Thursday, July 2, 2020
മുഞ്ഞ : മോരും മുഞ്ഞയും
കേരളത്തിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് മുഞ്ഞ. സുഗന്ധമുള്ള ഇലകളുള്ള ഈ സസ്യം ആയുർവേദത്തിൽ വിവിധ ഔഷധങ്ങൾക്കുപയോഗിക്കുന്നു. സംസ്കൃതം പേരായ അഗ്നിമന്ഥ എന്ന പേരിലും അറിയപ്പെടുന്നു. ദശമൂലത്തിൽ ഉപയോഗിക്കുന്ന ഒരു ഘടകമാണ് മുഞ്ഞയുടെ വേര്.
ശാസ്ത്രീയ നാമം: Premna serratifolia
ഉയർന്ന വർഗ്ഗീകരണം: Premna
റാങ്ക്: സ്പീഷീസ്
Wednesday, July 1, 2020
ഒരു ചൂരൽമല യാത്രാ ഡയറി
വർഷങ്ങൾ കുറേ കടന്നു
പോയിരിക്കുന്നു. എന്നാലും ചില യാത്രകൾ അങ്ങിനെയാണ് അത് നമ്മൾ ഇന്നലെ
പോയത്പോലെയിരിക്കും...അങ്ങിനെ ഒരു യാത്രയെ കുറിച്ചാണ് എഴുതുന്നത്..
ചൂരൽമല
, പേര് പോലെത്തന്നെ ഒരു മലമ്പ്രദേശം ..വയനാട് ജില്ലയിൽ സൂചി പാറയ്ക്കും
വെള്ളരിമലയ്ക്കും ഇടയിലായി ഒരു കൊച്ചു ഗ്രാമം.തേയിലത്തോട്ടങ്ങളാൽ
ചുറ്റപ്പെട്ട ഒരു നാട്..ചൂരൽമലയിലേക്കുള്ള യാത്ര നമ്മുടെ ആന വണ്ടിയിൽ
ആയിരുന്നത് കൊണ്ട് ശരിക്കും ആസ്വദിച്ചു... ചിലപ്പോഴൊക്കെ യാത്ര ബസുകളിലും
പോവണം അപ്പോഴാണ് അതിന്റെ ഒരു ഫീൽ നമുക്ക് മനസ്സിലാവൂ....
വയനാട്ടിലേക്കുള്ള യാത്രകൾ ഞാൻ അധികവും ബസുകളിൽ ആവാൻ ശ്രമിക്കാറുണ്ട്... യാത്രയിൽ ഉടനീളം നമ്മുടെ കണ്ണും കാതും തുറന്നിരിക്കണം..പറ്റുമെങ്കിൽ
ബസിന്റെ ഫ്രന്റ് സീറ്റ് തന്നെ തരപ്പെടുത്താൻ നോക്കണം...
ചൂരൽമല
യാത്രയിൽ ഭാഗ്യത്തിന് എനിക്ക് ഡ്രൈവറുടെ അടുത്തുള്ള സീറ്റ് തന്നെ
കിട്ടി.... അതി മനോഹരങ്ങളായ കാഴ്ചകൾ ബസിന്റെ ചില്ലിലൂടെ ഓടി മറയുന്നു...
തേയില തോട്ടങ്ങളും തോട്ടം തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന 'പാടികളും '
പുതുമയാർന്ന കാഴ്ചയാണ് ..
തേയില നുള്ളുന്ന സ്ത്രീകൾ പുറത്തു കെട്ടിയ കൊട്ടയുമായി വഴിയരികിൽ നിരനിരയായി നടന്നു നീങ്ങുന്നത് കാണാം...
എനിക്കിറങ്ങേണ്ടത് അവസാന സ്റ്റോപ്പിലാണ് . ബസ്സ് അവിടെവരെയുള്ളു എന്ന് ലിനൂബ് നേരത്തെ പറഞ്ഞിരുന്നു.. അവൻ എന്നെയും കാത്ത് സ്റ്റോപ്പിൽ തന്നെയുണ്ടായിരുന്നു...അവൻ എന്നെയും കൂട്ടി അവരുടെ പാടിയിലേക്ക് നടന്നു...
