഓര്‍ക്കാന്‍ നാട്ടറിവുകൾ...


തലമുറകള്‍ കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ ഏറെ സഹായകരമാണ്. വര്‍ഷങ്ങളായി പ്രയോഗിച്ചു തഴക്കം വന്ന ചില നാട്ടറിവുകള്‍.


1. വിത്തിനായി ഏറ്റവും ആദ്യത്തെതും അവസാനത്തെയും കായ്കള്‍ എടുക്കരുത്.

2.വിത്തും നടാനുള്ള ചെടികളുടെ വേരും സൂഡോമോണോസില്‍ മുക്കിയാല്‍ രോഗ -കീടബാധ കുറയും.

3. മഴക്കാലത്ത് തടം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടം താഴ്ത്തിയും പച്ചക്കറി കൃഷി ചെയ്യുക.

4. വിത്ത് നടേണ്ട ആഴം വിത്തിന്റെ വലുപ്പത്തില്‍

5. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

6. നടുന്നതിന് മുന്‍പ് വിത്ത് അഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.

7. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.

8. കുമ്മായം ചേര്‍ത്തു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ തൈകള്‍ നടാവു.

9. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.

10. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക.

11. വെണ്ട പറിച്ചു നടുന്ന ഇനമല്ല. തടമെടുത്ത് നേരിട്ട് നടുന്നതാണു നല്ലത്.

12. വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി – കറിക്കായം മിശ്രിതം ഉപയോഗിക്കണം.

13. വിളകള്‍ക്ക് പുതയിടുന്നത് മണ്ണില്‍ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്താന്‍ സഹായിക്കും.

14. അസിഡിറ്റി കൂടിയ മണ്ണ് തക്കാളി കൃഷിക്ക് ചേര്‍ന്നതല്ല. കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് ഒരാഴ്ച്ചയ്ക്ക് ശേഷം നടുക.

15. പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നതു രോഗബാധ കുറയ്ക്കാന്‍ സഹായിക്കും.

16. ചീരയ്ക്ക് ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെളി തെറിച്ചാല്‍ ഇലപ്പുള്ളി രോഗത്തിന് കാരണമാവും

17. ചീരയ്ക്ക് ചാരം നല്ലതല്ല അധികമായാല്‍ പെട്ടെന്ന് പൂവിടാന്‍ കാരണമാകും.

18. തൈ നടലും വളപ്രയോഗവും അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക.

19. വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ ചുവട്ടില്‍ (മുരടില്‍) നിന്ന് അല്‍പ്പം വിട്ടേ നല്‍കാവു.

20. വേരു മുറിയാതെ മണ്ണ് ചെറുതായി ഇളക്കി വളം നല്‍കിയാല്‍ വേരോട്ടത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

21. കടലപ്പിണ്ണാക്ക് കുതിര്‍ത്തതിന്റെ തെളി മണ്ണിലൊഴിച്ചുകൊടുക്കുന്നത് ചെടികളുടെ ആരോഗ്യം വര്‍ധിപ്പിക്കും.

22. പച്ചിലവളങ്ങള്‍ ഉപയോഗിക്കുന്നത് മണ്ണില്‍ ജൈവാശം വര്‍ധിക്കാന്‍ സഹായിക്കും.

23. ജൈവവളങ്ങളുടെ കൂടെ ട്രൈകോഡെര്‍മ ചേര്‍ത്തു നല്‍കുക.

24. ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക.

25. ജീവാണുവളങ്ങള്‍, മിത്രകുമിളുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉറപ്പാക്കുക.

26. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്പ്രേ ചെയ്തും
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

27. നീറിനെ ചെടികളില്‍ വയ്ക്കുന്നത്  കീടനിയന്ത്രണത്തിന് സഹായിക്കും.

28. ബന്ദിച്ചെടികള്‍ പച്ചക്കറി തടത്തില്‍ നടുന്നത് കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

29. വൈറസ് രോഗം ബാധിച്ച ചെടികള്‍ ഉടന്‍ തന്നെ പിഴുതുമാറ്റി നശിപ്പിക്കുക.

30. ചീര വിളവെടുപ്പിനു പാകമാകുമ്പോള്‍ വേരോടെ പറിക്കാതെ മുറിച്ചെടുത്തിട്ട് വളം ചേര്‍ത്തു കൊടുത്താല്‍ വീണ്ടും വിളവെടുക്കാം.

31. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുക.

32. ഗോമൂത്രം അഞ്ചിരട്ടി വെള്ളം ചേര്‍ത്തു വിളകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു കീടങ്ങളെ അകറ്റും.

33. ഇലതീനിപ്പുഴുക്കള്‍, തണ്ടും കായും തുരക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരേ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുക.

34. ട്രൈക്കോഡര്‍മ എന്ന മിത്രകുമിള്‍ മണ്ണില്‍ ചേര്‍ക്കുന്നത് രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.

35. ഗ്രോബാഗില്‍ ആദ്യം അറുപതു ശതമാനം പോട്ടിങ് മിശ്രിതം നിറച്ചാല്‍ മതി. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു വളവും മിശ്രിതം ചേര്‍ത്തുകൊടുക്കണം.

Google