ഖബർസ്ഥാനിലെ മീസാൻ കല്ലുകൾ മൈ ലാഞ്ചി കാടുകൾ മൂടി അപ്രത്യക്ഷമായിരിക്കുന്നു. പ്രിയപ്പെട്ടവരുടെ ഖബറിന്റെ അടയാളപ്പെടുത്തലായ മീസാൻ എത്ര നോക്കിയിട്ടും കണ്ടില്ല... മൺമറഞ്ഞ എന്റെ പ്രിയപ്പെട്ടവർ ജീവിതത്തിലെ ഓട്ട പാച്ചിൽ മതിയാക്കി നിത്യ ശയനത്തിലാണ്. അവർ എന്നെ നോക്കി അടക്കം പറയുന്നുണ്ടാവാം... അവൻ വല്യ സുജായി വന്നിക്ക് ഒരിക്കൽ നീയും ഓടി ഓടി ഈ പള്ളിക്കാട്ടിൽ എത്തും.
മരണത്തിനെ പേടിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാനാണെനിക്കിഷ്ടം എന്റെ പ്രിയപ്പെട്ടവരെ വിട്ടു പോവുന്നത് മാത്രമാണ് എന്നെ നൊമ്പരപ്പെടുത്തുന്നത് ....
ജനിച്ചവർകൊക്കെ മരണം ഒരു അനിവാര്യ തയാണ് .... ഒരിക്കൽ എന്നെയും പള്ളിക്കാട്ടിലേക്കെടുക്കും പിന്നെ പേടിച്ചിട്ടെന്തിനാ..
✍🏻 ഫൈസൽ പൊയിൽക്കാവ്