Monday, June 29, 2020

Egg Amino Acid : നല്ല ഒരു ജൈവ മിശ്രിതം


1, മുട്ട – നാടന്‍ കോഴിയുടെ മുട്ടയാണ്‌ നല്ലത്. ഫ്രഷ്‌ ആയ കേടുപാടുകള്‍ ഇല്ലാത്ത ഫ്രിഡ്ജില്‍ വെയ്ക്കാത്ത ഒരു മുട്ട ഇവിടെ ഉപയോഗിക്കുന്നു.
2, നാരങ്ങ – ഇതിന്റെ നീര് എടുക്കണം, മുട്ട മുങ്ങി കിടക്കുന്ന അളവില്‍ വേണം, ഏകദേശം 4-5 നാരങ്ങയുടെ നീര് ആവശ്യമായി വരും.
3, ശര്‍ക്കര – 30 ഗ്രാം മുതല്‍ 50 ഗ്രാം വരെ ആവശ്യമായി വരും, ഖര രൂപത്തിലുള്ള ശര്‍ക്കര എടുക്കുക
4, പ്ലാസ്റ്റിക് ജാര്‍ – കഴിവതും കുഴിവുള്ള , വിസ്താരം അധികമില്ലാത്ത ഒരെണ്ണം ഉപയോഗിക്കുക, വിസ്താരം കൂടിയാല്‍ നാരങ്ങ നീരിന്റെ അളവും അധികം വേണ്ടിവരും.
മുട്ട പ്ലാസ്റ്റിക്ക് ജാറില്‍ ഇറക്കി വെയ്ക്കുക, അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീര്‍ ഒഴിച്ച് ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. 15 ദിവസത്തിനുശേഷം ജാര്‍ തുറന്നു മുട്ട നന്നായി ഉടയ്ക്കുക, ശേഷം തുല്യ അളവില്‍ ശര്‍ക്കര ചേര്‍ക്കുക, വീണ്ടും ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. ഇനി ലഭിക്കുന്ന എഗ്ഗ് അമിനോ ആസിഡ് ഫില്‍ട്ടര്‍ ചെയ്തു സൂക്ഷിക്കുക, 1 മില്ലി മുതല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം.

No comments:

Google