കാവുകൾ തേടിയുള്ള എന്റെ യാത്ര...
കുട്ടിക്കാലത്തു സർപ്പക്കാവുകൾ എന്നു കേൾക്കുന്നതേ എനിക്ക് പേടിയായിരുന്നു. .നാഗത്താന്മാരും യക്ഷിയും കൂളിയും ഒക്കെ വിഹരിക്കുന്നൊരിടം...ആരൊക്കെയോ പൊടിപ്പും തൊങ്ങലും വെച്ചുണ്ടാക്കിയ കഥകൾ തലമുറകൾ കൈമാറികൊണ്ടിരിക്കുന്നു...പകൽ പോലും വെളിച്ചം കയറാൻ മടിക്കുന്ന കാവുകളും അതിനോട് ചേർന്ന കുളവുമെല്ലാം നമ്മെ പേടിപ്പെടുത്തും..
ഇന്ന് മിക്ക കാവുകളും കോടാലിക്കും ജെസിബിക്കും ഇരയായി കഴിഞ്ഞു... ഇപ്പോൾ ഞാൻ ഒരു യാത്രയിലാണ് കാവുകൾ തേടിയുള്ള ഒരു യാത്ര... എന്റെ യാത്ര ഇപ്പൊ പൊയിൽകാവിൽ എത്തി നിൽക്കുന്നു... പേരിൽ തന്നെ 'കാവുള്ള' കേരളത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊയിൽകാവ് ..
കേരളത്തിലെ കാവുകൾ പലതും വംശനാശത്തിന്റെ വക്കിലാണെങ്കിലും,പ്രദേശവാസികളുടെ പരിശ്രമ ഫലമായി പൊയിൽകാവ് ഇപ്പോഴും അതിന്റെ പച്ചപ്പ് കാത്തു സൂക്ഷിക്കുന്നു.. പൊയിൽക്കാവ് ടൗണിൽ നിന്നും 600 മീറ്ററോളം പടിഞ്ഞാറോട്ട് നടന്നാൽ ഇവിടെ എത്തും. പന്ത്രണ്ട് ഏക്കറോളം വിസ്തൃതിയുണ്ട് ഈ കാവിനു.....ഏതു കൊടും ചൂടിലും കാവിനരികിൽ എത്തുമ്പോൾ മനസ്സും ശരീരവും ഒന്ന് തണുക്കും.പേരറിയാത്ത നിരവധി കാട്ടു മരങ്ങളും വള്ളിപ്പടർപ്പും ചുറ്റിനിൽക്കുന്ന ഈ കാനന ഭംഗി മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞു പോവില്ല...ഇടയ്ക്കൊക്കെ നാഗത്താന്മാരെയും കാണാം.. കാവിലെ വന്മരങ്ങളിൽ തലകീഴായി തൂങ്ങി കിടക്കുന്ന ആയിരകണക്കിന് കടവാതിലുകൾ സന്ധ്യക്ക് ആകാശത്തു കൂടെ പറന്നു പോവുന്നത് ഒരപൂർവ്വ കാഴ്ച തന്നെയാണ്...പരശുരാമൻ നിർമ്മിച്ച 108 ദുർഗ ക്ഷേത്രങ്ങളിൽ ഒന്നാണ് കാവിനുള്ളിലെ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരികളായ മാധവിക്കുട്ടിയും, സുഗതകുമാരിയും അവരുടെ എഴുത്തിലൂടെ ഒരു പാട് വര്ണിച്ച കാവുകൾ.. കാവുകൾ ഇല്ലാതെ അവരുടെ കഥകൾ പൂർണമാവില്ലെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. അത്രക്ക് മേൽ എഴുതിയിരിക്കുന്നു അവർ കാവിനെ കുറിച്ച്....
കാവുകൾ ഒരു നാടിന്റെ ആവാസ വ്യവസ്ഥയിൽ വരുത്തുന്ന സ്വാധിനം ചെറുതൊന്നുമല്ല. കേരളത്തിൽ ഇയ്യിടെ നടന്ന പഠനം അതിന്റെ തെളിവാണ്.കേരളത്തിൽ ഏറ്റവും നല്ല വായു ശ്വസിക്കാൻ പറ്റുന്നിടമായി പോയിൽകാവ് ഇടം നേടിയിരിക്കുന്നു..
ഒരു നാടിന്റെ സുകൃതമാണ് അവിടത്തെ കാവുകൾ... അത് നമ്മുടെ വരും തലമുറക്ക് ഒരു കേടുപാടും ഇല്ലാതെ കൈമാറുക അതാവട്ടെ നമ്മുടെ പ്രതിജ്ഞാ.,.
No comments:
Post a Comment