Thursday, July 15, 2021

സീറോ ഗ്രാവിറ്റി ( Zero Gravity )


അടുത്ത ജന്മം എന്താവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളു അത് സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലെ ഒരു ലോക ( പ്രപഞ്ച ) സഞ്ചാരിയാവണം. നമുക്ക് അറിയുന്നത് പോലെ അദ്ദേഹം കാണാത്ത സ്ഥലങ്ങൾ ഈ ദുനിയാവിൽ ഉണ്ടാവില്ല. ഇപ്പോഴിതാ അദ്ദേഹം ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പിലാണ്. യാത്ര സഫലമായാൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്പേസ് ടൂറിസ്റ്റ് ആവും അദ്ദേഹം.




ഒരു ഓണം കേറാ മൂലയിൽ ജനിച്ച സന്തോഷ് ജോർജ്ജിന്റെ നിശ്ചയദാർഢ്യം അത് മാത്രമാണ് അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ. വ്യത്യസ്തമായ ചിന്ത അതിനുവേണ്ടിയുള്ള പ്രയത്നം അത് നമ്മൾ സന്തോഷിൽ നിന്നും പഠിക്കണം. എല്ലാരും സഞ്ചരിക്കുന്ന പാത പിന്തുടരാതെ സ്വന്തമായി ഒരു പാത വെട്ടി തെളിയിച്ച് അതിലൂടെ യുള്ള പ്രയാണം എല്ലാവർക്കും ഒരു മാതൃകയാണ്. 

ചാനലിലൂടെയും യൂട്യൂബിലൂടെയും ലക്ഷകണക്കിനാളുകൾ അദ്ദേഹത്തിന്റെ യാത്രകൾ ആസ്വദിക്കുമ്പോൾ നമ്മൾ ഓർക്കുക ഇതൊന്നും ഒരു ദിവസം കൊണ്ടുണ്ടായതല്ല ...( Remember Rome was not built in a day ) 

 മഹത്തായ കാര്യങ്ങൾ സൃഷ്ടിക്കാൻ സമയത്തിന്റെ ആവശ്യകതയെ സാക്ഷ്യപ്പെടുത്തുന്ന പഴഞ്ചൊല്ല് പോലെ ......

✍🏻ഫൈസൽ പൊയിൽകാവ്


3 comments:

My3q8media said...

തീർച്ചയായും ലോകത്തെ നേരിൽ കണ്ട് മനസ്സിലാക്കിയ മലയാളി.
ആഗ്രഹത്തോടൊപ്പം കഠിനാദ്ധ്വാനവും,സാമ്പത്തികവും ആവശ്യമാണ്.

സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലുളളവരുടെ ഉപദേശങ്ങളും,ആശയങ്ങളും,നിർദ്ദേശങ്ങളും കേരളത്തിലെ ടൂറിസം വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയും.കേരളത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അറിയാൻ ടൂറിസം വകുപ്പ് നേരിട്ട് ശ്രമിക്കുന്നു എന്നുള്ളത് പ്രതീക്ഷ നൽകുന്ന വാർത്തയാണ്.

My3q8media said...

Good

Faisal Poilkav said...

വരും കാലങ്ങളിൽ പ്രതീക്ഷയ്ക്കു വഴിയുണ്ട്

Google