Wednesday, July 29, 2020

ബീമാപ്പള്ളിയിൽ അന്നൊരിക്കൽ ...

ല്ലാത്തൊരു ആത്മീയാനുഭവം അതാണ് ബീമാപ്പള്ളി.. ഭൂമിയിൽ ചിലയിടങ്ങൾ അങ്ങിനെയാണ് . വിശ്വാസികൾക്ക് അത് ആത്മനിർവൃതിയുടെ തീരങ്ങൾ. അവിശ്വാസികൾക്ക് ഭൂമിശാസ്ത്ര പരമായ പ്രത്യേകതയുള്ളൊരിടം... ഏതായാലും അങ്ങിനെയൊരനുഭവമാണ് അവിടെ ചെന്നപ്പോൾ എനിക്കുമുണ്ടായത്..  വൈകുന്നേരത്തോടെയാണ് ഞാനും അനൂഫും കുടുംബവും ഒന്നിച്ചു അവിടെ സന്ദർശിച്ചത്..






വിശാലമായ മണൽപ്പരപ്പിൽ ഒരു വലിയ പള്ളി... വിശാലമായ അകംപള്ളി .. ഏതു സമയവും നല്ല കടൽകാറ്റ് .. എന്തോ ഒരു പ്രത്യേകതയുണ്ട് ..
ചില കാഴ്ചകൾ  നമുക്ക് എത്ര അനുഭവിച്ചാലും മതിയാവില്ല.. കാറ്റേറ്റ് അകംപള്ളിയിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ.....മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഇനിയും വരണം എന്ന് മനസ്സിൽ കുറിച്ചു ...
ജീവിതത്തിൽ സൂഫികൾക്കു മാത്രം അനുഭവയോഗ്യമാവുന്ന ആത്മീയാനുരാഗം ... അതാണ് അതുതന്നെയാണ് എനിക്കും അവിടെ അനുഭവപ്പെട്ടത് ..

ഇനി അല്പം  ബീമാപ്പള്ളിയുടെ ചരിത്രം പറയാം... . ദിവ്യശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സെയ്ദുനിസ ബീമ ബീവിയുടെയും മകൾ സെയ്ദു ഷുഹാദ മഹീൻ അബുബാക്കറുടെയും ശവകുടീരം സ്ഥിതിചെയ്യുന്ന ബീമാപ്പള്ളി ദർഗ ഷരീഫ് പേരുകേട്ടതാണ്. എല്ലാ വർഷവും എല്ലാ മതങ്ങളിൽ നിന്നും ജാതികളിൽ നിന്നും ആയിരക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ഇവിടം  ഒരു ഉത്സവം നടക്കുന്നു. ആകർഷകമായ മിനാരങ്ങളുമുള്ള  കെട്ടിടമാണ് ബീമാപ്പള്ളി മസ്ജിദ്. മുഹമ്മദ് നബിയുടെ കുടുംബത്തിൽ പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന അത്ഭുതശക്തികളുള്ള ബീമ ബീവിയുടെ ശവകുടീരമാണ് ഈ പള്ളിയിലെ പ്രധാന ആകർഷണം. എല്ലാ മതവിശ്വാസികളും ബീമാപ്പള്ളിയിൽ നേർച്ചയ്ക്  വരുന്നുണ്ട് .
ഞങ്ങൾ അവിടെ നിൽക്കുമ്പോഴും കുറെ ആളുകൾ സന്ദർശകരായി അവിടെ വന്നു പോവുന്നു......


 ഇനി ബീമാപള്ളിയെ കുറിച്ച് സാക്ഷാൽ വിക്കിപീഡിയ തന്നെ പറയട്ടെ.....


കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവൻ ചുറ്റിയ ഇവർ ഒടുവിൽ തിരുവല്ലം എന്ന സ്ഥലത്തു എത്തി സ്ഥിരതാമസം ആക്കി. വലിയ വിദഗ്‌ദ്ധനായ ഒരു ഹാക്കിം (വൈദ്യൻ) ആയിരുന്ന മാഹിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. രോഗികളും കഷ്ടത അനുഭവിക്കുന്നവരും ഇവരുടെ സ്വാധീനത്താൽ ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തി. എന്നാൽ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേകിയ കൺവേർഷനെ തങ്ങളുടെ നില നില്പിന്നു ഭീഷണി ആയി കണ്ട രാജ ഭരണ കൂടം 'വിദേശിക'ളായ ഇവർക്കെതിരെ ഗൂഢാലോചനകൾ മെനഞ്ഞു. കരം നൽകണമെന്ന ഉത്തരവിനോട് ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു മാത്രമേ കരം നൽകുകയുള്ളൂ എന്നു മാഹിൻ പ്രതികരിച്ചു. മാഹിനേയും കൂട്ടാളികളെയും ചതിയിലുടെ വെട്ടി കൊലപ്പെടുത്തി. മകന്റെ വേർപാടിൽ മനം നൊന്ത ബീമാ ബീവിയും വൈകാതെ വിട പറഞ്ഞു. ഇവരെ ഖബറടക്കിയ സ്ഥലത്താണ് പള്ളി വന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

Continue Reading.....

🌱🌱🌱🌱🌱പഴങ്ങളെ അറിയുക🌱🌱🌱🌱🌱

ചാമ്പക്ക



പ്രകൃതി നമുക്ക് നല്‍കിയ പോഷകഗുണങ്ങളുള്ള നല്ലൊരു പഴമാണ് ചാമ്പക്ക. കുരു മുളപ്പിച്ചും കൊമ്പ് നട്ടുപിടിപ്പിച്ചും വളര്‍ത്താവുന്ന ചെടിയാണിത്. നമ്മുടെ നാട്ടില്‍ മിക്ക വീട്ടുമുറ്റത്തും കാര്യമായ പരിചരണമൊന്നും നല്‍കാതെ നല്ല ഭംഗിയുള്ള ചാമ്പക്ക പഴങ്ങള്‍ വിളഞ്ഞുനില്‍ക്കാറുണ്ട്. മറ്റെല്ലാ പഴങ്ങളും കൃഷി ചെയ്യുന്നതുപോലെ ചാമ്പക്കയ്ക്കും കൃത്യമായ പരിചരണ രീതികള്‍ ഉണ്ട്.
കൃഷിരീതിയും വളപ്രയോഗവും
നന്നായി മൂത്ത് പഴുത്ത ചാമ്പക്കയുടെ ഉള്ളിലുള്ള വിത്ത് ആണ് നടീല്‍ വസ്തു. നന്നായി വിളവ് ലഭിക്കാന്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് കൃഷി ചെയ്യണം.
നടാനായി കുഴികള്‍ തയ്യാറാക്കുമ്പോള്‍ ഒരടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. സാധാരണ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയുമാണ് കുഴിയില്‍ വളമായി നല്‍കുന്നത്. മേല്‍മണ്ണുമായി ഇത് കൂട്ടിയോജിപ്പിക്കണം. ചാമ്പക്ക വിത്ത് നട്ടു കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസത്തേക്ക് നന്നായി നനയ്ക്കണം. വേനല്‍ക്കാലമായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം.

ചട്ടിയിലും ചാമ്പക്ക നട്ടുവളര്‍ത്താം.  നല്ല ഉയരമുള്ള പാത്രങ്ങളില്‍ നട്ടാല്‍ വേര് നല്ല ആഴത്തില്‍ പോകും. മാസത്തില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താം. അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങളില്‍ മുട്ടത്തോട്, നേന്ത്രപ്പഴത്തൊലി എന്നിവയെല്ലാം ചേര്‍ത്ത് അല്‍പ്പം കഞ്ഞിവെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് അരച്ചെടുക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചാമ്പക്കയുടെ വേരിന്റെ ഭാഗത്ത് നിന്നും അല്‍പ്പം വിട്ട് ഒഴിച്ചുകൊടുക്കാം. എന്നിട്ട് അല്‍പ്പം മണ്ണ് മുകളിലായി വിതറുക. ഇങ്ങനെ ചെയ്താല്‍ ധാരാളം പഴങ്ങള്‍ ഉണ്ടാകും.
അതുപോലെ കടലപ്പിണ്ണാക്ക് നല്ലൊരു വളമാണ്. ഒരു പാത്രത്തില്‍ കടലപ്പിണ്ണാക്ക് ഇട്ട് അല്‍പ്പം വെള്ളമൊഴിച്ച് അഞ്ച് ദിവസം വെക്കുക. പുളിച്ച് വരുമ്പോള്‍ തെളി ഊറ്റിയെടുത്ത് നേര്‍പ്പിച്ച് ചെടിയുടെ വേരില്‍ നിന്ന് അല്‍പ്പം വിട്ട് ഒഴിച്ചു കൊടുക്കാം. പഴങ്ങള്‍ ധാരാളം ഉണ്ടാകാനുള്ള മറ്റൊരു മാര്‍ഗമാണിത്.
ചൂട് മൂലം ചാമ്പക്ക പൊഴിയാതിരിക്കാന്‍ ചാമ്പക്കയുടെ ചുവട്ടില്‍ ചകിരി വെച്ചുകൊടുക്കാം. പച്ചിലകളും ഇട്ടുകൊടുക്കാം. അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചാമ്പക്കയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.
നല്ല വെയിലത്ത് വളരുന്ന ചാമ്പക്കയില്‍ പുഴുക്കള്‍ കുറവാണ്. ഗന്ധകം പുകച്ചാല്‍ പുഴുവിനെ നശിപ്പിക്കാം.
ബാങ്കോക്ക് ചാമ്പ
ബാങ്കോക്കില്‍ നിന്ന് കേരളത്തിലെത്തിയ ചാമ്പക്കയാണ് ഇത്. ഈ ചാമ്പക്കയുടെ ഉള്ളില്‍ കുരുവില്ല. അതുകൊണ്ട് കമ്പ് മുറിച്ചുനട്ടാണ് വേര് പിടിപ്പിക്കുന്നത്.
സാധാരണ ചാമ്പക്ക നടുന്നത് പോലെ തന്നെയാണ് ബാങ്കോക്ക് ചാമ്പക്ക നടുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ഇതില്‍ കായയുണ്ടാകുന്നത്.
മലേഷ്യന്‍ ചാമ്പക്ക
വളരെ രുചികരമായ ചാമ്പക്കയാണ് മലേഷ്യന്‍ റെഡ് ചാമ്പക്ക. തൈ നട്ട് ഒരു വര്‍ഷം കഴിഞ്ഞാല്‍ കായ്ച്ചുതുടങ്ങും. വെയില്‍ നന്നായി കിട്ടിയാല്‍ നന്നായി വിളവ് ലഭിക്കും. കായകള്‍ മുഴുവന്‍ പറിച്ചെടുത്തു കഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്താം.
ജൈവവളങ്ങള്‍ നല്‍കാം. നനയ്‌ക്കേണ്ട ആവശ്യമൊന്നും ഇല്ല. നല്ല തേനിന്റെ രുചിയാണ് മലേഷ്യന്‍ ചാമ്പക്കയ്ക്ക്. ഒരു വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും വിളവെടുക്കാം.  വളരെ ഉയരത്തില്‍ വളരില്ല. അധികം വെള്ളമൊഴിച്ചാല്‍ മധുരം കുറയും.
ചാമ്പക്കയുടെ ഗുണഗണങ്ങള്‍
ചാമ്പക്കയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരത്തിലെ ജലനഷ്ടം പരിഹരിക്കാന്‍ ഇതുകൊണ്ടു കഴിയും. അതുപോലെ തന്നെ ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാനും കഴിയും.
ചാമ്പക്ക ഉണക്കിയെടുത്താല്‍ അച്ചാറിട്ട് സൂക്ഷിക്കാം. അതുപോലെ തന്നെ കുരു ഉണക്കിപ്പൊടിച്ച് കഴിച്ചാല്‍ തിമിരം, ആസ്ത്മ എന്നിവയ്ക്കുള്ള പരിഹാരമാണെന്ന് പറയപ്പെടുന്നു.
പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. നമ്മുടെ  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ചാമ്പക്ക സഹായിക്കുന്നു.
സോഡിയം, അയേണ്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവ അടങ്ങിയ ചാമ്പക്ക വേനല്‍ക്കാലത്ത് ദാഹശമനിയായും ഉപയോഗിക്കാം. ചാമ്പക്ക കഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യത്തിനും മാനസിക ഉന്മേഷം ലഭിക്കാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ജ്യൂസ്, സ്‌ക്വാഷ്, വൈന്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ഉത്തമമാണ് ഈ പഴം. പച്ചയ്ക്ക് കഴിക്കാനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ചാമ്പക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും വിദഗ്ധര്‍ പറയുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്.

Monday, July 27, 2020

കായം വേണോ? നട്ടുവളർത്താം കായച്ചെടി.



കായം  വേണോ?      നട്ടുവളർത്താം കായച്ചെടി.

തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം അതിരൂക്ഷമെന്നേ പറയേണ്ടു. കായത്തിനു പേരു കിട്ടിയതു തന്നെ ഈ സവിശേഷ ഗന്ധം അടിസ്ഥാനമാക്കിയാണ്. 'ഫെറുല അസഫോയ്റ്റിഡ' എന്നാണ് കായത്തിന്റെ സസ്യനാമം. 'ഫെറുല'എന്ന ലാറ്റിന്‍ പദത്തിന് 'വാഹകന്‍' എന്നര്‍ഥം. 'അസ' എന്നത് പശ എന്നര്‍ഥമുള്ള വാക്കിന്റെ ലാറ്റിന്‍ രൂപമാണ്. ഫിറ്റിഡസ് എന്ന ലാറ്റിന്‍ വാക്കിന് ദുര്‍ഗന്ധം എന്നര്‍ഥം. ദുര്‍ഗന്ധത്തിന്റെ വാഹകന്‍ എന്നാണ് കായച്ചെടിയുടെ പേരിനര്‍ഥം. എന്നാല്‍ പാചകത്തില്‍ ചേരുവയാക്കിക്കഴിയുമ്പോള്‍ അതു വളരെ മൃദുവായ ഗന്ധമായി മാറുന്നു. പ്രകടമായ ഈ ഭാവമാറ്റമാകാം കായത്തെ ഭക്ഷ്യവിഭവങ്ങളിലെ അവിഭാജ്യചേരുവയാക്കി മാറ്റിയതിനു പിന്നില്‍.

സസ്യപരിചയം

ബഹുവര്‍ഷവളര്‍ച്ചാസ്വാഭാവമുള്ള ചെടിയാണ് കായം. ഒന്ന്-ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് കായം നിര്‍മിക്കുന്നത്. വേരും തണ്ടും കൂടിച്ചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട്. ഇറാന്‍ സ്വദേശിയാണ് കായച്ചെടി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇറാനിലെ മരുഭൂമികളിലും അഫ്ഗാനിസ്ഥാനിലെ മലനിരകളിലും നിന്നാണ് കായം ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ഇന്ത്യയില്‍ കാഷ്മീരിലും പഞ്ചാബിന്റെ ചില പ്രദേശങ്ങളിലുമാണ് കായം കൃഷിയുള്ളത്.

കായം രണ്ടിനമുണ്ട്. പാല്‍ക്കായവും ചുവന്ന കായവും. ഇതില്‍ വെള്ളകായം വെള്ളത്തില്‍ ലയിക്കുമ്പോള്‍ ചുവന്ന കായം എണ്ണയിലേ ലയിക്കൂ. ചെടിത്തണ്ടിന് 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ ചുറ്റളവുണ്ടാകും. ഇലഞെട്ടിന് വീതി കൂടുതലാണ്. പൂക്കളുണ്ടാകുന്ന തണ്ടുകള്‍ക്ക് 2.5 മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരവും 10 സെന്റീമീറ്റര്‍ കനവുമുണ്ടാകും. ഇളം പച്ചകലര്‍ന്ന മഞ്ഞ നിറമുള്ള പൂക്കള്‍ കുലകളായി ഉണ്ടാകും. ചെടിയുടെ വേരുകള്‍ മാംസളവും കട്ടിയുള്ളതും വിപുല വളര്‍ച്ചയുള്ളതുമാണ്. വേരുകളാണ് കായക്കറ ഉത്പാദിപ്പിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 600 മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കായച്ചെടി വളരുന്നു.

