മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്വന്തമായി അഞ്ചു ചട്ടിയിലെങ്കിലും കുറ്റികുരുമുളക് വളര്‍ത്തുകയാണെങ്കില്‍ ഒരു കുടുംബത്തിനാവശ്യമായ കുരുമുളക് ഉല്പാദിപ്പിച്ച് എടുക്കാനാകും. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുംസ്ഥല പരിമിതിയുള്ളവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. സാധാരണ കുരുമുളക് കൃഷിയ്ക്ക് താങ്ങുകാലുകളും മറ്റും ആവശ്യമാണ്. അതുകൊണ്ട് ജോലിയും കൃഷി ചെലവും കൂടും.
കുറ്റികുരുമുളക് നട്ട് ശരിയായ രീതിയില്‍ പരിപാലിച്ചാൽ ആദ്യ വര്‍ഷം തന്നെ തിരിയിടാന്‍ തുടങ്ങും. വര്‍ഷത്തില്‍ എല്ലാ ദിവസവും കുറ്റികുരുമുളക് ചെടിയില്‍ കായ്ഫലമുണ്ടായിരിക്കും. സാധാരണ കുരുമുളക് താങ്ങു മരത്തില്‍ വളരുന്നതുകൊണ്ട് ഉയരം കൂടുന്നതിനനുസരിച്ച് വിളവെടുപ്പ് ആയാസകരമായി തീരുന്നു. അതേ സമയം കുറ്റികുരുമുളകിന്റെ വിളവെടുപ്പ് വളരെ ലളിതമാണ്. വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് താമസം മാറ്റുമ്പോള്‍ കൊണ്ടുപോകാന്‍ എളുപ്പമാണ്. പൂച്ചെടികള്‍ക്കു കൊടുക്കുന്ന പരിപാലനം കൊടുത്താല്‍ മതി.
ഔഷധഗുണം
കുരുമുളക് നാവിലെത്തുമ്പോൾ ടേസ്റ്റ് ബഡ് (രുചിമുകുളങ്ങൾ) ആമാശയത്തിലെത്തിക്കുന്ന സന്ദേശം വഴി ആമാശയത്തിൽ ഹൈഡ്രോക്ളോറിക് ആസിഡിന്റെ സ്രവം വർദ്ധിക്കുന്നു. ഇത് ദഹനത്തെ ത്വരിതപെടുത്തുന്നു. പ്രോട്ടീൻ ഉൾപ്പെടുന്ന ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങൾ ദഹിപ്പിക്കുന്നതിനെ ഹൈഡ്രോക്ളോറിക് അത്യാവശ്യമാണ്. ഹൈഡ്രൊക്ളോറിക് ആസിഡിന്റെ ഉത്പാദനം ശരീരത്തിൽ കുറഞ്ഞാൽ ഭക്ഷ്യവസ്തുക്കൾ ആമാശയത്തിൽ അധികം സമയം ഇരിക്കുകയും നെഞ്ചെരിച്ചിൽ അഥവാ ദഹനക്കേട് ഉണ്ടാവുകയും ചെയ്യും. അല്ലങ്കിൽ അത് കുടലിലേക്ക് കടന്ന് ഉപദ്രവകാരിയായ ഗട്ട് ബാക്ടീരിയയുടെ പ്രവർത്തനം ഉണ്ടാവുകയും ഗ്യാസ്, വയറുകടി, മലബന്ധം മറ്റു അസ്വസ്ഥതകൾ എന്നിവയുണ്ടാക്കുന്നു.
വയറ്റിൽ (കുടലിന്റെ) ഗ്യാസ് ഉണ്ടാകുന്നത് തടയാനുള്ള കുരുമുളകിന്റെ ശേഷി കാലങ്ങൾക്കുമുൻപേ തെളിയിക്കപെട്ടതാണ്. ഹൈഡ്രോക്ളോറിക് ആസ്ഡിന്റെ ഉത്പാദനം ത്വരിതപെടുത്തുന്നതു വഴിയുള്ള മേൻമ, വിയർപ്പ് വർധിപ്പിക്കുന്നു. മൂത്രത്തിന്റെ അളവ് കൂട്ടുന്നു. ഇതെല്ലാം കുരുമുളകിന്റെ മേ?യാണ്.
കുരുമുളക് ഒരു നല്ല ആന്റി ഓക്സീഡന്റായും ആന്റീബാക്ടീരിയൽ ഏജന്റായും പ്രവർത്തിക്കുന്നു എന്ന് മാത്രമല്ല ദഹനേന്ദ്രിയ വ്യൂഹത്തിന്റെ ആരോഗ്യം മെച്ചപെടുത്തുന്നു. ഭക്ഷണത്തിലൂടെ മാത്രമല്ല കുരുമുളക് ഗുണം ചെയ്യുന്നത്. കുരുമുളക് കോണിന്റെ പുറംതോട് കൊഴുപ്പിനെ വിഘടിപ്പിച്ച് വണ്ണം കുറക്കുന്നു.
No comments:
Post a Comment