ഒരിക്കൽ ഞാനും പോയിട്ടുണ്ട് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ ... ആവോളം ആസ്വദിച്ചിട്ടുണ്ട് അതിൻ്റെ മനോഹാരിത...കണ്ടു കൊതിതീർന്നിട്ടില്ല.. ഇനിയും കാണണം എന്ന് മനസ്സിൽ കുറിച്ചിട്ട ഒരിടം നഷ്ടമാവാൻ പോവുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത ആധി ..
ചാലക്കുടിക്ക് കിഴക്ക്, കേരളത്തിലെ ത്രിശ്ശുർ ജില്ലയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം (ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം).80 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ശ്വാസം എടുത്തുകളയും. ഉയർന്ന ശ്രേണികളിൽ നിന്ന് ശാന്തമായി ആരംഭിച്ച്, മരങ്ങൾ നിറഞ്ഞൊഴുകുന്ന ഒരു ജല പ്രവാഹം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം, ഇതിനെ "ഇന്ത്യയുടെ നയാഗ്ര" എന്ന് വിളിപ്പേരുണ്ട് .
ആന, കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, സാമ്പാർ, സിംഹവാലൻ കുരങ്ങ് , വേഴാമ്പൽ എന്നിവ ഈ പ്രദേശത്തെ വന്യജീവികളിൽ ഉൾപ്പെടുന്നു. അതിരപ്പിള്ളി-വായച്ചൽ പ്രദേശത്തെ 180 മീറ്റർ (590 അടി) ഉയരത്തിലുള്ള വനത്തിൽ മാത്രമാണ് നാല് ദക്ഷിണേന്ത്യൻ ഹോൺബില്ലുകൾ - ഗ്രേറ്റ് ഹോൺബിൽ (കേരളത്തിലെ സംസ്ഥാന പക്ഷി), മലബാർ പൈഡ് ഹോൺബിൽ, മലബാർ ഗ്രേ ഹോൺബിൽ, ഇന്ത്യൻ ഗ്രേ ഹോൺബിൽ ഒരുമിച്ച് താമസിക്കുന്നതായി കാണപ്പെടുന്നു. നിർദ്ദിഷ്ട 163-മെഗാവാട്ട് അതിരപ്പില്ലി ജലവൈദ്യുത പദ്ധതി നിർമ്മിച്ചാൽ, ഈ സവിശേഷ പക്ഷികൾ ഈ വനങ്ങളിൽ നിന്ന് അപ്രത്യക്ഷമായേക്കാം.
ഈ ജൂൺ 5 മറ്റൊരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി..ജൈവവൈവിദ്യ ത്തിൻ്റെ പ്രാധാന്യം ആയിരുന്നല്ലോ ഈ വർഷത്തെ മുദ്രാവാക്യം ...എന്തൊരു വിരോധാഭാസം .. ജൈവവൈവിദ്ധ്യത്തെ കുറിച്ച് പറയുന്ന പ്രധാന മന്ത്രീയും രാഷ്ട്രീയ നേതാക്കളും കേരളത്തിലെ ഏറ്റവും വലിയ ജൈവ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നു... ഈ കൊറോണ കാലത്തെങ്കിലും മാറിചിന്തിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമുക്ക് ആശിക്കാം ....
ആതിരപ്പിള്ളി നഷ്ടമാവുന്നതിനു മുൻപേ ഈ കാനന ഭംഗി കാണാത്തവർ ഒരിക്കലെങ്കിലും അത് പോയി കാണണം ...കൊറോണ കഴിഞ്ഞു ഭാഗ്യമുണ്ടെങ്കിൽ ഈ ഭംഗി നുകരാൻ നമുക്കും ഒരു യാത്ര പോയാലോ അവിടേക്ക് ?
ഫൈസൽ പൊയിൽകാവ്
ഫൈസൽ പൊയിൽകാവ്
3 comments:
😍👌👍
😍👌👍
😍👌👍
Post a Comment