അത്തി ഇത്തി അരയാൽ പേരാൽ എന്ന് കേട്ടിട്ടില്ലേ ... അതിലെ ഇത്തിമരത്തണലിൽ ഇരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. കൊയിലാണ്ടി നഗര മധ്യത്തിലെ കൊയിലാണ്ടി ബോയ്സ് സ്കൂൾ മുറ്റത്ത് ഒരു ഇത്തി മരം കാണാം . വളർന്നു പന്തലിച്ച് സ്കൂളിന്റെ ഐശ്വര്യമായി ആ മരമുണ്ട്. ( ഇത്തി കാണാത്തവർക്ക് സമയം കിട്ടുമ്പോൾ വന്നു കാണാം. )
ഈ മരം കൊയിലാണ്ടി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ ടീച്ചർ നട്ടിട്ട് ഇപ്പോൾ പത്തുവർഷം കഴിയുന്നു.
ഒരു തലമുറ ഒരു കാലം ഓർക്കുന്നത് സ്കൂൾ മുറ്റത്തെ മരത്തണലായിരിക്കാം. അതിന്റെ ചുവട്ടിൽ ഇരുന്ന് സൊറ പറഞ്ഞ് കടന്നുപോയ ഒരു ബാല്യം ...
ഇത്തി മരം എന്നു ഗൂഗിളിൽ സെർച്ച് ചെയ്താൽ നല്ലാരു ഇമേജ് ഗൂഗിളിന് പോലും കാണിച്ചു തരാൻ പറ്റുന്നില്ല എന്നയിടതാണ് ഷീബ ടീച്ചർ നഗര മധ്യത്തിൽ നട്ട ഇത്തി മരത്തിന്റെ പ്രസക്തിയേറുന്നത്..
ഷീബ ടീച്ചർ നിങ്ങൾ ഇവിടെ സ്കൂൾ മുറ്റത്ത് അടയാളപ്പെട്ടു കഴിഞ്ഞു. വരും തലമുറ ഇത്തി മരത്തിന്റെ ചുവട്ടിലിരുന്ന് ടീച്ചറെ ഓർക്കും ... തീർച്ച.
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ട് പരിപാലിക്കുന്നവർക്ക് പിൻതുടരാൻ പറ്റിയ മാതൃകയാണ് ഷീബ ടീച്ചർ.
✍🏻 ഫൈസൽ പൊയിൽക്കാവ്
No comments:
Post a Comment