കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു,ഉരുളക്കിഴങ്ങ് മണ്ണിനടിയില് ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ മുകളിൽ ഉണ്ടാവുന്നു. ഇത് ഇപ്പോൾ പല സ്ഥലങ്ങളിലും അപൂർവ്വമായി കാണപ്പെടുന്നു.
ഉരുളക്കിഴങ്ങ് പോലെ തന്നെയുള്ള കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ടതാണ് അടതാപ്പ്. എയർപൊട്ടറ്റോ എന്നും അടതാപ്പ് അറിയപ്പെടുന്നു.ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും.വളരെയേറെ പോഷകമൂല്യം ഉള്ള വിള കൂടിയാണ് അടതാപ്പ്. ഈ കാരണത്താല്‍ തന്നെയാണ് ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്.
No comments:
Post a Comment