മഴക്കാലം തുടങ്ങിയാൽ ഇടവഴികളിലും കനാലിലും വെള്ളം കയറും കൂടെ പരൽ മീനുകളും. നെറ്റിയാപൊട്ടനും , കൊളസൂരിയും , കരിന്തലയും, വാലാട്ടിയും, നിലം പറ്റിയും , കൂരാനും ഏട്ട ചുള്ളിയും പിന്നെ ഇനിയും പേരിടാത്ത ( എനിക്കറിയാത്തതാണോ എന്നറിയില്ല ) മറ്റു പരലുകളും. വിക്കിപീഡിയ പറയുന്നത് മൂവായിരത്തോളം പരൽ മീനുകൾ ഉണ്ടെന്നാണ്. അതിൽ പലതും ഇന്നില്ല.
മണ്ണിരയെ കാലു കൊണ്ട് കിളച്ച് ചൂണ്ടയിൽ കോത്ത് മീൻ പിടിക്കാൻ പോയ കാലം.
ഇടയ്ക്ക് ചൂണ്ടയിൽ മുശിയും കൈയ്ചിലും ( വരാൽ ) കിട്ടും.
വെള്ളത്തിനടിയിലൂടെ കൊലപ്പായി പോകുന്ന വാലിന് ചൊട്ടയുള്ള കരിങ്ങാലി മീനുകൾ.
മീശ നീട്ടി കുളത്തിനടിയിലൂടെ നമിച്ചികൾ . ഇന്നെല്ലാം ഓർമ്മ മാത്രമാണ് ഇപ്പോഴും നീർച്ചാലുകൾ കാണുമ്പോൾ അറിയാതെ നോക്കും വല്ല പരൽ മീനുകളും ഉണ്ടോയെന്ന് .....