Saturday, June 27, 2020

ഇഞ്ചി തൈകൾ വില്പനക്ക് ....

ഗുണനിലവാരം കൂടിയ ഇഞ്ചി തൈകൾ വില്പനക്ക് തയ്യാറായിരിക്കുന്നു. കോഴിക്കോട് പന്തീരാങ്കാവ് ആണ് സ്ഥലം.
     കേന്ദ്ര സർക്കാർ സ്ഥാപനമായ 'ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം' വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷി കൂടിയ "വരദ" ഇനത്തിൽപ്പെട്ട  ഇഞ്ചി ഇനം വളരെ മികച്ച രീതിയിൽ പച്ചഇഞ്ചിയ്ക്ക് ആയും ചുക്കിന് ആയും വിളവെടുക്കാവുന്നതാണ്. ആറ്  മാസം കൊണ്ട് പച്ചഇഞ്ചിയ്ക്ക് വേണ്ടിയും എട്ടു മാസത്തിനു ശേഷം  ചുക്കിന് വേണ്ടിയും വിളവെടുക്കാം.                    
     പറമ്പുകളിൽ തയ്യാറാക്കിയ വാരങ്ങളിലോ വീട്ടു വളപ്പിലും ടെറസിനുമുകളിലും തയ്യാറാക്കിയ ഗ്രോബാഗിലും പ്ലാസ്റ്റിക്ചാക്കിലുമോ തൈകൾ നടാവുന്നതാണ്.          
     നടുമ്പോൾ അടിവളമായി ജൈവവളങ്ങൾ ചേർക്കാം. കാലിവളം അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് അല്ലെങ്കിൽ ചകിരിച്ചോർ കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കാം. പിന്നീട് നാല്പത്തിയഞ്ച് ദിവസത്തെ ഇടവേളകളിൽ വളം നൽകാം. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം പുളിപ്പിച്ചതോ ജീവാമൃതമോ നൽകാം.                   
       ഗ്രോബാഗിലും ചാക്കിലും നടുമ്പോൾ വെള്ളം കെട്ടിനിൽക്കാതെ വാർന്നുപോകാനായി മണലോ മണൽ കിട്ടാത്ത സാഹചര്യത്തിൽ വളരെ വലിയതരി യുള്ള എം. സാന്റോ (കോൺക്രീറ്റിന് എടുക്കുന്നത്)ഉപയോഗിക്കാം. പറമ്പുകളിലെ വാരങ്ങളിൽ നടുമ്പോഴും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.              
        ഗുണനിലവാരം കൂടിയ ഇഞ്ചിവിത്ത് രോഗകീടബാധ ചെറുക്കാനുള്ള മരുന്നിൽ ട്രീറ്റ്‌ ചെയ്ത് പോട്ടിംഗ് മിശ്രിതം (മണ്ണ്, മണൽ, ചാണകപ്പൊടി)നിറച്ച അത്യാവശ്യം വലിപ്പമുള്ള പോളിത്തീൻ കവറുകളിൽ (8×8, 8×7)ആണ് തൈകൾ തയ്യാറാക്കിയിരിക്കുന്നത്.

No comments:

Google