കൃഷി എങ്ങനെ?

മണ്ണും മണലും കളിമണ്ണും കലര്‍ന്ന മണ്‍മിശ്രിതമാണ് കായക്കൃഷിക്ക് ഉത്തമം. നീര്‍വാര്‍ച്ചാ സൗകര്യം നിര്‍ബന്ധം. ഓഗസ്റ്റ് മാസത്തിലാണ് സാധാരണ കായം കൃഷി. നല്ല വെയില്‍ കിട്ടുന്ന സമയത്ത് കായച്ചെടി നന്നായി വളരും. ഇറാനിലെ മരുഭൂമികളില്‍ വളര്‍ന്ന ചെടി എന്നു പറയുമ്പോള്‍ അതിന്റെ സവിശേഷതകള്‍ ഊഹിക്കാമല്ലോ. ധാരാളം സൂര്യപ്രകാശം വേണം. ചെടികള്‍ തമ്മില്‍ അഞ്ചടി അകലം നല്‍കിയാണ് നടീല്‍. വിത്തു തെരഞ്ഞെടുക്കുന്നതില്‍ നല്ല ശ്രദ്ധവേണം. തയാറാക്കിയ കൃഷിസ്ഥലത്ത് രണ്ടടി അകലം നല്‍കിയാണ് വിത്തു പാകുന്നത്. വിത്തുകള്‍ ആദ്യഘട്ടത്തില്‍ ഗ്രീന്‍ഹൗസില്‍ വളര്‍ത്തി തൈകളാകുമ്പോള്‍ മണ്ണിലേക്ക് മാറ്റി നടുകയും ചെയ്യാം. നല്ല തണുപ്പും ഈര്‍പ്പവും കിട്ടുന്ന സാഹചര്യത്തിലാണ് വിത്തുകള്‍ മുളയ്ക്കുക. വിത്തു മുളയ്ക്കുന്ന ഘട്ടത്തില്‍ മതി നന. മണ്ണില്‍ നനവ് ഇല്ലാത്തപ്പോള്‍ മാത്രം നനയ്ക്കുക. അല്ലാതെ നനച്ചാല്‍ അതു ചെടിക്ക് ദോഷം ചെയ്യും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചകൊണ്ട് തൈ ഒരു ചെറുവൃക്ഷമായി മാറും. ഈയവസരത്തിലാണ് വേരിലും ചുവട്ടിലെ കിഴങ്ങില്‍ നിന്നും കറ ലഭിക്കുന്നത്. വേരുകള്‍ മണ്ണിനു പുറത്താക്കണം. 12 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ചുറ്റളവുള്ള കാരറ്റ് ആകൃതിയുള്ള നാരായവേരുകളാണ് കായക്കറ എടുക്കാന്‍ ഉത്തമം. മാര്‍ച്ച്-ഏപ്രില്‍ മാസം ചെടി പുഷ്പിക്കുന്നതിനു തൊട്ടു മുമ്പ് വേരിന്റെ മുകള്‍ഭാഗം വൃത്തിയാക്കി തണ്ടിനോട് ചേരുന്നിടത്ത് ചെറിയ മുറിവുണ്ടാക്കുന്നു. എന്നിട്ട് മണ്ണും ചുള്ളിക്കമ്പുകളും കൊണ്ട് അര്‍ധവൃത്താകൃതിയില്‍ കുടം പോലെ ഒരു രൂപമുണ്ടാക്കി മുറിവിനായി തുറന്ന ഭാഗം മൂടുന്നു. മുറിവില്‍ നിന്ന് പാലുപോലെ വെളുത്ത കറ വാര്‍ന്നു കൊണ്ടേയിരിക്കും. കുറച്ചു ദിവസം കഴിയുമ്പോള്‍ ഇങ്ങനെ പുറത്തു ചാടിയ കറ ചുരണ്ടിയെടുത്തിട്ട് വേരില്‍ പുതിയ മുറിവുണ്ടാക്കും. ഇങ്ങനെ കറയെടുക്കലും മുറിവുണ്ടാക്കലും തുടര്‍ച്ചയായി മൂന്നു മാസത്തോളം നീളും. അപ്പോഴേക്കും കറയൂറുന്നത് നിലയ്ക്കും. വേരും തണ്ടും ചേരുന്ന സ്ഥലം, വിത്തു കിഴങ്ങ്, നാരായവേര് തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്ന് കായക്കറ ശേഖരിക്കുന്ന പതിവുണ്ട്.


ഇങ്ങനെ എടുക്കുന്ന കറ സംസ്‌കരിച്ചാണ് കായപ്പൊടിയായും കട്ടയായും കുഴമ്പായും ഒക്കെ വിപണിയില്‍ എത്തിക്കുന്നത്. 50 ശതമാനത്തിലധികം അരിപ്പൊടിയും അറബിക്ക എന്ന പശയും ചേര്‍ത്താണ് യഥാര്‍ഥ കായക്കറ വിപണിയിലെത്തിക്കുന്നത്. ശുദ്ധമായ കായം അതിന്റെ അതിരൂക്ഷഗന്ധത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്തരത്തില്‍ ചില ചേരുവകള്‍ ചേര്‍ത്ത് ‘Compounded asafoetida' എന്ന പേരില്‍ വില്‍ക്കുന്നത്.

ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും മികച്ച സ്രോതസാണ് കായം. 100 ഗ്രാം കായത്തില്‍ 39 മില്ലിഗ്രാം ഇരുമ്പുസത്ത്, 690 മില്ലി ഗ്രാം കാത്സ്യം, 68 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, നാലു ഗ്രാം ഭക്ഷ്യയോഗ്യമായ നീര്, നാലു ഗ്രാം മാംസ്യം, 50 മില്ലി ഗ്രാം ഫോസ്ഫറസ്, ഒരു ഗ്രാം കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.


വര്‍ധിക്കുന്ന പ്രചാരം

ലോകത്താകെ ഉത്പാദിപ്പിക്കുന്ന കായത്തിന്റെ 40 ശതമാനവും ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ കൃഷി വ്യാപകമല്ലാത്തതിനാല്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇറക്കുമതി അധികവും. അടുക്കളയിലെ വിഭവങ്ങളുടെ ചേരുവ എന്ന പരിധി വിട്ട് കായം ഇന്ന് നിരവധി ഭക്ഷ്യവിഭവങ്ങളിലും ആരോഗ്യ സുരക്ഷാ ഉത്പന്നങ്ങളിലും ഒക്കെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും ഇതിന്റെ ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്.

ബ്രോങ്കൈറ്റിസ്, ആസ്ത്മ പോലുള്ള അസ്വസ്ഥതകള്‍, ദഹനപ്രശ്‌നങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവ ക്രമീകരിക്കാനുള്ള കഴിവ്, രക്തത്തെ നേര്‍മയാക്കാനുള്ള കൗമാരിന്‍ എന്ന ഘടകത്തിന്റെ സാന്നിധ്യം തുടങ്ങി വിവിധ കാരണങ്ങള്‍ ഇന്ന് കായത്തിന്റെ പ്രചാരം കുത്തനെ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നെന്ന് ഗുജറാത്തിലെ നാദിയാദില്‍ ഹിന്ദുസ്ഥാന്‍ ഹിഞ്ച് സപ്ലൈയിംഗ് കമ്പനി നടത്തുന്ന നവ്‌റോസ് ഖാന്‍ പറയുന്നു.

ഇന്ത്യയില്‍ കായത്തിന്റെ ഡിമാന്‍ ഡ് സ്വര്‍ണം പോലെയാണ്... സദാ വര്‍ധിച്ചുകൊണ്ടേയിരിക്കു- കാണ്‍ പൂര്‍ കേന്ദ്രീകരിച്ച് കായം ഇറക്കുമതി ചെയ്യുന്ന അഭിഷേക് പര്‍വര്‍ പറയുന്നു.

പ്രതിവര്‍ഷം 500 മുതല്‍ 700 ടണ്‍വരെ കായമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം കായം ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന കായത്തിന്റെ 92 ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നുതന്നെയാണ്.

പച്ചക്കായമാണ് ഇന്ത്യയിലെ സംരംഭകര്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് പിന്നീട് ഉപയോഗയോഗ്യമായ കായമാക്കി മാറ്റുകയാണ് ചെയ്യുക.

പോഷകമൂല്യം

കായത്തില്‍ 40 മുതല്‍ 60 ശതമാനം വരെ റെസിന്‍, 25 ശതമാനം പശ, 10 മുതല്‍ 17 ശതമാനം വരെ ബാഷ്പശീലതൈലം, ഒന്നു മുതല്‍ 10 വരെ ശതമാനം ചാരം എന്നിവ അടങ്ങിയിരിക്കുന്നു. കായത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനോ സള്‍ഫൈഡ് സംയുക്തങ്ങളാണ് അതിന്റെ വ്യത്യസ്ത ഗന്ധത്തിനും രുചിക്കും നിദാനം. ബ്യൂട്ടൈല്‍ പ്രൊപ്പിനില്‍ ഡൈസ ള്‍ഫൈഡ്, ഡൈ അല്ല സള്‍ഫൈഡ്, ഡൈ അലില്‍ ഡൈ സള്‍ഫൈഡ്, ഡൈ മീതൈന്‍ ട്രൈ സള്‍ഫൈഡ് എന്നിവയാണ് ഈ സംയുക്തങ്ങള്‍.

* രക്താതിമര്‍ദ്ദം കുറയ്ക്കുന്നു.
* രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിക്കുന്നു.
* ഉപദ്രവകാരിയായ എച്ച്1 എന്‍1 ഉള്‍പ്പെടെയുള്ള വൈറസുകളുടെ വര്‍ധന തടയുന്നു.
* യുനാനി ചികിത്സാവിധിയില്‍ ചുഴലിദീനത്തിന്റെ പ്രതിവിധിയായുപയോഗിക്കുന്നു.
* മുറിവുകളും പൊള്ളലുകളും വേദനശമിപ്പിച്ച് ഉണക്കാന്‍ കഴിവുണ്ട്.
* വിഷാദരോഗം അകറ്റി വിഷാദചിന്തകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
* ഉദരകൃമി, വിരനാശിനി
* ആര്‍ത്തവസംബന്ധമായ തകരാറുകള്‍ ക്രമീകരിക്കും, വേദന ശമിപ്പിക്കും.
കടപ്പാട്:
സുരേഷ് മുതുകുളം ,ഫാം ഇൻഫർമേഷൻ ബ്യൂറോ

Wednesday, July 22, 2020

പച്ച മഷി

ജീവിതത്തിൽ പലപ്പോഴും മാർക്‌ലിസ്റ്റുകളോ സെര്ടിഫിക്കറ്റുകളോ അറ്റെസ്റ് ചെയ്യാൻ ഗസറ്റഡ് ഓഫീസർസ് ന്റെ അരികിൽ പോകാത്തവർ വളരെ ചുരുക്കം ആയിരിക്കും...
അറ്റെസ്റ് ചെയ്യാൻ വേണ്ടി പോയപ്പോ എനിക്കുണ്ടായ ചില  അനുഭവങ്ങൾ  ഇവിടെ പങ്കുവെക്കട്ടെ..

മലബാർ ക്രിസ്റ്റൻ കോളേജിൽ B.Sc പഠിക്കുന്ന കാലം ... ഒബിസി ഫീ കൺസെഷനു വേണ്ടി എന്റെ ഫോട്ടോ ഒട്ടിച്ച സർട്ടിഫിക്കറ്റ് ഒന്ന് അറ്റെസ്റ് ചെയ്യണം .. അതിനായി ഞാനും എന്റെ ചങ്ക് ഫ്രണ്ട് ഉസ്മാനും കൂടി മാവൂർ റോഡിലെ വെറ്റിനറി ഹോസ്പിറ്റലിൽ പോയി... അവിടെ വെറ്റിനറി ഡോക്ടർ ഗസറ്റഡ് ആണല്ലോ...
ഞങ്ങൾ ഓഫീസിൽ പോയ നേരം ഡോക്ടർ ഓഫീസിൽ ഉണ്ട്.. ഞങ്ങൾ വാതിൽക്കൽ കുറെ നേരം നിന്നു. അവരുടെ അറ്റെൻഷൻ കിട്ടാതായപ്പോൾ ഞങ്ങൾ അനുവാദം ചോദിച്ചു അകത്തു കയറി.. അറ്റെസ്റ് ചെയ്യാൻ ആണെന്നറിഞ്ഞപ്പോൾ ആ ഗസറ്റഡ് യക്ഷി കൈ കൂപ്പി കൊണ്ട് പറഞ്ഞു ഇതൊന്നും എനിക്ക് പറ്റില്ല.. നിങ്ങൾ വേറെ ആരെടെതെങ്കിലും പൊയ്ക്കോ എന്ന് പറഞ്ഞു.. അന്ന് അവരോടു വല്ലാത്ത ദേഷ്യം തോന്നി...
അന്ന് മുതൽ ഈ ഗസറ്റഡ് ഓഫീസർസ് നോട് ഒരു തരം വെറുപ്പായിരുന്നു...  ആ വെറുപ്പ് മാറാൻ കാലങ്ങൾ എടുത്തു...

വീണ്ടും ഒരിക്കൽ ഇതുപോലെ ഒരു എഡ്യൂക്കേഷൻ ലോൺ എടുക്കാൻ ആധാരം അറ്റെസ്റ് ചെയ്യണം .. ബാങ്കിൽ പോയപ്പോൾ ആധാരം മാത്രമല്ല അടിയാധാരവും അറ്റെസ്റ് ചെയ്യണമത്രേ... എല്ലാം കൂടി ഒരു പത്ത് മുപ്പത് പേജ് ഉണ്ട്...ഇത്രയും അറ്റെസ്റ് ചെയ്യാൻ ഞാൻ എവിടെ പോവും.. അപ്പോഴാണ് മുസ്തഫ ഡോക്ടറിനെ പറ്റി ആരോ എന്നോട് പറഞ്ഞത്. അന്നദ്ദേഹം മണിയൂർ വെറ്റിനറി ഡോക്ടർ ആയി വർക്ക് ചെയ്യുന്ന കാലം. ഞാൻ ആധാരവും എടുത്തു അദ്ദേഹത്തിനടുത്തു പോയി...അദ്ദേഹം തിരക്കുകൾ കിടയിലും എല്ലാ പേപ്പറുകളും അറ്റെസ്റ് ചെയ്ത് തന്നു...

പിന്നെ കുറച്ചു വർഷങ്ങൾക്കു ഈ ഉള്ളവനും ഗസറ്റഡ് റാങ്കിൽ ഒരു സർക്കാർ ജോലി കിട്ടിയപ്പോൾ ആദ്യം പോയി ഞാൻ കണ്ടതും മുസ്തഫ ഡോക്ടറിനെ തന്നെ... ഇത്തരം അനുഭവം ഉള്ളത് കൊണ്ട് തന്നെ അറ്റെസ്റ്റേഷനു വേണ്ടി എന്റെ ഓഫീസിൽ വരുന്നവരെ ഞാൻ പിണക്കാറില്ല...
 
