ഇപ്പൊ
ശരിക്കും മഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു... രാത്രി കാലത്ത് വയനാടൻ
സൗന്ദര്യം വാക്കുകൾക്കതീതം... സ്വെറ്റർ എടുക്കാൻ മറന്നത് നന്നായി... ചില കുളിര്
അത് അനുഭവിക്കുക തന്നെ വേണം..... പാടിയിൽ തിരിച്ചെത്തിയപ്പോൾ ലിനൂബിന്റെ അമ്മ സ്നേഹത്തിൽ ചാലിച്ച വാക്കുകളിൽ വഴക്കു പറഞ്ഞപ്പോ കേൾക്കാൻ നല്ല സുഖം....രാത്രി മുഴുവൻ ചിവീടുകളുടെ നിർത്താതെയുള്ള കരച്ചിൽ ......
അത് അനുഭവിക്കുക തന്നെ വേണം..... പാടിയിൽ തിരിച്ചെത്തിയപ്പോൾ ലിനൂബിന്റെ അമ്മ സ്നേഹത്തിൽ ചാലിച്ച വാക്കുകളിൽ വഴക്കു പറഞ്ഞപ്പോ കേൾക്കാൻ നല്ല സുഖം....രാത്രി മുഴുവൻ ചിവീടുകളുടെ നിർത്താതെയുള്ള കരച്ചിൽ ......
ഒരു മൂന്നര കിലോമീറ്റർ ദൂരം പോയാൽ സൂചിപ്പാറ വെള്ളച്ചാട്ടമായി... അത്രയും ദൂരം നടന്നതറിഞ്ഞേയില്ല...
സൂചിപ്പാറ ( Sentinel Rock Waterfalls ) വയനാട്ടിലെ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം....
വെള്ളരിമലയിലെ മൂന്ന് തലങ്ങളിലുള്ള വെള്ളച്ചാട്ടമാണ് സെന്റിനൽ റോക്ക് വെള്ളച്ചാട്ടം എന്ന സൂചിപാറ വെള്ളച്ചാട്ടം.എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ..ചുറ്റുമുള്ള ഇടതൂർന്ന വനം ...ചില കാഴ്ചകൾ അങ്ങിനെയാണ് അത് കണ്ടു തന്നെ ആസ്വദിക്കണം....ഒരു കാമറ കണ്ണിനും പകർത്താൻ കഴിയാത്ത അഭൗമ സൗന്ദര്യം... ജീവിതത്തിൽ ആദ്യമായി അവിടെ വെച്ച് കോഴി വേഴാമ്പലിനെ കാണാൻ ഭാഗ്യം ലഭിച്ചു.... ഉച്ചത്തിലുള്ള അതിന്റെ കരച്ചിൽ വളരെ ദൂരത്തു നിന്നെ നമുക്ക് കേൾക്കാം....
തിരിച്ചു നടക്കുമ്പോൾ ഇനിയും വരാം എന്ന് മനസ്സിൽ പറഞ്ഞു.....നല്ല കാന്താരി മുളക് ഉപ്പിലിട്ടതും ചോറും ഞങ്ങളെ കാത്തിരിക്കുന്നു അതിനാൽ നടത്തം വേഗത്തിൽ ആക്കി....വൈകീട്ട് ഫ്ലവർ ഷോ കാണാൻ പോവണം..ലിനൂബിന്റെ ഫ്രണ്ട് ശിഹാബ് കാറുമായി വരാം എന്നേറ്റിട്ടുണ്ട്.....പൂക്കൾ അന്നുമിന്നും എന്റെ ഒരു വലിയ വീക്നെസ്സാണ് ...കാക്കപ്പൂ മുതൽ ഓർക്കിഡ് വരെ നീളുന്നു ആ ഇഷ്ടം .ഊട്ടിയിലെ ഫ്ലവർ ഷോ കഴിഞ്ഞാൽ ഇത്രയും വലിയൊരു വർണ്ണ വസന്തം ഞാൻ കണ്ടിട്ടില്ല... അത്രക്ക് വെറൈറ്റി പൂക്കൾ...
ഇന്നത്തെ ഭക്ഷണം ശിഹാബിന്റെ വീട്ടിൽ... നല്ല നെയ്ച്ചോറും ചിക്കനും... ഒരു ബന്ധു വീട്ടിൽ പോയപോലെ തോന്നി അവന്റെ ഇടപെടൽ... നല്ല രുചി... വറതരച്ചു വെച്ച കറിക്ക് സ്വാദും ഒന്ന് വേറെ....
തുടരും
Courtesy of Pic
By derivative work: Snowmanradio (talk)Ocyceros_griseus_-India-6.jpg: Lip Kee Yap - originally posted to Flickr as Malabar Grey-Hornbill (Ocyceros griseus) and uploaded to commons as Ocyceros_griseus_-India-6.jpg, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=5098256
No comments:
Post a Comment