പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ മിശ്ക്കാൽ പള്ളി.
കച്ചവടാവശ്യാർത്ഥം യെമനിൽ നിന്നും ഇന്ത്യയിൽ എത്തിയ അറബികളുടെ സംഭാവനയാണ് മിശ്ക്കാൽ പള്ളി. ഇന്നലെ പള്ളിയുടെ നാല് നിലകളും കയറി കാണാനുള്ള അവസരം ലഭിച്ചു.
കരവിരുതിൻ്റെ കൊത്തുപണിയിൽ തീർത്ത പള്ളി ഒരു മഹാത്ഭുതമായി ഇന്നും തുടരുന്നു.
പള്ളി കോമ്പൗണ്ടിന് തൊട്ടടുത്ത മാളികപ്പുരയിലെ മുഹമ്മദ് കോയക്ക ഇബ്നു ബത്തൂത്തയുടെ സഞ്ചാര സാഹിത്യത്തിൽ മിശ്ക്കാൽ പള്ളിയുടെ ചരിത്രം പരാമർശിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് എനിക്ക് ഒരു പുത്തൻ അറിവായിരുന്നു.
മീഞ്ചന്ത ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജിൽ നിന്നും ലൈബ്രേറിയനായി റിട്ടയർ ചെയ്ത മുഹമ്മദ് കോയക്ക പള്ളിയുടെ ചരിത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1510 ൽ പറങ്കികളുടെ പീരങ്കിയാക്രമണത്തിൽ കേടുപാടുകൾ പറ്റിയ മിശ്കാൽ പള്ളി സാമൂതിരി പുനർ നിർമ്മാണം നടത്തുകയായിരുന്നു എന്ന് ചരിത്ര രേഖകളിൽ കാണാം.
ജീവിതം തന്നെ ഒരു നീണ്ട യാത്രയാണ് ..... യാത്രയിൽ ഉടനീളം നമ്മൾ നല്ലൊരു സഞ്ചാരിയാവണം.
✒️ Faisal poilkav


No comments:
Post a Comment