ഫൈസൽ പൊയിൽക്കാവ്

Sunday, July 19, 2020

ഇലന്തപ്പഴം

🌱🌱🌱🌱🌱🌱🌱 പഴങ്ങളെ അറിയുക🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇലന്തപ്പഴം



ശരീരത്തിലെ കോശതലത്തിൽപ്പോലും സന്ദേശവാഹകരായി പ്രവർത്തിക്കാൻ കഴിയുന്ന മോണോഫോസ്ഫേറ്റുകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒരു പഴമുണ്ട്- പേര് ഇലന്ത. പ്രധാന ജീവകങ്ങൾ വേണ്ടുവോളം. ആപ്പിളിനേക്കാൾ നൂറിരട്ടി ജീവകം .സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര- ഇലന്തയ്ക്ക് വേറയും പ്രത്യേകതകളുണ്ട്.

ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന് പണ്ടേയുള്ള വിളിപ്പേരുകൾ. ജുജൂബ്, ജുജൂബ, റെഡ് ഡെയിറ്റ്,ചൈനീസ് ഡെയിറ്റ്, കൊറിയൻ ഡെയിറ്റ്, ഇന്ത്യൻ ഡെയിറ്റ്, ബേർ ആപ്പിൾഎന്നിങ്ങനെയും പേരുകൾ വേറേയും .
ഇലന്തമരം പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരും. ദീർഘ വൃത്താകൃതിയുള്ള ചെറിയ ഇലകൾക്ക് തിളങ്ങുന്ന പച്ചനിറം. എത്ര വരണ്ട കാലാവസ്ഥയിലും വളരാൻ കെൽപ്പുണ്ട്. ചെനീസ് ഇലന്തയും ഇന്ത്യൻ ഇലന്തയും വെവ്വേറെയുണ്ട്. ഇന്ത്യയിലാകട്ടെ തൊണ്ണൂറിലേറെ, ഇലന്ത ഇനങ്ങൾ പ്രചാരത്തിലുണ്ട്. ഇവയ്ക്കെല്ലാം വ്യത്യസ്ഥ സ്വഭാവവുമാണ്.

ഇന്ത്യൻ ഇതിഹാസങ്ങളിലും ഇലന്തമരത്തെക്കുറിച്ച് പരാമർശമുണ്ട്. രാമായണത്തിൽ രാമന്റെ പ്രത്യേക അനുഗ്രഹം വേണ്ടുവോളം ലഭിച്ച വൃക്ഷമാണ് ഇലന്ത. സീതയെ ആപത്ഘട്ടത്തിൽ അഭയം നൽകി രക്ഷിച്ചതിനാൽ ഇലന്തമരത്തിന് ശ്രീരാമൻ മികച്ച ദൃഢതയും ബലവും നൽകിയെന്നാണ് ഐതിഹ്യം. എത്രത്തോളം വെട്ടിമുറിച്ചാലും ഒരിക്കലും ഇലന്തമരം പൂർണമായും നശിക്കുകയില്ല. ഒരു വേരെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അത് പൂർവാധികം കരുത്തോടെ പുനർജനിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും വരണ്ട പ്രദേശങ്ങളിലും കരുത്തോടെ വളരാൻ ഇലന്തമരത്തെ സഹായിക്കുന്നത് ശ്രീരാമന്റെ ഈ വരമാണെന്ന് കരുതുന്നു.

പതിവെച്ചും ഒട്ടിച്ചുമെടുത്ത തൈകൾ നട്ടാൽ ഇലന്ത നന്നായി വളരും. സൂര്യപ്രകാശ ലഭ്യത സമൃദ്ധമായ ഉഷ്ണമേഖലാ കാലവസ്ഥയിൽ വളരാൻ ഏറ്റവും അനുയോജ്യം. തുറസ്സായ സ്ഥലങ്ങളാണ് തണലിടങ്ങളേക്കാൾ നന്ന്. നല്ല വെളിച്ചം കിട്ടിയാൽ നന്നായി കായ് പിടിക്കും. മൂക്കാത്ത കായ്ക്കു പച്ചനിറമാണ്. പഴുക്കുമ്പോൾ ഇതു മഞ്ഞ കലർന്ന പച്ചയായി മാറും. നന്നായി പഴുത്താൽ നല്ല ചുവപ്പാകും.

കായ് ചുവന്ന് പഴുത്തു കഴിഞ്ഞാൽ പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചയ്ക്ക് ഈന്തപ്പഴമെന്നേ തോന്നൂ. അങ്ങനെയാണ് ഇലന്തയ്ക്ക് ഇന്ത്യൻ ഈന്തപ്പഴം എന്ന പേര് വിദേശികൾ നൽകിയത്. ഇലന്തപ്പഴത്തിന് മഞ്ഞകലർന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണ് കഴിക്കാൻ ഏറ്റവും മികച്ച സമയം.
മണൽ കലർന്ന നീർവാർച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്ക് വളരാനിഷ്ടം. മഴയിലും അന്തരീക്ഷോഷ്മാവിലും സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ പോലും ഇലന്ത സഹിക്കും. .
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇലന്തപ്പഴത്തിന്റെ വിളവെടുപ്പുകാലം. പതിവെച്ചോ ഒട്ടിച്ചെടുത്തതോ ആയ തൈകൾ വിത്തുതൈകളേക്കാൾ നേരത്തെ കായ്പിടിക്കാൻ തുടങ്ങും. മറ്റു ചിലതാകട്ടെ ഫെബ്രുവരി-മാർച്ച് മധ്യത്തോടെയേ ആരംഭിക്കൂ. നന്നായി വിളഞ്ഞ പഴങ്ങൾ മാത്രമേ വിളവെടുക്കേണ്ടതുള്ളു. ഇവ തുറന്ന സഞ്ചികളിൽ തന്നെ സംഭരിക്കുകയും വേണം.

പഴുത്ത പഴം അതേപടി കഴിക്കാം. പൂർണമായും വിളയാത്ത കായകൾ കീറി ഉപ്പിലിട്ട് അച്ചാർ പോലെ ഉപയോഗിക്കാം. പച്ചമാങ്ങ പോലെ ഇത് ഉപ്പുപൊടി കൂട്ടി സ്വാദിഷ്ടമായി കഴിക്കുകയുമാവാം. പഴത്തിന്റെ കാമ്പ് ഉണക്കി പുളിപ്പിച്ച് റൊട്ടിയാക്കുന്ന പതിവ് ആഫ്രിക്കൻ നാടുകളിലുണ്ട്.                       കടപ്പാട്:                      ജേക്കബ് തോമസ് ചെറിയാൻ

Saturday, July 18, 2020

കൃഷിവകുപ്പിൽ യുവാക്കൾക്ക് പരിശീലനം


 കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ  സുഭിക്ഷ ഷകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർഥികൾക്കും ആയി കൃഷിവകുപ്പിൽ ആറുമാസത്തെ പരിചയ - പരിശീലന പരിപാടിക്കായി ( ഇന്റെണ്ഷിപ്പ് പ്രോഗ്രാം) അപേക്ഷിക്കാവുന്നതാണ്. കൃഷി ബിരുദധാരികൾ, കൃഷി ഡിപ്ലോമകാർ, വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരികൾ, മറ്റു ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ, മാനേജ്മെന്റ്ഡിപ്ലോമ കാർ, നിലവിൽ ഈ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഈ പരിപാടിയിൽ ചേരാം. കാർഷികരംഗത്തെ വിവരശേഖരണം, കർഷകരോട് നേരിട്ടിടപെട്ട് അനുഭവജ്ഞാനം നേടൽ, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റാ എൻട്രി എന്നീ മേഖലകളിൽ പരിചയം ആർജ്ജിക്കുവാൻ ഈ പരിപാടി സഹായകരമാകും.
 ജില്ലാ കൃഷി ഓഫീസ്( പത്തുപേർ), കൃഷി അസിസ്റ്റന്റ് ഡയറക്ടർ( രണ്ടു പേർ) കൃഷി ഭവൻ (അഞ്ചുപേർ),  കൃഷി ഡയറക്ടറേറ്റ്( പത്തുപേർ) എന്നീ ക്രമത്തിലാണ് ഇന്റെണ്കൾക്ക് അവസരമുള്ളത്. ആറുമാസത്തെ പരിശീലനകാലം പൂർത്തിയാക്കുമ്പോൾ അവർക്ക് കൃഷി വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. താല്പര്യമുള്ളവർ മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നേരിട്ടോ, internshipdirectorate@gmail. com എന്ന ഈ മെയിൽ വിലാസത്തിലോ സാക്ഷ്യ പത്രങ്ങളുടെ പകർപ്പുകളും, തിരിച്ചറിയൽ രേഖയുടെ പകർപ്പുകളും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ 31. 7. 2020 വരെ സ്വീകരിക്കുന്നതാണ് എന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

Thursday, July 16, 2020

Peanut Butterfruit

🍀🍀🍀🍀🍀🍀🍀🍀പഴങ്ങളെ അറിയുക
🌱🌱🌱🌱🌱🌱🌱


          പീനട്ട് ബട്ടർഫ്രൂട്





പേരുകേട്ട് ഊഹിക്കുന്നതിനു മുൻപേ പറയാം  കടലയുടെ രുചി തന്നെയാണ് ഈ ചെടിയുടെ പഴത്തിന്.  എന്തായാലും ആള് വിദേശിയാണ് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും വളര്‍ന്ന് ഫലംതരുന്ന പീനട്ട് ബട്ടർ ഫ്രൂട്ട് ചെടിയെ വിദേശമലയാളികളാണ് നാട്ടില്‍ എത്തിച്ചത്.വലിയ ഒറ്റ ഇലകൾ ആണ് ഇതിനു ഉള്ളതെങ്കിലും അധികം വലിപ്പം വയ്ക്കാത്ത ഒന്നാണിത്. വിദേശ പഴങ്ങൾ താരങ്ങളാകുന്ന ഈ കാലത്തു പീനട്ട് ബട്ടർ ഫ്രൂട്ടും നഴ്സറികളിൽ വില്പനയ്ക്കുണ്ട്. ചില വിദേശ പഴങ്ങളുടെ പ്രത്യേകത എന്തെന്നാൽ അവ സാലഡ്, കറികൾ എന്നിവയിൽ ചേർക്കാനും പഴുത്താൽ പഴമായി കഴിക്കാനും സാധിക്കുന്ന എന്നതാണ്. അവോക്കാഡോ, ആഫ്രിക്കൻ സഫാവു എന്നിവയെ പോലെ പീനട്ട് ബട്ടർഫ്രൂട്ട്  മൂപ്പെത്തുന്നതിനുമുമ്പ് കറി ഉണ്ടാക്കുവാനും ഉപയോഗിക്കാം.മഞ്ഞ കലർന്ന ചുവപ്പു നിറമുള്ള കായ്കൾ പഴുക്കുമ്പോൾ കടും ചുവപ്പു നിറമായി തീരുന്നു.പോഷകങ്ങളുടെ കലവറയാണ് ഈ പഴം.

വിത്തുകൾ ഉപയോഗിച്ചാണ് ഇതിന്റെ പ്രജനനം .പഴുത്ത കായ്കളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ
പാകി തൈകൾ ഉണ്ടാക്കാം. ഒരു വർഷം നന്നായി പരിചരിച്ചതിനു ശേഷമേ തൈകൾ പറിച്ചു നടാൻ പാടുള്ളൂ. വലിയ വെയിൽ ആവശ്യമില്ല. ജൈവവളം, ചാണകം തുടങ്ങിയവ ഇട്ട്  പരുവപ്പെടുത്തി മണ്ണിൽ രണ്ടടി ആഴത്തിൽ ചതുരത്തിൽ എടുത്ത കുഴിയിൽ തൈ നാട്ടു കൊടുക്കാം.ചെറിയ ഡ്രമ്മിലോ ചാക്കിലോ പോലും ഈ ചെടി വളർത്താം ജൈവവളങ്ങളും വെള്ളവും നല്‍കി പരിചരിച്ചാല്‍ ഇവ രണ്ടു വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. വീട്ടുമുറ്റത്ത് കായ്ച്ചു നിൽക്കുന്ന പീനട്ട് ബട്ടർഫ്രൂട്ട് ചെടി നല്ലൊരു കാഴ്ച്ചയാണ്.
   കടപ്പാട്: കൃഷി ജാഗരൺ

Wednesday, July 15, 2020

കുറ്റിപ്പുറം പാലത്തിലൂടെ കൂടല്ലൂരിലേക്ക് ....


പാലക്കാട് ജില്ലയെ മലപ്പുറവുമായി അതിരിടുന്ന നിളയുടെ തീരത്തെ ഒരു കൊച്ചു ഗ്രാമം അതാണ് കൂടല്ലൂർ .  അവിടെയാണ്  എം.ടി യുടെ വീട് .
നാലുകെട്ട് , അസുരവിത്ത് , കാലം എന്നീ നോവലുകളുടെ  ഭൂമിക ...ഞാൻ അവിടെ സേതുവിനെയും , ഗോവിന്ദന്കുട്ടിയെയും , അപ്പുവിനെയും , സുമിത്രയെയും ഒക്കെ അക ക്കണ്ണാൽ കണ്ടു... പക്ഷെ എം.ടി യെ കാണാൻ മാത്രം  അന്ന് എനിക്ക് ഭാഗ്യമില്ലാതെ പോയി.. വീട് അടച്ചിട്ടിരിക്കുന്നു ...പിന്നീട് കുറെ കാലത്തിനു ശേഷം കോഴിക്കോട് മാതൃഭൂമിയിൽ വെച്ച് അദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി...

 " എനിക്ക് നിങ്ങളെ ഇഷ്ടമാണ് ..
കാരണമൊന്നുമില്ല ..വഴിയിൽ തടഞ്ഞു നിർത്തില്ല 
പ്രേമലേഖനമെഴുതില്ല ഒന്നും ചെയ്യില്ല .
ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്  " 

ഇത് മഞ്ഞ് എന്ന നോവലിലെ എം.ടി യുടെ തന്നെ പ്രശസ്‌തമായ വരികൾ....
അത് പോലെ എനിക്കിഷ്ടമാണ് എം.ടി യെ അദ്ദേഹത്തിന്റെ കഥകളെ....

മലയാളിക്ക് അക്ഷരങ്ങളിലൂടെ, നിളയുടെ കുളിരും ഗൃഹാതുരത്വവും പകർന്ന സാഹിത്യകാരന് ഹൃദയത്തിൻ്റെ ഭാഷയിൽ പിറന്നാളാശംസകൾ..


ഫൈസൽ പൊയിൽക്കാവ് 

അവക്കാഡോ ( ബട്ടർ ഫ്രൂട്ട് )

റ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ “ബട്ടര്‍ ഫ്രൂട്ട്” എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്നാണ് ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്. തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ ഇന്ന് അവക്കാഡോ കൃഷി പ്രചാരത്തിലുള്ളു.
ഇനങ്ങള്‍
അവക്കാഡോയില്‍ എഴുന്നൂറിലധികം ഇനങ്ങളുണ്ട്. മെക്‌സിക്കന്‍, വെസ്റ്റിന്ത്യന്‍ എന്നിവയാണ് പ്രധാനം. ഏറ്റവും പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് “ഫ്യൂവര്‍ട്ട്”. ഈ ഇനം “ബി” വിഭാഗത്തില്‍പ്പെടുന്നു. “എ” വിഭാഗത്തില്‍െപ്പടുന്ന ഒരു ഗ്വാട്ടിമാലന്‍ ഇനമാണ് “ഹാസ്”. വലിയ കായ്കളുള്ള വെസ്റ്റിന്ത്യന്‍ ഇനമാണ് “പൊള്ളോക്ക്”.
തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഇനമാണ് “ടി.കെ.ഡി.1. കടും പച്ച നിറത്തിലും ഗോളാകൃതിയിലുമുള്ള ഇവയുടെ കായ്കള്‍ക്ക് ഇടത്തരം വലിപ്പമാണ്. ഒരു മരത്തില്‍ നിന്ന് ശരാശരി 260 കിലോ വിളവ് കിട്ടും. അധികം വലിപ്പം വയ്ക്കാത്ത ചെടികളായതിനാല്‍ കൂടുതല്‍ എണ്ണം കൃഷിചെയ്യാം. കായ്കള്‍ നേരത്തെ മൂക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്.
അവക്കാഡോയില്‍ ദ്വിലിംഗപുഷ്പങ്ങളാണെങ്കിലും ഇവ ഏകലിംഗികളെപ്പോലെയാണ് പെരുമാറുക. ഓരോ പൂവും രണ്ട് തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രാണ്ടാമത് വിരിയുമ്പോള്‍ ആണ്‍പൂവായും പ്രവര്‍ത്തിക്കും. പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥനമാക്കി അവക്കാഡോ ഇനങ്ങളെ “എ” “ബി”എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട് വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തിവേണം നടാന്‍. സാധാരണയായി “എ” “ബി” വിഭാഗങ്ങള്‍ 1;1 അഥവാ 2 :1 എന്ന അനുപാതത്തിലാണ് നടാറ്. തേനീച്ചകളാണ് പ്രധാനമായും പരാഗണം നടണ്ടത്തുന്നത്.
കൃഷിരീതി
വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. മെക്‌സിക്കന്‍ ഗ്വാട്ടിമാലന്‍ ഇനങ്ങള്‍ മിതോഷ്ണ മേഖലയിലും വെസ്റ്റിന്ത്യന്‍ ഇനങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യാം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണ് നടീല്‍ വസ്തു. വിത്ത് എത്രയും വേഗം പാകണം. നടും മുമ്പ് വിത്തുകളുടെ പുറംതോട് നീക്കണം.





വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടാം. വിത്ത് പൂര്‍ണ്ണമായി മുളയ്ക്കുവാന്‍ 55-95 ദിവസം വേണം. ഒരു വി ത്തില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചും നടാം. വശം ചേര്‍ത്തൊട്ടിക്കല്‍, പാളി മുകുളനം, വായവ പതിവയ്ക്കല്‍, ചിപ്പ് മുകുളനം എന്നിവയാണ് സാധാരണയായി ചെയ്തുവരുന്ന കായിക പ്രവര്‍ത്തന രീതികള്‍.
കാലവര്‍ഷാംരംഭത്തോടെ അവക്കാഡോ തൈകള്‍ നഴ്‌സറിയില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് മാറ്റി നടാം. ഇതിന് നേരത്തെ തന്നെ കുഴികള്‍ തയ്യാറാക്കണം. ഏകദേശം 60 സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്ത് അവ മേല്‍മണ്ണും കാലിവളവും ചേര്‍ ത്ത് മൂടുന്നു. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടികള്‍ നടാം. വളര്‍ച്ചാ സ്വഭാവമനുസരിച്ച് 6 മുതല്‍ 12 മീറ്റര്‍ അകലത്തിലാണ് ചെടികള്‍ നടുന്നത്. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍, കാറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ് പോകാനിടയുണ്ട്. ഇവിടങ്ങളില്‍ തോട്ടത്തിനുചുറ്റും മറ്റ് വൃക്ഷങ്ങള്‍ നട്ട് കാറ്റില്‍ നിന്നും സംരക്ഷണം നല്‍കണം.
മഴ കുറഞ്ഞസ്ഥലങ്ങളില്‍ നനയ്ക്കണം. സ്പ്രിംഗ്‌ളര്‍ രീതിയിലുള്ള ജല സേചനമാണ് കൂടുതല്‍ ഫലവത്ത്. വലിയ ചെടികള്‍ക്ക് ചെടിയൊന്നിന് 40-45 കി.ഗ്രാം ജൈവവളം ചേര്‍ക്കാം. വളം ചെയ്യുന്നതിന് മുമ്പ് തടം ചെത്തി വൃത്തിയാക്കണം. നട്ട് ഒന്നാം വര്‍ഷം ചെടിയൊന്നിന് മെയ്-ജൂണ്‍ മാസം 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 60 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന അനുപാതത്തില്‍ വളമിശ്രിതവും സെപ്റ്റംബര്‍-ഒക്‌ടോണ്ടബര്‍ മാസം വീണ്ടും 25 ഗ്രാം യൂറിയയും നല്‍കുക.
രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം മെയ്-ജൂണിലും 35ഗ്രാം യൂറിയ സെപ്റ്റംബര്‍ – ഒക്‌ടോബറിലും നല്‍കണം. മൂന്നാം വര്‍ഷം ഇത് യഥാക്രമം 1.5 കിലോഗ്രാം വളമിശ്രിതവും 45 ഗ്രാം യൂറിയ എന്ന തോതിലും നാലാംവര്‍ഷം മുതല്‍ 2 കിലോഗ്രാം വളമിശ്രിതവും 65 ഗ്രാം യൂറിയ എന്ന തോതിലും ആകണം.
ഇന വളര്‍ച്ചാസ്വഭാവമനുസരിച്ച് കമ്പ്‌കോതി അവയുടെ വളര്‍ച്ച നിയണ്ടന്ത്രിക്കാം. കുത്തനെ വളരുന്ന “പൊള്ളോക്ക്” തുടങ്ങിയ ഇനങ്ങളില്‍ തായ്ത്തടിയുടെ ഉയരം ക്രമീകരിച്ച് വശങ്ങളിലേയ്ക്ക് വളരാന്‍ അവസരം നല്‍കണം. പടര്‍ന്ന് വളരുന്ന “ഫ്യൂവര്‍ട്ട്” പോലെയുള്ള ഇനങ്ങളില്‍ പാര്‍ശ്വ ശാഖകളുടെ നീളം കുറച്ച് പടരുന്ന സ്വഭാവം നിയണ്ടന്ത്രിക്കണം.
വിളവെടുപ്പ്
വിത്ത് തൈകള്‍ പുഷ്പിക്കുവാന്‍ 5-6 വര്‍ഷം വേണം ഒട്ടു കായിക ചെടികളില്‍ നിന്ന് 3-4 വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. ഒരു മരത്തില്‍നിന്നുമുള്ള ശരാശരി വിളവ് 100 മുതല്‍ 500 കായ്കള്‍ വരെയാണ്. ഒരു കായ്ക്ക് ശരാശരി 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ലഭിക്കും. ഏകദേശം 6 വര്‍ഷം പ്രായമായ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്നും ശരാശരി 20-25 ടണ്‍ വിളവ് പ്രതീക്ഷിക്കാം.
കായ്കള്‍ മൂപ്പെത്തുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ആറുമാസത്തിനുള്ളില്‍ കായ്കള്‍ മൂത്ത് പാകമാകും. എന്നാല്‍ തണുപ്പുകൂടിയ പ്രദേശങ്ങളില്‍ കായ്കള്‍ മൂക്കാന്‍ 12 മുതല്‍ 18 മാസം വേണം. തെക്കെ ഇ ന്ത്യയില്‍ ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളാണ് സാധാരണ വിളവെടുപ്പ് കാലം.
മൂപ്പെണ്ടത്തിയ കായ്കള്‍ പഴുക്കുന്നതിന് പറിച്ച് വയ്ക്കുന്നു. കായ്കള്‍ ചെടികളില്‍ തന്നെ നിലനിര്‍ത്തിയാല്‍ അവ പഴുക്കുന്നത് താമസിപ്പിക്കാന്‍ സാധിക്കും. മറ്റ് പഴങ്ങളെ അപേക്ഷിച്ച് സ്വാദ് കുറവായതിനാല്‍ അവക്കാഡോപ്പഴം വിപണികളില്‍ വിറ്റണ്ടഴിണ്ടയാന്‍ പ്രയാസമാണ്. എന്നാല്‍ പഴങ്ങള്‍ സംസ്‌കരിച്ച് രുചികരമായ ഉത്പന്നങ്ങള്‍ ഉാക്കാവുന്നതാണ്.
മൂെപ്പത്തിയതും പഴുക്കാത്തതുമായ കായ്കള്‍ ഉപയോഗിച്ച് അവക്കാഡോ അച്ചാര്‍ ഉണ്ടാക്കാം. ഇതിനോടൊപ്പം ഉണക്കിയ മാങ്ങാ കഷ്
ണങ്ങള്‍ കൂടി ചേര്‍ത്ത് സ്വാദിഷ്ഠമാക്കാം. പഴുത്ത പഴങ്ങള്‍ ഐസ്‌ക്രീം, മില്‍ക്ക് ഷേക്ക് എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കാം. പള്‍പ്പ് പിന്നീടുള്ള ആവശ്യത്തിന് വളരെ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. അവക്കാഡോ പള്‍പ്പ് ചില മാംസ പാചകങ്ങളിലും ചേരുവയാണ്.
അവക്കാഡോ വിത്തുകളില്‍ നിന്ന് സസ്യഎണ്ണയും വേര്‍തിരിെച്ചടുക്കാം. ഇത് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ധാരാളമായി ഉപയോ
ഗിക്കുന്നു. ഒലിവെണ്ണയോടു താരതമ്യം ചെയ്യാവുന്ന ഇത് ഒരു ഭക്ഷ്യ എണ്ണയായും അടുത്ത കാലത്ത് പ്രാധാന്യം നേടിവരുന്നു. നമ്മുടെ കാലാവസ്ഥ അവക്കാഡോ കൃഷിക്ക് വളരെ യോജിച്ചതാണ്. എന്നാല്‍ തോട്ടമടിസ്ഥാനത്തിലുള്ള കൃഷി ഇപ്പോഴും വ്യാപകമായിട്ടില്ല. പക്ഷേ നല്ല കയറ്റുണ്ടതി സാധ്യത ഈ പഴത്തിന് എല്ലാക്കാലത്തുമുണ്ട്. വന്‍ നഗരങ്ങളില്‍ ആവശ്യകത ഏറി വരികയുമാണ്. അതിനാല്‍ കൃഷിരീതികളെ സംബന്ധിച്ച് കൂടുതല്‍ അവ കര്‍ഷകരില്‍ യഥാസമയം എത്തിച്ചാല്‍ ഏറെ വാണിജ്യസാധ്യതയുള്ള അവക്കാഡോ കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ നമുക്ക് സാധിക്കും.

Courtesy :ഡോ. പി. എസ്. മനോജ്

Monday, July 13, 2020

കറിവേപ്പിൻ ഇലയ്കടിയിൽ മുട്ടയിടുന്ന പൂമ്പാറ്റ


 
 
Today I witnessed an amazing scene of a Butterfly laying eggs.. 
I caught this in my Mobile Camera

Sunday, July 12, 2020

അബിയു - ABIU

🌳🌳🌳🌳🌳🌳പഴങ്ങളെ അറിയുക
🌱🌱🌱🌱🌱🌱🌱

അബിയു - ABIU
🌿🌿🌿🌿🌿



അബിയു എന്ന  പഴവർഗച്ചെടി കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി.പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് അനുരൂപമായി വളരുന്നു.

 സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്ന ശാസ്‌ത്രനാമത്തിലറിയപ്പെടുന്ന അബിയുവിന്റെ വളര്‍ച്ച ത്വരിതഗതിയിലാണ്‌. മൂന്നുവര്‍ഷത്തിനുള്ളില്‍ പുഷ്‌പിച്ചു ഫലം തന്നു തുടങ്ങും. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.

 സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ യോജ്യമാണ്‌. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നടാം. മഴ ലഭിക്കുന്നില്ലെങ്കില്‍ ജലസേചനമാകാം. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും. പൂന്തോട്ടത്തില്‍ അലങ്കാരസസ്യംപോലെ ഇവ വളര്‍ത്തുകയുമാകാം. നാട്ടിലെത്തിയ വിദേശപഴച്ചെടികള്‍പോലെ അബിയുവും തോട്ടങ്ങള്‍ കീഴടക്കുന്ന കാലം വിദൂരമല്ല.

Miracle Fruit


 മിറാക്കിൾ ഫ്രൂട്ട്

ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു. ഈ പഴത്തിലുള്ള മിറാക്കുലിൻ എന്ന പ്രോടീൻ ആണ് ഇതിനു കാരണം.
















Thursday, July 9, 2020

ഡൽഹി യാത്ര - അവസാന ഭാഗം

രാജ്ഘട്ട് പോവണം .. ഗാന്ധിയെ കാണാൻ.. രാഷ്ട്ര പിതാവിന്റെ സമാധി കാണണം എന്നുള്ളത് മനസ്സിലെ വലിയ ഒരാഗ്രഹമായിരുന്നു..രാവിലെ നേരത്തെ ഉണർന്നു .. ജംഷിയെയും വിളിച്ചുണർത്തി.. കുളിയും ഭക്ഷണവും കഴിഞ്ഞു നേരെ രാജ്‌ഘട്ടിലേക്കു.. ജീവിതത്തിലെ ഒരു അനർഘ നിമിഷം.. ഒരു നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഒരു പുണ്യാത്മാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത പുണ്യ സ്ഥലം അതാണ് രാജ്ഘട്ട്.

ഇത്രയും വൃത്തിയായി പരിപാലിക്കപ്പെടുന്ന സ്ഥലങ്ങൾ ഇന്ത്യയിൽ വളരെ കുറവാണ്..  അത്രയ്ക്ക് പരിപാവനമായിട്ടാണ് അവിടം സംരക്ഷിച്ചു പോരുന്നത്. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഗേറ്റിൽ ഒരു സെക്യൂരിറ്റി ഓഫീസർ ഉണ്ട്. അദ്ദേഹം ഞങ്ങളോട് ചെരുപ്പ് ഊരിവെച്ച് കയറാൻ പറഞ്ഞു.. ഈ ഒരു നിമിഷത്തിനു വേണ്ടി ഞാൻ എത്രയോ കൊതിച്ചതാണ്.   പാഠപുസ്തകങ്ങളിൽ മാത്രം ഗാന്ധിജിയെ അറിയുന്ന നമ്മൾ അദ്ദേഹത്തെ കുറിച്ച് ലോകത്ത് എഴുതപെട്ട എത്രയോ പുസ്തകങ്ങൾ . ഗാന്ധിജിയുടെ തന്നെ ' My experiments with truth ' നമ്മളിൽ എത്രപേർ വായിച്ചു കാണും.. ഈ മഹാത്മാവിനെ നമ്മൾ അറിയാതെ പോവരുത്.. നമുക്ക് വേണ്ടി എത്രയെത്ര നിരാഹാര സമരങ്ങൾ , എത്രയെത്ര യാത്രകൾ, എത്രയെത്ര യാതനകൾ ...
സെക്യൂരിറ്റി ഓഫീസറുടെ ഉച്ചത്തിലുള്ള ശകാരം കേട്ടാണ് തിരിഞ്ഞു നോക്കിയത്.. ഷൂ ധരിച്ചു അകത്ത് കയറാൻ ശ്രമിച്ച ആളെ ചീത്ത പറയുകയാണദ്ദേഹം..എന്ത് കൊണ്ടാണ് ഇവിടം ഇത്രയൂം പരിപാവനമായി , വൃത്തിയായി നിലനിർത്തുന്നതെന്നു അപ്പോൾ എനിക്ക്   ബോധ്യമായി..

കുറച്ചു സമയത്തിന് ശേഷം അവിടെന്ന് ഇറങ്ങി.. ഇനി പോവേണ്ടത് ഇന്ത്യ ഗേറ്റ്.. രാജ്പത്തിൽ സ്ഥിതിചെയ്യുന്ന ഒരു യുദ്ധ സ്മാരകമാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിൽ 1914-1921 കാലഘട്ടത്തിൽ മരണമടഞ്ഞ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ 70,000 സൈനികരുടെ സ്മാരകമായി ഇത് നിലകൊള്ളുന്നു.

ഇന്ന് വൈകീട്ട് ലോട്ടസ് ടെംപിൾ കാണണം.. ന്യൂഡൽഹിയിലെ ബഹാപൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ ശരിക്കും ഒരു താമര വിരിഞ്ഞത് പോലെ നമുക്ക് തോന്നും... നല്ല ഒന്നാന്തരം കാഴ്ച...ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളിലൊന്നാണിത്.

