വീണ്ടും ഒരു വയനാടൻ യാത്ര ഒത്തു വന്നു. താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക്. ചെറിയ ഒരു പേടി മനസ്സിലുണ്ടെങ്കിലും സാക്ഷാൽ പപ്പു വിനെ മനസ്സിൽ ധ്വാനിച്ച് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. ആദ്യമായാണ് ഡ്രൈവർ റോളിൽ ചുരം കയറുന്നത്. ഒമ്പതാം ഹെയർ പിൻ വളവും പിന്നിട്ടപ്പോൾ ഇതൊക്കെയെന്ത് എന്ന ഭാവം .. കുതിരവട്ടം പപ്പു വിന്റെ സിനിമാ ഡയലോഗ് പോലെ ... നീ സുലൈമാനല്ല ഹനുമാനാ എന്ന ഡയലോഗ് ഓർത്തു മനസ്സിൽ ചിരി പൊട്ടി.
നേരെ ബാണാസുര ഡാമിലേക്ക് യാത്ര തിരിച്ചു. ഇത്രയ്ക്ക് പ്രകൃതി ഭംഗിയുള്ള ഡാം സൈറ്റുകൾ കേരളത്തിൽ വിരലിൽ എണ്ണാവുന്നത്. ഫ്ലോട്ടിങ് സോളാർ പാനലുകൾ ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനവും നമുക്ക് അവിടെ കാണാം.
കോടമഞ്ഞ് താഴ് നിറങ്ങുന്ന പച്ചപ്പട്ട് പുതച്ച മലനിരകൾ എത്ര കണ്ടാലും മതിവരില്ല. ഡാമിലൂടെ ഒരു സ്പീഡ് ബോട്ട് സവാരി കൂടിയാവുമ്പോൾ നമ്മുടെ മനസ്സ് നിറയും.
കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ സഞ്ചരിച്ചാൽ പടിഞ്ഞാറത്തറ എത്തും. അവിടെ കബനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെയാണ് ബാണാസുര സാഗർ അണക്കെട്ട് പണിതിരിക്കുന്നത് ...
No comments:
Post a Comment