ഇനി  താജ്മഹൽ കാണാൻ ആഗ്രയിലേക്ക് ..
ഡെൽഹിയിൽ നിന്നും ഏകദേശം 200 - 220  കി.മി അകലെയാണ് ആഗ്ര .. ഡൽഹി നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ആഗ്രയിലേക്ക് രണ്ട് ടിക്കറ്റ് എടുത്തു. 3  മണിക്കൂർ യാത്രയുണ്ട് ആഗ്രയ്ക്ക് .. രാവിലെ 6.30 നു ട്രെയിൻ പുറപ്പെട്ടു . ഈ ട്രെയിനിന് സ്റ്റോപ്പുകൾ വളരെ കുറവാണ്.. നല്ല സ്പീഡിലാണ് യാത്ര.. പത്തു മണിയോട് കൂടി ഞങ്ങൾ ആഗ്രയിൽ എത്തി...

താജ് മഹലും ആഗ്ര കോട്ടയും ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അൽപ്പം അകലെയാണ്. പ്രീ പെയ്ഡ് ടാക്സി, ഓട്ടോ റിക്ഷ, സൈക്കിൾ റിക്ഷ എന്നിവ വാടകയ്‌ക്കെടുക്കാം.ഞങ്ങൾ ഒരു പ്രീ പെയ്ഡ് ഓട്ടോ എടുത്തു  .. ഏകദേശം 9 കി.മി യാത്രയുണ്ട്  നമ്മുടെ സ്വപ്നസൗധത്തിലേക്ക് .

ലോകത്തിലെ അത്ഭുതങ്ങളിലൊന്നായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന, പതിനേഴാം നൂറ്റാണ്ടിലെ അതിശയകരമായ വെള്ള മാർബിൾ കൊണ്ട് തീർത്ത താജ്മഹൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ്.ഷാജഹാന്റെ പ്രിയപ്പെട്ട ഭാര്യയായിരുന്നു മുംതാസ്, അവരുടെ പ്രണയകഥ ഇതിഹാസമാണ്.

ഇന്ത്യ, പേർഷ്യ, യൂറോപ്പ്, ഓട്ടോമൻ സാമ്രാജ്യം എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികളെയും ആയിരത്തോളം ആനകളെയും ശവകുടീരം പണിയാൻ കൊണ്ടുവന്നു എന്ന് പറയപ്പെടുന്നു. ഏകദേശം 20  വർഷങ്ങൾ എടുത്തത്രെ ഇത് പണികഴിക്കാൻ..
ശവകുടീരത്തിനകത്ത്, കൊത്തുപണികളും വിലയേറിയ കല്ലുകളും കൊണ്ട് അലങ്കരിച്ച ഒരു അഷ്ടഭുജാകൃതിയിലുള്ള മാർബിൾ അറ അതാണ് മുംതാസ് മഹലിന്റെ ശവകുടീരം.

താജ്മഹലിന്റെ ഗേറ്റിൽ  ഒരു സെക്യൂരിറ്റി പട തന്നെയുണ്ട്. ഏതോ VVIP വരുന്നുണ്ടത്രേ.. ഈ VVIP കളെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിൽ ... എന്റെയും ജംഷിയുടെയും മൊബൈൽ ഫോണുകൾ അവിടെ സെക്യൂരിറ്റിയെ ഏൽപ്പിക്കേണ്ടതായി വന്നു. മൊബൈൽ ഫോണുകൾ അകത്ത് വിലക്കപ്പെട്ടിരിക്കുന്നു. മൊബൈൽ ഫോണുകൾ സെക്യൂരിറ്റിയെ ഏൽപ്പിച്ചു ഞങ്ങൾ ആ സ്വർഗ്ഗ ഭവനത്തിൽ പ്രവേശിച്ചു.... അങ്ങിനെ ഞാൻ ' താജ്മഹൽ കണ്ടവരുടെ ' ഗണത്തിൽ പെട്ടു .ഒരു കണക്കു പ്രകാരം പ്രതിവർഷം ഏകദേശം 3 ദശലക്ഷം ആളുകൾ താജ്മഹൽ സന്ദർശിക്കുന്നു.
ചരിത്രത്തിനെല്ലാം  മൂക സാക്ഷിയായി യമുനാ നദി ഒഴുകി കൊണ്ടേയിരിക്കുന്നു. താജ്മഹൽ കാണാൻ ഞങ്ങൾ അകത്തു കയറിയപ്പോ ഓട്ടോ ഡ്രൈവർ രാജു ചെറുതായി കഴിച്ചോ എന്നൊരു സംശയം.. അയാളുടെ സംസാരത്തിൽ ചെറിയൊരു മാറ്റം.. വേറെ രക്ഷയില്ല യാത്ര തുടരുക തന്നെ....
ആഗ്ര കോട്ട
ആഗ്ര നഗരത്തിലെ ചരിത്രപരമായ കോട്ടയാണ് ആഗ്ര കോട്ട.യുനെസ്കോയുടെ ലോക പൈതൃക സ്ഥലം കൂടിയാണിത് . രാജസ്ഥാനിൽ നിന്നുള്ള ചുവപ്പു കല്ലുകൾ ഉപയോഗിച്ചാണ് കോട്ട നിർമിച്ചിരിക്കുന്നത്. ൪൦൦൦ ആളുകൾ ചേർന്ന് 8  വർഷം എടുത്തത്രെ ഈ കോട്ട പണികഴിക്കാൻ .

1638 വരെ മുഗൾ രാജവംശത്തിലെ ചക്രവർത്തിമാരുടെ പ്രധാന വസതിയായിരുന്നു ഇത്. അതിനു ശേഷം മുഗളന്മാരുടെ തലസ്ഥാനം ഡൽഹിക്കു മാറ്റുകയായിരുന്നല്ലോ . മനസ്സ് കൊണ്ട് പല കാര്യത്തിലും മുഗളന്മാരോട് അസൂയ തോന്നി...

ഓട്ടോ ഡ്രൈവർ രാജു പറഞ്ഞപ്പോഴാണ് ആഗ്രയിൽ നിന്ന് തിരിച്ചു ഡൽഹിക്കു പോകേണ്ട ട്രെയിനിന്റെ സമയമായെന്ന് ഓർത്തത് ...സമയം വൈകിയിരിക്കുന്നു.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഡൽഹി വിശേഷങ്ങൾ ഇനി പിന്നീടൊരിക്കൽ ആവട്ടെ...

എന്റെ എല്ലാ വായനക്കാർക്കും നന്ദി...

ഫൈസൽ പൊയിൽകാവ്

Wednesday, July 8, 2020

Can You Identify this Personality ?



അറിയണം നമ്മൾ ഇദ്ദേഹത്തെ....
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച ഒരു ചൈനീസ് ഡോക്ടർ ലി വെൻലിയാങ്.  ഇദ്ദേഹം പിന്നീട് കൊറോണ വൈറസ് ബാധിച്ചു  മരണപ്പെട്ടു..


Courtesy : https://www.bbc.com

Tuesday, July 7, 2020

വള്ളി മാങ്ങ

വള്ളി മാങ്ങയെ അറിയാം .......

കണ്ടാൽ മുന്തിരിക്കുല പോലെയിരിക്കും. പേര് വള്ളി മാങ്ങ . അതു കൊണ്ടു തന്നെ പലരുടെയും സംശയമാണ് വള്ളി മാങ്ങയും കാടൻ മുന്തിരിയും ഒന്നാണോ? ഇതിനെക്കുറിച്ച് പഠനം നടത്തുന്ന ബോട്ടണിസ്റ്റുകൾ പറയുന്നു, സംശയം വേണ്ട, രണ്ടും ഒന്നു തന്നെയാണ്. മാത്രവുമല്ല. മലയാളത്തിൽ   വേറെയും പല പേരുകളിൽ ഇതറിയപെടുന്നുവെന്നതാണ് മറ്റൊരു കൗതുകം .മുന്തിരി കുടുംബത്തിൽപ്പെടുന്ന   Ampelocissus Latifolia എന്ന ശാസ്ത്രീയ നാമത്തിൽ വൈൽഡ് ഗ്രേപ് ,ജംഗിൾ ഗ്രേപ് വൈൻ    എന്നിങ്ങനെയറിയപ്പെടുന്നതും ആയ ഇതിനെ ഞെരിഞൻ പുളിയെന്നും ചെറുവള്ളിക്കായ എന്നും വിളിക്കുന്നു. കന്നഡയിൽ ബിലി ഹംമ്പുവെന്നറിയപ്പെടുന്ന ഇതിന്‍റെ  മറ്റ് മലയാള പേരുകൾ  കരണ്ട വള്ളി, ചെമ്പ്ര വള്ളി, വലിയ പീരപ്പെട്ടിക്ക, എന്നിങ്ങനെയാണ്.

പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലും ചില സംരംക്ഷിത ബോട്ടാണിക്കൽ ഗാർഡനുകളിലും മാത്രം ഇപ്പോൾ കണ്ടു വരുന്ന വള്ളി മാങ്ങ പണ്ട് നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്നു.  സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടിയെങ്കിലും ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതലായി വളരുന്നത്. ചെടിയുടെ വളർച്ചക്ക് ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ അരുവികൾ ഉള്ള മലയോര മേഖലയിൽ ഇത് വളരാൻ എളുപ്പമാണ് ബോട്ടണിസ്റ്റ് കെ.എ. ബിജു പറഞ്ഞു.    ആദിവാസി പാരമ്പര്യ വൈദ്യൻമാർ മരുന്നു നിർമാണത്തിന് ഉപയോഗിക്കുന്ന ചെടിയുടെ തണ്ടുകളും ഇലയും കായ്കളും ഔഷധ ഗുണമുള്ളതാണ്. ഇതിന്‍റെ  വേര് ചില രോഗങ്ങൾക്ക് ഒറ്റമൂലി ആയി ഉപയോഗിക്കാറുണ്ട്. പഴുത്ത കായ്കൾക്ക്     പുളിരസവും പാകത്തിന് പഴുപ്പാകാത്തതിന് ചെറിയ ചൊറിച്ചിലും ഉണ്ടെങ്കിലും കായ്കൾ ഭക്ഷ്യയോഗ്യമാണ്. കായ്കൾ കൂടുതലായി അച്ചാറിനാണ് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിലെ ആദിവാസികൾ വള്ളി മാങ്ങയെ ചൊറിയൻ പുളി എന്നും വള്ളിയെ അമർച്ച കൊടി എന്നും  വിളിക്കാറുണ്ട്.

പടർന്ന് വളരുന്ന വള്ളികളിൽ കുലകളായി കായ്ക്കുന്നു. പൂക്കൾ വിരിയുമ്പോൾ ഇളം മെറൂൺ നിറവും കായ്കൾ പഴുക്കമ്പോൾ പഴുക്കാത്ത മുന്തിരി കുലയുടെ നിറവുമായിരിക്കും. ഒരു കുലയിൽ ചിലപ്പോൾ ഒരു കിലോ വരെ കായ്കൾ ഉണ്ടാകും. വനത്തോട് ചേർന്നുള്ള ആദിവാസി സങ്കേതങ്ങളിൽ ആദിവാസികൾ ഇപ്പോഴും വള്ളി മാങ്ങ ശേഖരിച്ച് ഉപയോഗിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് വേലൂട മല  ഇപ്പോഴും വള്ളി മാങ്ങ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഇന്ത്യ കൂടാതെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വള്ളി മാങ്ങ ധാരാളമായി ഉണ്ട്. സന്ധിവേദന, അസ്ഥിവേദന, വയറുവേദന ,ന്യൂമോണിയ എന്നിവക്കാണ് ഇത് ഔഷധമായി ഉപയോഗിക്കുന്നത്. ശ്രീകാന്ത്  ഇഞാലിക്കറിന്‍റെ   Flowers of sahyadri എന്ന പുസ്തകത്തിൽ വള്ളി മാങ്ങയെക്കുറിച്ച് പരമാർശമുണ്ട്.
കാസർഗോഡ്  കാഞ്ഞങ്ങാട് സ്വദേശിയും ലണ്ടൻ സസക്സ് സർവ്വകലാശാലയിലെ നരവംശശാസ്ത്ര പി.ജി. വിദ്യാർത്ഥിയുമായ ബിനേഷ് ബാലൻ തന്‍റെ  പഠനത്തിന്‍റെ  ഭാഗമായി വീടിനടുത്ത് നിന്ന് കഴിഞ്ഞ ദിവസം വള്ളിമാങ്ങ ശേഖരിച്ചിരുന്നു. കേരളത്തിന്‍റെ  ജൈവ വൈവിധ്യ സമ്പുഷ്ടതയുടെ അടയാളങ്ങളിലൊന്നാണ് വള്ളി മാങ്ങ പോലുള്ള ചെടികളുടെ സാന്നിദ്ധ്യം. വികസനത്തിന്‍റെ  പേരിൽ കാടും നാടും വെട്ടി വെളിപ്പിച്ചപ്പോൾ നമുക്ക് നഷ്ടമാകുന്നതും ഈ ജൈവവൈവിധ്യ സമ്പന്നതയാണ്.

(കടപ്പാട് )
Lijo Joseph
KTG യോട് തന്നെ

ഡൽഹി വിശേഷങ്ങൾ - രണ്ടാം ഭാഗം


നേരത്തെ പറഞ്ഞ പോലെ ട്രെയിൻ എട്ടു മണിയോടുകൂടി ഡൽഹി നിസാമുദ്ധീൻ സ്റ്റേഷനിൽ എത്തി.സ്റ്റേഷന്  പുറത്ത് ഇറങ്ങിയതും ഓട്ടോ വാല ഞങ്ങൾക്ക് ചുറ്റും കൂടി...  അസീസ് ഭായ് ഞങ്ങളെയും കാത്ത് സ്റ്റേഷനിൽ തന്നെയുള്ളത് നന്നായി. അല്ലെങ്കിൽ ഞങ്ങൾ ഒന്ന് വട്ടം കറങ്ങിയേനെ.. ഇനി മൂന്ന് ദിവസം അസീസ്‌ക്കയുടെ  അതിഥിയായ് അവരുടെ കൂടെ...അസീസ്‌ക്ക എത്രയോ വർഷമായി ഡൽഹിയിലാണ് . അദ്ദേഹത്തിന് നല്ല ലോക പരിചയമുണ്ട് ..പഠിച്ചതൊക്കെ അലിഗർ സർവ്വകലാശാലയിൽ ആണ് ..നന്നായി ഹിന്ദിയും ഉറുദുവും സംസാരിക്കും.. . ആരുടെയും മനസ്സ് കീഴ്പ്പെടുത്തുന്ന വശ്യമായ ഇടപെടൽ...

അസീസ്ക്ക  താമസിക്കുന്നത് ദരിയാഗഞ്ചിലാണ്  , ഡൽഹിയിലെ ഏറ്റവും തിരക്കേറിയ പുസ്തക പ്രസാധക , പുസ്തക വിപണന മേഖലയാണ് ദരിയാഗഞ്ച ... സിവിൽ സെർവീസിന് തയ്യാറെടുക്കുന്ന കുറച്ചു പേരെ അവിടെ വെച്ച് പരിചയപ്പെട്ടു.. പുതിയ റഫറൻസ് പുസ്തകങ്ങൾ പോലും പാതി വിലക്ക് ഈ മാർക്കറ്റിൽ ലഭ്യമാണ്. ഞായറാഴ്ചകളിൽ പുസ്തകച്ചന്ത ഉണ്ടാവാറുണ്ട്‌ ഇവിടെ...പുസ്തകങ്ങളിൽ അധികവും മത്സര പരീക്ഷകൾക്കുള്ളതാണ് .ദരിയാഗഞ്ചിൽ 2nd hand ബുക്ക്സ് കിട്ടുന്ന കടകൾ ഉണ്ട്.  ലോകത്തെ എല്ലാ പുസ്തകങ്ങളും അവിടെ കിട്ടും. കഷ്ടപ്പെട്ട് തിരഞ്ഞു കണ്ടുപിടിക്കണം എന്നു മാത്രം.  ഞാനും ജംഷിയും ദരിയാഗഞ്ചിലൂടെ കുറെ നടന്നു. അവിടെ നിന്ന് ശകുന്തളാ ദേവിയുടെ കുറച്ചു puzzle Books വാങ്ങി..


ദരിയാഗഞ്ചിൽ സീനത്തുൽ മസ്ജിദിനരികിലാണ് അസീസ് ക്കയുടെ  താമസം. ഔറംഗസീബ് ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ പ്രധാന ഭാര്യയായ ദിൽറാസ് ബാനു ബീഗത്തിന്റെയും രണ്ടാമത്തെ മകളായിരുന്നു സീനത്ത്-ഉൻ-നിസ്സ . അവരുടെ പേരിലാണ് ഈ മസ്ജിദ് അറിയപ്പെടുന്നത് .

മുഗൾ രാജവംശത്തെ കലാ ചാതുരിയുള്ള മനോഹരമായ  പള്ളിയിൽ പ്രാർത്ഥനയ്ക്ക് വരുന്ന ആളുകളുടെ എണ്ണം കുറവാണ്.. പക്ഷെ അവിടത്തെ അന്തരീക്ഷം നമ്മെ വർഷങ്ങൾ പിന്നോട്ട് കൂട്ടി കൊണ്ട് പോകുന്നുണ്ട്.. മുഗളന്മാരുടെ ഡൽഹി ഭരണ കാലം സ്കൂൾ ക്ലാസ്സിൽ പഠിച്ചത് ഓർമ്മയിൽ ഓടിയെത്തി.. അക്‌ബറും , ഷാജഹാനും , ഔറംഗസീബ് അവരുടെ ഭരണ പരിഷ്‌കാരങ്ങൾ ഒക്കെ എത്ര പ്രാവശ്യം ഉരുവിട്ട് പഠിച്ചിരിക്കുന്നു... 

നാളെയാണ് ഇന്റർവ്യൂ .. സത്യത്തിൽ ഇന്റർവ്യൂവിനാണ് വന്നതെന്ന കാര്യം പോലും ഞാൻ മറന്നിരിക്കുന്നു.. രാവിലെ പത്തുമണിക്ക്  അവിടത്തെ പ്രശസ്തമായ ഒരു സ്റ്റാർ ഹോട്ടലിൽ വെച്ചാണ് ഇന്റർവ്യൂ..  രാവിലെ അസീസ്ക്ക അവിടെ ഡ്രോപ്പ് ചെയ്തു. അവിടെ എത്തിയപ്പോൾ കുറച്ചു മലയാളികൾ ടൈയും കോട്ടും ഒക്കെ ഇട്ട് ഇരിക്കുന്നു.. ഞാൻ മാത്രം കോട്ടും ടൈയും ഇല്ലാതെ ... ആദ്യം ഒരു ചമ്മൽ തോന്നി..  ട്രെയിൻ ടിക്കറ്റ് കാണിച്ചപ്പോൾ അതിന്റെ ഫെയർ അപ്പൊ തന്നെ അവർ തന്നു... 
പിന്നെ എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പ്... എനിക്കാണെങ്കിൽ ഇത് ഒന്ന് എങ്ങിനെയെങ്കിലും കഴിഞ്ഞെങ്കിൽ എന്ന ചിന്തയും....അവസാനം എന്റെ ഊഴമെത്തി.. നാല് പേർ ചേർന്ന ഇന്റർവ്യൂ ബോർഡ് അതിൽ ഒരാൾ അറബിയും.... അവർ കുറെ എന്തൊക്കെയോ ചോദിച്ചു.. അന്നും ഇന്നും കമ്പ്യൂട്ടർ സയൻസ്  എന്ന കടലിനു മുൻപിൽ പകച്ചു നിൽക്കുന്ന വിദ്യാർഥിയാണല്ലോ ഞാൻ... അവസാനം സാലറിയെ കുറിച്ചായി ചോദ്യം.. പിന്നെ അവർ തന്നെ അതിന്റെ ഉത്തരവും പറഞ്ഞു...  

 ഇന്റർവ്യൂ കഴിഞ്ഞിറങ്ങിയപ്പോൾ നല്ല വിശപ്പ് .. ഹോട്ടലിൽ കയറി മുഗൾ ബിരിയാണി കഴിച്ചു.. നമ്മുടെ ബിരിയാണി പോലെയല്ല നല്ല ഒന്നാന്തരം സ്‌പൈസി സാധനം... നല്ല എരിവ് ഉണ്ട്. 

ഇന്നിനി കുത്തബ്മിനാർ കാണാൻ പോകാൻ തീരുമാനിച്ചു.. ഒരു ഓട്ടോയിൽ ഞങ്ങൾ 'മെഹ്‌റോളി' എത്തി . അവിടെയാണ് കുത്തബ്മിനാർ. ഡൽഹിയിലെ പൗരാണിക ഇസ്ലാമിക സ്മാരകങ്ങളിൽ ഒന്നാണ് കുത്തബ്മിനാർ .ഇത് 73 മീറ്റർ ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന മിനാരങ്ങളിലൊന്നാണ് . യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇഷ്ടിക മിനാരവുമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ മിനാരറ്റ് അറബി, ബ്രാഹ്മി ലിഖിതങ്ങളുള്ള ഇന്ത്യയിലെ ആദ്യകാല ഇസ്ലാമിക ഘടനയായി കണക്കാക്കപ്പെടുന്നു. ഖുത്ബ്-ഉദ്-ദിൻ ഐബക്കിന്റെ പേരിലാണ് മിനാരത്തിന് പേര് നൽകിയിരിക്കുന്നത് .1600 വർഷം കഴിഞ്ഞിട്ടും തുരുമ്പിക്കാത്ത ' iron pillar ' ഞങ്ങൾ അവിടെ കണ്ടു.


നാളെ രാജ്ഘട്ട് പോവണം .. ഗാന്ധിയെ കാണാൻ.. രാഷ്ട്ര പിതാവിന്റെ സമാധി കാണണം എന്നുള്ളത് മനസ്സിലെ വലിയ ഒരാഗ്രഹമായിരുന്നു..
രാവിലെ നേരത്തെ ഉണർന്നു .. ജംഷിയെയും വിളിച്ചുണർത്തി.. കുളിയും ഭക്ഷണവും കഴിഞ്ഞു നേരെ രാജ്‌ഘട്ടിലേക്കു.. ജീവിതത്തിലെ ഒരു അനർഘ നിമിഷം.. ഒരു നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഒരു പുണ്യാത്മാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത പുണ്യ സ്ഥലം അതാണ് രാജ്ഘട്ട്.







Monday, July 6, 2020

കറൻസി നോട്ടും കോവിഡും : നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

 നോട്ടുകൾ കൈമാറുമ്പോൾ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിട്ടുണ്ട്..
 നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

• പണമിടപാടുകള്‍ക്കു മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുക

• വ്യക്തികളുമായോ മറ്റു സ്ഥാപനങ്ങളുമായോ നടത്തുന്ന ഇടപാടിലൂടെ ലഭിക്കുന്ന പണം ( ബാങ്കുകള്‍ ഒഴികെ ) രണ്ട് ദിവസം കഴിഞ്ഞു വിനിമയം നടത്തുന്നതാണ് ഉത്തമം.

• ബാക്കി തുക വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കൃത്യമായ പണം കൊടുത്തു ഇടപാടുകള്‍ നടത്തുന്നതായിരിക്കും ഉത്തമം.

• കറന്‍സികള്‍ എണ്ണുന്ന സമയത്ത് ഉമിനീര്‍തൊട്ടു എണ്ണാന്‍ പാടുള്ളതല്ല

• നാണയം/നോട്ടുകളുടെ വിനിമയം പരമാവധി കുറയ്ക്കുക

• ഡിജിറ്റല്‍ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കുക.

 # Fight Against Covid
Courtesy : Mathrubhumi


ലഭിക്കുന്ന പണം ( ബാങ്കുകള്‍ ഒഴികെ ) രണ്ട് ദിവസം കഴിഞ്ഞു വിനിമയം നടത്തുന്നതാണ് ഉത്തമം. • ഇത്തരത്തില്‍ ലഭിക്കുന്ന കറന്സികള്‍ കയ്യിലുള്ള കറന്‍സിയുമായി കൂ...

Read more at: https://www.mathrubhumi.com/health/specials/coronavirus/info/currency-notes-the-public-should-know--1.4817215
വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിൽ കറൻസി നോട്ടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. കൊറോണവൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം തങ്ങി നിൽക്കും എന്നതിനെ സംബന്ധ...

Read more at: https://www.mathrubhumi.com/health/specials/coronavirus/info/currency-notes-the-public-should-know--1.4817215
വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിൽ കറൻസി നോട്ടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. കൊറോണവൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം തങ്ങി നിൽക്കും എന്നതിനെ സംബന്ധ...

Read more at: https://www.mathrubhumi.com/health/specials/coronavirus/info/currency-notes-the-public-should-know--1.4817215

താജ്മഹൽ കണ്ടവരും കാണാത്തവരും

തീരാത്ത സ്നേഹത്തിന്റെ സ്മാരകം അതാണ് താജ്മഹൽ.. ജീവിതത്തിൽ എനിക്കും ലഭിച്ചു അങ്ങിനെ ഒരവസരം താജ്മഹൽ കാണാൻ....



പഠിപ്പു തീർന്നു നല്ല ഒരു ജോലിക്കായി ശ്രമിക്കുന്ന കാലം.. ജോബ് ഹണ്ടിങ് ( job hunting ) ന്റെ ഭാഗമായി ഗൾഫിൽ ഒരു ഇന്റർനാഷണൽ സ്കൂളിക്കുള്ള ഒഴിവിലേക്ക് ഞാനും അപേക്ഷിച്ചു.. ഫസ്റ്റ് റൌണ്ട് ടെലിഫോൺ ഇന്റർവ്യൂആണ് ..അത് കഴിഞ്ഞപ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം മലയാളിയുടെ എന്നത്തേയും പ്രശ്നമായ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ തന്നെ.ജോബ് മാർക്കറ്റിൽ അതിന് ഓരോമന പേരുണ്ട് അതാണ് Mother Tongue Influence ( MTI )  . ഇംഗ്ലീഷ് പറയുമ്പോൾ നാം അറിയാതെ നമ്മുടെ പുന്നാര മലയാള ഉച്ചാരണം കടന്നുവരും അത് തന്നെ കാര്യം..

അങ്ങിനെ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ ' You are selected , You have to reach Delhi for the final interview' . അന്നുണ്ടായത്ര സന്തോഷം  ഗവണ്മെന്റ് ജോലി ലഭിച്ചപ്പൊ പോലും ഞാൻ അനുഭവിച്ചിട്ടില്ല... കാരണം ജോലി കിട്ടുക എന്നതിനേക്കാൾ ഡൽഹി കാണുക എന്നുള്ള മോഹം പൂവണിയാൻ പോവുന്നു.അതും നയാ പൈസ ചിലവില്ലാതെ....
ഡൽഹിക്കും തിരിച്ചും പോകാനുള്ള ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് അവരുടെ വക ഫ്രീ.....ഇന്റർവ്യൂ കൺഫെർമേഷൻ ഇമെയിൽ വന്നു... ഇന്റർവ്യൂ ഡേറ്റും വെന്യൂവും കിട്ടി... ഇനി യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം...

 ആദ്യമായിട്ടാണ് ഇത്രയും ദൂരം ഒറ്റയ്ക്ക് ...വീട്ടിൽ കാര്യം പറഞ്ഞപ്പോ ഒറ്റക്ക് പോവേണ്ട എന്ന ഉപദേശം... എന്ത് ചെയ്യും അവസാനം ഒരു ഉപായം കണ്ടെത്തി. പെങ്ങളെ മോൻ ജംഷിയെ കൂടെ കൂട്ടാൻ തീരുമാനിച്ചു..ഇക്കാര്യം പറഞ്ഞപ്പോ അവനു പെരുത്ത് സന്തോഷം . വടകര റെയിൽവേ സ്റ്റേഷനിൽ ചെന്ന് നിസാമുദ്ധീൻ ട്രെയിനിൽ യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത...പിന്നെ അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികൾ.. താജ്മഹൽ, ഇന്ത്യ ഗേറ്റ് , രാജ്ഘട്ട് , കുത്തബ്മിനാർ, ആഗ്ര കോട്ട....

എന്റെ ഓർമ്മ ശരിയാണെങ്കിൽ വടകരയിൽ നിന്നും രാവിലെ ബോര്ഡിങ്.. പക്ഷെ കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ കാരണം  ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ കയറണം... അങ്ങിനെ രാവിലെ പരശുറാം എക്സ്പ്രസിൽ ഷൊർണ്ണൂരേക്ക്....

ട്രെയിൻ യാത്രകൾ നമുക്ക് തരുന്ന അനുഭവം അനിർവചനീയമാണ്.. പല തരത്തിലും വേഷത്തിലുമുള്ള ആളുകൾ... റെയിൽവേ പ്ലാറ്റ്ഫോമുകൾ ... യാത്ര തുടങ്ങിയതേ ഉള്ളു... ഞാൻ യാത്ര ചെയ്യുന്ന ബോഗിയിൽ അധികവും പട്ടാളക്കാർ.. അവധി കഴിഞ്ഞു കാശ്മീരിലേക്കും മറ്റും തിരിച്ചു പോവുന്നവർ... ഞങ്ങളെ കണ്ടപാടെ അവർക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു... ഞങ്ങളുടെ ബാഗ് ചെയിൻ ഇട്ട് പൂട്ടാത്തത് എന്തെ എന്ന് അവർ ചോദിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത് അവരൊക്കെ അവരുടെ ബാഗുകൾ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു.  സ്ലീപ്പർ കോച്ച് ആണെങ്കിലും ഇടക്ക് പലരും കയറി ഇറങ്ങുന്നു.. കേരളം വിട്ടാൽ  സ്ലീപ്പർ കോച്ച് ജനറൽ കോച്ച് എന്നുള്ള വ്യത്യാസമൊന്നുമില്ല... എല്ലാരും എല്ലാ ബോഗിയിലും യാത്ര ചെയ്യുന്നു...ട്രെയിൻ യാത്രയിൽ വെച്ച് കാണ്ണുർ സ്വദേശി രതീഷിനെ പരിചയപ്പെട്ടു.. കല്യാണം കഴിഞ്ഞു മടക്ക യാത്രയിലാണ് രതീഷ്.. CRPF ൽ ജോലി ചെയ്യുന്ന രതീഷ് കാശ്മീരിലേക്കാണ്... ഞങ്ങൾ ഒത്തിരി വിശേഷങ്ങൾ പറഞ്ഞു... എന്തോ മനസ്സുകൊണ്ട് രതീഷുമായി വേഗം അടുപ്പത്തിലായി...

ആ വർഷമായിരുന്നു ആദ്യമായി ഇൻസാസ് റൈഫിൾ ഇന്ത്യൻ പട്ടാളം ഉപയോഗിക്കാൻ തുടങ്ങിയത്...രതീഷ് അതിന്റെ പ്രവർത്തനവും മറ്റും എനിക്ക് വിശദീകരിച്ചു തന്നു...  രതീഷിനു പോകാനുള്ളത് മഞ്ഞുമലകളാൽ ചുറ്റപ്പെട്ട പഹൽഗാമിലേക്കാണ്..അവിടെ പലപ്പോഴും ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്കു പോകുമത്രേ.. രക്തം പോലും കട്ടപിടിക്കുന്ന തണുപ്പ്.. ആദ്യമായി ഇത്രയും അടുത്ത് നമ്മുടെ ഒരു ധീര ജവാനുമൊത്ത് യാത്ര ചെയ്യാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷിച്ചു... ട്രെയിൻ യാത്ര അങ്ങിനെയാണ്  നിനച്ചിരിക്കാതെ ചില അവസരങ്ങൾ നമ്മെ തേടി വരും.

ഞങ്ങളുടെ സുരക്ഷ എത്ര വേഗമാണ് രതീഷ് ഏറ്റെടുത്തത് .. അവന്റെ ബാഗുമായി ഞങ്ങളുടെ ബാഗും ചെയിൻ ഇട്ടു പൂട്ടി. ഞങ്ങളുടെ ലഗേജ് സുരക്ഷിതമാക്കി... ഇതാണ് ഒരു പട്ടാളക്കാരന്റെ മനസ്സ്. നമ്മൾ ഓരോ ഇന്ത്യക്കാരനും സുരക്ഷിതമാവാൻ സ്വന്തം ജീവൻ ബലി കഴിക്കാൻ സ്വയം സന്നദ്ധരായവർ... രതീഷിന്റെ നാടും, വീടും ,ജോലിയും ഒക്കെ കുറെ സംസാരിച്ചു...എല്ലാവരും ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നിട്ടും ഞാനും രതീഷും കുറെ നേരം പിന്നെയും സംസാരിച്ചിരുന്നു...കല്യാണം കഴിഞ്ഞു ഒറ്റക്ക് തിരിച്ചു പോവുന്നതിന്റെ ഒരു നോവ് അവന്റെ വാക്കുകളിൽ ഞാൻ വായിച്ചു... പിന്നെ എപ്പോഴോ ബർത്തിൽ കയറി കിടന്നു....പാള ത്തിലൂടെ ട്രെയിൻ ചക്രങ്ങൾ ഉരസുന്ന ശബ്ദം ... ഉറക്കം വരുന്നതേയില്ല  ..  ജംഷി മേലെ ബെർത്തിൽ നല്ല ഉറക്കം പിടിച്ചിരിക്കുന്നു..40  മണിക്കൂർ  നീളുന്ന ട്രെയിൻ യാത്ര ഒരനുഭവം തന്നെ...

കപ്പലണ്ടി ( കടല ) വറുത്തത് ഞാൻ കഴിച്ചിട്ടുണ്ട് പക്ഷെ പുഴുങ്ങിയത് കഴിക്കുന്നത് ആദ്യമായിട്ടാണ് ..യാത്രയിലുടനീളം കപ്പലണ്ടി വിൽക്കുന്ന സ്ത്രീകളെ ധാരാളം കാണാം ..
നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.  രതീഷ് നേരത്തെ ഉണർന്നെന്നു തോന്നുന്നു.. ട്രെയിനിന്റെ ജാലകത്തിലൂടെ ഓടി മറയുന്ന കാഴ്ചകൾ നോക്കിയിരിക്കയാണ് അവൻ. വല്ലാത്ത വിരഹ ദുഃഖം അവൻ അനുഭവിക്കുന്നെന്ന് മനസ്സിലായി... അന്ന് എന്റെ വിവാഹം കഴിയാത്തത് കൊണ്ട് വിരഹത്തിന്റെ വേദന എനിക്ക് അറിയില്ലായിരുന്നു... പിന്നെ ഗൾഫ് യാത്ര പോയപ്പോഴാണ് വിരഹം എന്താണെന്ന് ഞാൻ അറി ഞ്ഞത് .

അടുത്ത സ്റ്റേഷനിൽ വെച്ചു ഹിജിഡകൾ  കൂട്ടത്തോടെ കംപാർട്മെന്റിൽ കയറാൻ തുടങ്ങി .. രതീഷ് നേരത്തെ ആ കാര്യം സൂചിപ്പിച്ചതിനാൽ ഞാൻ ചില മുൻകരുതൽ എടുത്തിരുന്നു.. അവർ യാത്രക്കാരോട് പൈസ ആവശ്യപ്പെടുന്നുണ്ട്.. പൈസ കൊടുത്തില്ലെങ്കിൽ പാവാട പൊക്കി കാണിക്കുക പോലുള്ള വിക്രിയകൾ അവർ കാണിക്കുന്നുമുണ്ട്....അതിനിടയിൽ ഒരു യാത്രക്കാരനെ അവരിലൊരാൾ കയറി ഉമ്മ വെച്ചു ...മൊത്തത്തിൽ ആകെ ബഹളം.. ഞാൻ വേഗം ഒരു പത്ത് രൂപ നോട്ട് അവർക്ക് കൊടുത്തു തടി രക്ഷിച്ചു.. ഇങ്ങനെയുള്ള അനുഭവം  കുടുംബത്തോടൊപ്പമുള്ള  ട്രെയിൻ യാത്ര ഒഴിവാക്കുന്നതിന് ഒരു കാരണമായിട്ടുണ്ട് ... അവർ എന്തൊക്കെ വൃത്തികേടുകൾ ആണ് കാണിക്കുക എന്ന് നമുക്ക് പറയാൻ പറ്റില്ല...
ഹിജഡകൾ ഇങ്ങനെ ആവുന്നതിന്റെ മുഖ്യ കാരണം  അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന നമ്മുടെ പൊതു ബോധം തന്നെ...അവരുടെതല്ലാത്ത കാരണത്താൽ ജീവിക്കാൻ അവകാശം നഷ്ടപ്പെടുന്നവർ.. ഞാൻ എന്നും അവരോടപ്പമാണ് .. ഇനിയും നമ്മൾ അവരെ അകറ്റി നിർത്തി കൂടാ.....

യാത്ര തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം 14  മണിക്കൂർ കഴിഞ്ഞിരിക്കുന്നു... നല്ല വിശപ്പുണ്ട് . ട്രെയിനിൽ കിട്ടുന്ന ഫുഡ് തന്നെ ശരണം....രണ്ടു വടയും ചട്ട്ണിയും വാങ്ങി കഴിച്ചു ഒരു വിധം വിശപ്പടക്കി . ജംഷിക്ക് നല്ല തലവേദന ചെറിയ ഛർദിയും ഉണ്ട്... ഗുളിക കരുതിയതിനാൽ അവൻ അത് കഴിച്ചു വീണ്ടും കിടന്നു...
ഞാനും രതീഷും വീണ്ടും വർത്തമാനത്തിൽ മുഴുകി... ട്രെയിൻ വിൻഡോയിലൂടെ കൃഷി ഭൂമികൾ അതിവേഗം ഓടി  മറയുന്നു...
പ്രതീക്ഷിക്കാതെ മാനം കറുത്തിരുണ്ടു .. നല്ല ഒരു മഴ കോൾ ഉണ്ട്... പെട്ടെന്നൊരു മഴ .. നല്ല പുതിയമണ്ണിന്റെ മണം ..  ഇന്ദിരാഗാന്ധിക്ക് ഏറെ പ്രിയമാണത്രെ ഈ മണം ..

( വരണ്ട മണ്ണിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന മണ്ണിന്റെ സുഗന്ധമാണ് പെട്രിച്ചോർ (/ ɛpɛtrɪkɔːr /). ഗ്രീക്ക് പുരാണത്തിലെ ദേവന്മാരുടെ സിരകളിൽ ഒഴുകുന്ന ദ്രാവകം ഗ്രീക്ക് പെട്ര (πέτρα), "പാറ", അല്ലെങ്കിൽ പെട്രോസ് (πέτρος), "കല്ല്", īchōr (ἰχώρ) എന്നിവയിൽ നിന്നാണ് ഈ വാക് )

മഴ കുറച്ചു നേരം തിമർത്തു പെയ്തു.. അതുവരെ ആനുഭവപ്പെട്ട ചൂടിന് ഇത്തിരി ആശ്വാസം ...
മഴ ഒന്നുമാറിയപ്പോൾ അടുത്ത സ്റ്റേഷനിൽ നിന്നും കുറെ ഗ്രാമീണർ വണ്ടിയിൽ കയറി.. അവരുടെ കൈകളിൽ നിറയെ സപ്പോട്ട ( ചിക്കു ) ..നല്ല പഴുത്ത വാസനയുള്ള ഒരിനം.. ജീവിതത്തിൽ അതിനു മുൻപും ശേഷവും ഇത്രയും മധുരമുള്ള സപ്പോട്ട ഞാൻ കഴിച്ചിട്ടില്ല....
ചില സമയത്ത് വണ്ടി പല സ്റ്റേഷനുകളിലും കാത്തു കിടന്നു... ചിലപ്പോഴൊക്കെ മണിക്കൂറുകൾ വണ്ടി പിടിച്ചിട്ടു... ചില സമയത് വണ്ടി ഭ്രാന്തു പിടിച്ചപോലെ ഓടി കൊണ്ടിരുന്നു...
ട്രെയിനിലെ സൂര്യാസ്തമയത്തിനും നല്ല ചേലുണ്ട്... അസ്തമയത്തിന്റെ സൂര്യൻ യാത്രയിൽ തീർക്കുന്ന പ്രകൃതി സൗന്ദര്യം ഒന്ന് വേറെ തന്നെ...ഓരോ സമയത്തും നമ്മൾ കാണുന്ന ആകാശ കാഴ്ചകൾ അതി മനോഹരം ..
അസ്തമയ ആകാശ കാഴ്ചകൾ ക്യാൻവാസിൽ പകർത്താൻ ശ്രമിച്ച വാൻ ഗോഗ് എന്ന ലോക പ്രശസ്ത പെയിന്ററിനു വട്ടായെന്നു എവിടെയോ വായിച്ചതായി ഓർക്കുന്നു..

വീണ്ടും രാത്രി .. രതീഷ് അവന്റെ കൂടെ ജോലിചെയ്യുന്ന കുറച്ചു പേരെ കൂടി എനിക്ക് പരിചയപ്പെടുത്തി.. പലരും പല സ്ഥലങ്ങളിലായി വിന്യസിക്കപ്പെട്ട ജവാൻമാർ ...

 നാളെ ഒരു എട്ടു മണിയോടുകൂടി ഡൽഹി എത്തും ... ഇന്ന് കുറച്ചു കൂടി നേരത്തെ ബെർത്തിൽ  കയറി കിടന്നു...ട്രെയിൻ നല്ല സ്പീഡിൽ ഓടി കൊണ്ടിരിക്കുന്നു...




രണ്ടാം ഭാഗം




 
 

ലോംഗൻ പഴം


ലോംഗൻ പഴം
🌿🌿🌿🌿🌿


തെക്കൻ ഏഷ്യയിലേയും തെക്കുകിഴക്കൻ ഏഷ്യയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങൾ അടങ്ങിയ ഇൻഡോ-മലയൻ ജൈവവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ലോംഗൻ (ഡിമോകാർപ്പസ് ലോംഗൻ). (ശാസ്ത്രീയനാമം: Dimocarpus longan). ചോളപ്പൂവം, പൊരിപ്പൂവം, ചെമ്പുന്ന എന്നെല്ലാം അറിയപ്പെടുന്നു.

ലോംഗൻ മരം ആറേഴു മീറ്റർ വരെ ഉയരത്തിൽ വളരും. അതിശൈത്യത്തെ അതിന് അതിജീവിക്കാനാവില്ല. മണൽ താപനില നാലര ഡിഗ്രി സെന്റിഗ്രേഡിൽ താഴെപ്പോകാത്ത കാലാവസ്ഥയിലാണ് അതിനു വളരാൻ കഴിയുന്നത്. ലീച്ചി മരം കായ്ക്കുന്ന അതേസമയമാണ് ലോഗാന്റേയും ഫലകാലം.
ലോംഗൻ എന്ന പേരിന് "വ്യാളിയുടെ കണ്ണ്"(Dragon's Eye) എന്നാണർത്ഥം. തൊലി കളഞ്ഞ പഴം, വെളുത്ത് അർദ്ധസുതാര്യമായ മാസളഭാഗവും അതിനുള്ളിൽ കൃഷ്ണമണിപോലെ കാണപ്പെടുന്ന കുരുവും ചേർന്ന് നേത്രഗോളത്തെ അനുസ്മരിപ്പിക്കും എന്ന സൂചനയാണ് ആ പേരിൽ. കുരു ചെറുതും ഗോളാകൃതിയിൽ കറുപ്പു നിറമുള്ളതുമാണ്. നന്നായി പക്വമായ പഴത്തിന്റെ തൊലി, വിളവെടുത്തയുടനേ, കനം കുറഞ്ഞ് വഴക്കവും ഉറപ്പും ഉള്ളതായതിനാൽ പൊളിച്ചെടുക്കുക വളരെ എളുപ്പമാണ്. തൊലി ഈർപ്പമേറി കൂടുതൽ മൃദുവാകുമ്പോൾ പഴം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാവുന്നു. തൊലിയുടെ മൃദുത്വം വിളവെടുപ്പു സമയത്തെ പഴത്തിന്റെ പക്വാവസ്ഥയും, ചെടിയുടെ ഇനവും, കാലാവസ്ഥയും മറ്റും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

നല്ല ഇനങ്ങളിൽ ഈ പഴം അതീവമധുരവും, രസപൂർണ്ണവുമാണ്. പഴമായി തിന്നുന്നതിനു പുറമേ, തെക്കുകിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇത് സൂപ്പുകളിലും, ചെറുപലഹാരങ്ങളിലും, മധുരവസ്തുക്കളിലും, മധുരപ്പുളി(sweet & sour) വിഭവങ്ങളിലും ഉപയോഗിക്കുന്നു.

ഉണങ്ങിയ ലോംഗൻ പഴത്തിനു ചൈനീസ് ഭാഷയിൽ ഗൂയിയുവാൻ എന്നറിയപ്പെടുന്നു. ചൈനീസ് പാചകത്തിൽ അത് ഭക്ഷണത്തിനൊടുവിൽ വിളമ്പുന്ന മധുരസൂപ്പുകളുടെ ചേരുവയാണ്. ചൈനയിലെ ആഹാരചികിത്സയും വൈദ്യവും അതിതെ വിരേചനൗഷധമായി കരുതുന്നു. ലോംഗൻ പഴത്തിന്റെ മാസളഭാഗം വെളുപ്പുനിറമാണെങ്കിലും ഉണങ്ങിയ പഴത്തിന്റെ നിറം തവിട്ടോ കറുപ്പോ ആണ്.

Courtesy: krishi kendra

Saturday, July 4, 2020

സാഹിത്യ സുല്‍ത്താനെ നാം അറിയാതെ പോവരുത് ....

ഇന്ന് ജൂലൈ 5 ബഷീറിന്റെ ഓർമ്മദിനം.. മലയാള സാഹിത്യത്തിൽ ഒരേ ഒരു സുൽത്താനേയുള്ളു അതാണ് വൈക്കം മുഹമ്മദ് ബഷീർ... ലോകം ഇത്രയേറെ ചർച്ച ചെയ്ത ഒരു സാഹിത്യകാരനെ  നാം അറിയാതെ പോവരുത്.. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 26 വര്ഷം.



ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ എന്നിങ്ങനെ ഒട്ടേറെ രചനകൾ.. പച്ചയായ സാധരണക്കാരന്റെ ഭാഷാ പ്രയോഗം .
ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ അദ്ദേഹം പൊളിച്ചെഴുതി..പലതും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന കൃതികൾ.. പ്രണയവും,പ്രകൃതിയും , പട്ടിണിയും, യുദ്ധവും ഒക്കെ അദ്ദേഹത്തിന്റെ രചനകളിൽ വിഷയങ്ങളായി.




അദ്ദേഹത്തിന്റെ ഒരു രചനയും സങ്കൽപ്പ സൃഷ്ടികൾ എല്ലാ എന്നുള്ളതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്‌ ..അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ജീവിതം അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ് . ആ അനുഭവങ്ങളാണ് രചനകളിലൂടെ അദ്ദേഹം നമ്മോടു പറയാൻ ശ്രമിക്കുന്നതും...

ഫൈസൽ പൊയിൽക്കാവ്


Courtesy of Picture used : https://imalayalee.org/
ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മ...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജൂലായ് 5ന് 22 വയസ് തികയുകയാണ്. ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്ത...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്ത...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
സാഹിത്യ സുല്‍ത്താനെ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
സാഹിത്യ സുല്‍ത്താനെ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728

ആനക്കൊമ്പന്‍ വെണ്ട കൃഷി

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍ നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.



Friday, July 3, 2020

ഒരു ചൂരൽമല യാത്രാ ഡയറി - അവസാന ഭാഗം

 വെളുപ്പിനെ എഴുന്നേറ്റു..വർഷളായി  തുടരുന്ന ശീലം..
പുറത്തു ഇറങ്ങിയപ്പോ നല്ല മരം കോച്ചുന്ന തണുപ്പ് ...വെള്ളത്തിന് മീതെ  ഐസ് പാളികൾ ...ലിനൂബിൻ്റെ അമ്മ തേയില തോട്ടത്തിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നു. തിരക്കിനിടയിലും എനിക്ക് ചൂട് വെള്ളം റെഡി... പാവം 'അമ്മ. തേയില കമ്പനിയിൽ പോയാൽ പിന്നെ വൈകുന്നേരമേ മടക്കമുള്ളൂ... ഞങ്ങൾക്കുള്ള ചോറും കറിയും ഒക്കെ ഒരുക്കി വെച്ച് 'അമ്മ ഇറങ്ങി... അവരോടുള്ള എൻ്റെ സ്നേഹവും ആദരവും അറിയിക്കാൻ വാക്കുകളില്ല.....



സീതമ്മക്കുണ്ട്



പാടിയിൽ നിന്നും കുറച്ചകലെയാണ് സീതമ്മക്കുണ്ട് ... സീതമ്മക്കുണ്ട് പേരുപോലെ തന്നെ ഒരു അഗാധ ഗർത്തമാണ്.. എത്രയോ അടി താഴ്ചയുള്ള അഗാധ ഗർത്തം....ചായ കുടി കഴിഞ്ഞു ഞങ്ങൾ സീതമ്മക്കുണ്ട് കാണാൻ ഇറങ്ങി.... മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം. നാട്ടുപാതയിലൂടെ ഞങ്ങൾ നടത്തം തുടങ്ങി..ദൂരെ നിന്നും വലിയ ഉച്ചത്തിൽ സൈറൺ കേൾക്കാം.. അത് തേയില കമ്പനിയിൽ നിന്നാണെന്നു ലിനൂബ് പറഞ്ഞു..... നാട്ടുകാരിൽ പലരും ഇവിടെ കുടിയേറി പാർത്തവരാണ് ... അധികവും തോട്ടം തൊഴിലാളികൾ....

ചൂരൽമലയിൽ നിന്നും നിലമ്പുരിലേക്കു ഒരു കാട്ടു പാതയുണ്ടത്രേ.. ആനകളും കാട്ടുപോത്തും ഒക്കെ ഉള്ള കാട് .... N A നസീറിൻ്റെ ഒരു ആരാധകൻ ആയതു കൊണ്ട് തന്നെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി... N A നസീറിൻ്റെ ' കാടിനെ ചെന്ന് തൊടുമ്പോൾ '  എന്ന പുസ്തകം വായിച്ചതിൻ്റെ ത്രില്ലിൽ ആയിരുന്ന ഞാൻ നാട്ടുകാരോട് ചോദിച്ചപ്പോ ഇപ്പൊ ആ വഴിക്ക് ആരും പോവാറിലെന്നു പറഞ്ഞു...

ഇപ്പൊ വെള്ളം വന്നു വീഴുന്നതിൻ്റെ ശബ്ദം കേട്ട് തുടങ്ങി.. ഏതോ കാട്ടരുവി ഒഴുകി വന്നു താഴ്ചയിലേക്ക് പതിക്കുന്നതിൻ്റെ ശബ്ദം.... സീതമ്മക്കുണ്ട് എത്തിയിരിക്കുന്നു... കാഴ്ചയുടെ പറുതീസ തീർക്കുന്നുണ്ട് ഇവിടം.. പക്ഷെ താഴോട്ടിറങ്ങുന്തോറും പേടി തോന്നി തുടങ്ങി... അടി കാണാത്ത നിറയെ വെള്ളമുള്ള അഗാധ ഗർത്തം.. മുങ്ങൽ അറിയുന്നവർ പോലും ഇറങ്ങാൻ മടിക്കുന്ന കയം ....പലരും ഇവിടെ മുങ്ങി മരിച്ചിട്ടുണ്ടത്രെ... ആത്മാക്കൾക് നിത്യ ശാന്തി നേർന്നു കൊണ്ട് സീതമ്മക്കുണ്ടിനോട് വിട പറഞ്ഞു....

നാട്ടു വഴികളിലൂടെ നടക്കുമ്പോൾ നമ്മൾ അറിയാതെ നമുക്കൊരു ഉന്മേഷം കിട്ടും.... പേരറിയാത്ത പൂക്കൾ പൂത്തു നിൽക്കുന്ന വേലി പടർപ്പുകൾ ... കണ്ണിന് നല്ല കുളിര് പകരുന്നു...


നല്ല പവിഴ സമാനമായ നീർച്ചോലകൾ ... അതിൽ നീന്തി തുടിക്കുന്ന  മീനുകൾ .. ലിനൂബ് മുങ്ങാo കുഴി ഇട്ട് താഴ്ചയിലേക്ക് പോയി... എനിക്ക് നീന്തലറിയാത്തതിൻ്റെ സങ്കടം .... എനിക്കും അങ്ങിനെ മീനുകൾക്കൊപ്പം നീന്താൻ കഴിഞ്ഞിരുന്നെങ്കിൽ...... ഉച്ച വെയിൽ വന്നിട്ടും വെള്ളത്തിന് നല്ല തണുപ്പുണ്ട്... കഴുത്തു മുങ്ങുന്നവരെ ഞാനും ഇറങ്ങി....വെള്ളത്തിൽ അങ്ങിനെ നിൽക്കാൻ നല്ല സുഖം.....

ഇന്ന് തിരിച്ചു വീട്ടിലേക്ക് പോകണമല്ലോ എന്നോർത്തപ്പോൾ ഒരു ചെറിയ സങ്കടം.... കുളി കഴിഞ്ഞു തിരിച്ചു പാടിയിലേക്ക്... പാടിയുടെ മുറ്റത്തു നിറയെ നല്ല പഴുത്ത ചുവപ്പു നിറമുള്ള കാപ്പി കുരു ഉണങ്ങാൻ ഇട്ടിരിക്കുന്നു... രണ്ടുമണിക്കാണ് തിരിച്ചു നാട്ടിലേക്കുള്ള KSRTC ബസ്സ് ....ഇനിയും ഒരിക്കലൂടെ വരാം എന്ന് പറഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി...



അവസാനിച്ചു .


ഫൈസൽ പൊയിൽകാവ് 



Courtesy Churam  Pics :  KSRTC OFFICIAL BLOG


എന്താണ് ടിഷ്യു കൾച്ചർ ?

27.5 kg Tissue Culture Robust
ഒരു സസ്യത്തിന്റെ കോശമോ, കലയോ, ഭാഗമോ സസ്യത്തിൽ നിന്നും വേർപെടുത്തി അണുവിമുക്തമായ സാഹചര്യത്തിൽ അനുയോജ്യമായ മാധ്യമങ്ങളിൽ പരീക്ഷണശാലയിൽ വളർത്തി തൈകളാക്കിത്തീർക്കുന്ന പ്രക്രിയയെ ടിഷ്യു കൾച്ചർ, സസ്യങ്ങളിൽ എന്നു പറയപ്പെടുന്നു. ഇത് ഊതകസംവർധനം എന്ന പേരിലും അറിയപ്പെടുന്നു. ടിഷ്യു കൾച്ചർ ചെയ്യുന്നതിനെടുക്കുന്ന സസ്യഭാഗത്തെ എക്സ്പ്ലാന്റ്  എന്നു പറയുന്നു. അനുയോജ്യമായ വളർച്ചാമാധ്യമങ്ങളും അണുവിമുക്തമായ സാഹചര്യങ്ങളും ടിഷ്യു കൾച്ചർ വിജയകരമായിത്തീരുന്നതിനത്യാവശ്യമാണ്.
ടിഷ്യു കൾച്ചർ സാങ്കേതികവിദ്യയ്ക്ക് നിരവധി ഉപയോഗങ്ങളുണ്ടെങ്കിലും ഇന്ന് വളരെയധികം പ്രചാരം സിദ്ധിച്ചുവരുന്നത് കായികപ്രവർധനത്തിന്റെ ഒരു നൂതന സമ്പ്രദായം എന്ന നിലയിലാണ്. ഉത്പാദിപ്പിക്കപ്പെടുന്ന തൈകൾക്കെല്ലാം മാതൃസസ്യത്തിന്റെ അതേ സ്വഭാവം ഉണ്ടായിരിക്കുമെന്നുള്ളതാണ് കായികപ്രവർധനത്തിന്റെ സവിശേഷത. പരപരാഗണംനടക്കുന്ന സസ്യങ്ങളെ സംബന്ധിച്ചിടത്തോളം കായികപ്രവർധനത്തിലൂടെ മാത്രമേ മാതൃസസ്യത്തിന്റെ തനിമ നിലനിറുത്തുവാൻ സാധിക്കുയുള്ളു. എന്നാലും ഇപ്രകാരം ഉത്പാദിപ്പിക്കാവുന്ന തൈകളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്.

കടപ്പാട് : വിക്കിപീഡിയ

Thursday, July 2, 2020

ഒരു ചൂരൽമല യാത്രാ ഡയറി - രണ്ടാം ഭാഗം

പ്പൊ ശരിക്കും മഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു... രാത്രി കാലത്ത് വയനാടൻ സൗന്ദര്യം വാക്കുകൾക്കതീതം... സ്വെറ്റർ എടുക്കാൻ മറന്നത് നന്നായി... ചില  കുളിര്
അത് അനുഭവിക്കുക തന്നെ വേണം..... പാടിയിൽ തിരിച്ചെത്തിയപ്പോൾ ലിനൂബിന്റെ അമ്മ സ്നേഹത്തിൽ ചാലിച്ച വാക്കുകളിൽ വഴക്കു പറഞ്ഞപ്പോ കേൾക്കാൻ നല്ല സുഖം....രാത്രി മുഴുവൻ ചിവീടുകളുടെ നിർത്താതെയുള്ള കരച്ചിൽ ......




ഒരു മൂന്നര കിലോമീറ്റർ ദൂരം പോയാൽ സൂചിപ്പാറ വെള്ളച്ചാട്ടമായി... അത്രയും ദൂരം നടന്നതറിഞ്ഞേയില്ല...
സൂചിപ്പാറ ( Sentinel Rock Waterfalls ) വയനാട്ടിലെ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം....
വെള്ളരിമലയിലെ മൂന്ന് തലങ്ങളിലുള്ള വെള്ളച്ചാട്ടമാണ് സെന്റിനൽ റോക്ക് വെള്ളച്ചാട്ടം എന്ന  സൂചിപാറ വെള്ളച്ചാട്ടം.എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ..ചുറ്റുമുള്ള ഇടതൂർന്ന വനം ...ചില കാഴ്ചകൾ അങ്ങിനെയാണ് അത് കണ്ടു തന്നെ ആസ്വദിക്കണം....ഒരു കാമറ കണ്ണിനും പകർത്താൻ കഴിയാത്ത അഭൗമ സൗന്ദര്യം... ജീവിതത്തിൽ ആദ്യമായി അവിടെ വെച്ച് കോഴി വേഴാമ്പലിനെ കാണാൻ ഭാഗ്യം ലഭിച്ചു.... ഉച്ചത്തിലുള്ള അതിന്റെ കരച്ചിൽ വളരെ ദൂരത്തു നിന്നെ നമുക്ക് കേൾക്കാം....
തിരിച്ചു നടക്കുമ്പോൾ ഇനിയും വരാം എന്ന് മനസ്സിൽ പറഞ്ഞു.....

നല്ല കാന്താരി മുളക് ഉപ്പിലിട്ടതും ചോറും ഞങ്ങളെ കാത്തിരിക്കുന്നു അതിനാൽ നടത്തം  വേഗത്തിൽ ആക്കി....വൈകീട്ട് ഫ്ലവർ ഷോ കാണാൻ പോവണം..ലിനൂബിന്റെ ഫ്രണ്ട് ശിഹാബ്‌ കാറുമായി വരാം എന്നേറ്റിട്ടുണ്ട്.....പൂക്കൾ അന്നുമിന്നും എന്റെ ഒരു വലിയ വീക്നെസ്സാണ് ...കാക്കപ്പൂ മുതൽ ഓർക്കിഡ് വരെ നീളുന്നു ആ ഇഷ്ടം  .ഊട്ടിയിലെ ഫ്ലവർ ഷോ കഴിഞ്ഞാൽ ഇത്രയും വലിയൊരു വർണ്ണ വസന്തം ഞാൻ കണ്ടിട്ടില്ല... അത്രക്ക് വെറൈറ്റി പൂക്കൾ...



 ഇന്നത്തെ ഭക്ഷണം ശിഹാബിന്റെ വീട്ടിൽ... നല്ല നെയ്ച്ചോറും ചിക്കനും... ഒരു ബന്ധു വീട്ടിൽ പോയപോലെ തോന്നി അവന്റെ ഇടപെടൽ... നല്ല രുചി... വറതരച്ചു വെച്ച കറിക്ക് സ്വാദും ഒന്ന് വേറെ....


തുടരും











Courtesy of Pic
By derivative work: Snowmanradio (talk)Ocyceros_griseus_-India-6.jpg: Lip Kee Yap - originally posted to Flickr as Malabar Grey-Hornbill (Ocyceros griseus) and uploaded to commons as Ocyceros_griseus_-India-6.jpg, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=5098256

നാം എന്തിന് മുരിങ്ങയില കഴിക്കണം ?

മുരിങ്ങയില -പത്ത് ഗുണങ്ങൾ 
  1. മുരിങ്ങ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
  2. പ്രതിരോധശേഷിക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങൾ വിറ്റാമിൻ സി, വിറ്റാമിൻ എ, പ്രോട്ടീൻ എന്നിവയാണ് .
  3. ഇവയെല്ലാം മോറിംഗയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് മുരിങ്ങയിലയിൽ വിറ്റാമിൻ സിയുടെ ദൈനംദിന ആവശ്യത്തിന്റെ 157% അടങ്ങിയിരിക്കുന്നു.
  4. ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗം.
  5. ഇതിൽ ധാരാളം വൈറ്റമിൻ ബി, വൈറ്റമിൻ സി, ബീറ്റ കരോട്ടിൻ രൂപത്തിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ, മാംഗനീസ്, മാംസ്യം കൂടാതെ മറ്റു അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
  6. മുരിങ്ങയിലയിൽ കാൽസ്യം അടങ്ങിയിരിക്കുന്നത് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽ രൂപത്തിൽ ആണ്.
  7. മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനു മുരിങ്ങയില വളരെ ഫലപ്രദമാണ്.
  8. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, കാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. 
  9.  മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.
  10. വരണ്ട സ്ഥലങ്ങളിൽപ്പോലും നന്നായി വളരുന്ന മുരിങ്ങയ്ക്ക് വർഷം മുഴുവൻ പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ കഴിയുന്നു. 

Chooral Mala : Picturesque



Way to Chooralmala


Tea Estates in Chooralmala

Chooralmala Paadi


 
Tea Estate

Misty Mountains





















Google