'പാടി ' എന്ന് പറഞ്ഞാൽ തേയില തൊഴിലാളികൾക്ക് മുതലാളിമാർ ഒരുക്കുന്ന താമസ സൗകര്യം... കുറെ മനുഷ്യർ ഒന്നിച്ചു താമസിക്കുന്ന ഒരിടം...എനിക്ക് പാടി എന്നുള്ള പേരുപോലും കൗതുകമുണർത്തി....ഞാൻ അവിടെ എത്തുന്ന കാര്യം നേരത്തെ ലിനൂബ് പറഞ്ഞിട്ടുണ്ടാവണം....അതുകൊണ്ട് തന്നെ ഒരപരിചിതത്യം എനിക്കനുഭവപെട്ടില്ല....എല്ലാരേയും നേരത്തെ അറിയുന്ന പോലെ... നാട്യങ്ങൾ അറിയാത്ത ആളുകൾ. എന്റെ പേരുപോലും അവർക്കറിയാം....
ചുരം കയറി വന്നതിന്റെ ചെറിയ യാത്രാ ക്ഷീണം ഉണ്ട്... ഡിസംബർ മാസമായതിനാൽ നല്ല തണുപ്പ് ... പാടിയിലെ ജീവിതം വ്യത്യസ്തമായ ഒരനുഭവമായിരുന്നു... ചെറിയ ചെറിയ മുറികൾ ...അതിൽ നിറയെ ആളുകൾ...അവരുടെ സാമൂഹിക ജീവിതം അതിനനുസരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നു....
തണുപ്പിനെ വകവെക്കാതെ ഒരു കുളി പാസ്സാക്കി ... വെള്ളം നല്ല ഐസ് പോലെ ...കുളി കഴിഞ്ഞപ്പോ ക്ഷീണമൊക്കെ പമ്പ കടന്നു...
നല്ല കപ്പയും ചിക്കനും ...പിന്നെ കാന്താരി മുളക് അരച്ച ചമ്മന്തിയും.... എന്റെ ടേസ്റ്റ് പോലും അവൻ അമ്മയോട് പറഞ്ഞെന്ന് എനിക്കുറപ്പായി...കുറെ നേരം അമ്മയുമായി അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.... ഒരു പാട് അനുഭവങ്ങൾ ....ചിലപ്പോഴൊക്കെ അങ്ങിനെയും ആളുകളെ കാണാം..അനുഭവങ്ങളിലൂടെ ജീവിതം കൊണ്ട് ഘോഷയാത്ര നടത്തിയവർ.
ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി ... ഇപ്പോൾ മൂടൽ മഞ്ഞിനാൽ കാഴ്ചകൾ മറയ്‌ക്ക പ്പെട്ടിരിക്കുന്നു...തേയില തോട്ടങ്ങളെ ചുറ്റി പോകുന്ന റോഡുകൾ...മല മടക്കുകൾ .വഴികളിൽ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു ...
തുടർന്നു വായിക്കുക ... https://mangroveskerala.blogspot.com/2020/07/blog-post_80.html
Tuesday, June 30, 2020
Monday, June 29, 2020
Egg Amino Acid : നല്ല ഒരു ജൈവ മിശ്രിതം
1, മുട്ട – നാടന്‍ കോഴിയുടെ മുട്ടയാണ് നല്ലത്. ഫ്രഷ് ആയ കേടുപാടുകള്‍ ഇല്ലാത്ത ഫ്രിഡ്ജില്‍ വെയ്ക്കാത്ത ഒരു മുട്ട ഇവിടെ ഉപയോഗിക്കുന്നു.
2, നാരങ്ങ – ഇതിന്റെ നീര് എടുക്കണം, മുട്ട മുങ്ങി കിടക്കുന്ന അളവില്‍ വേണം, ഏകദേശം 4-5 നാരങ്ങയുടെ നീര് ആവശ്യമായി വരും.
3, ശര്‍ക്കര – 30 ഗ്രാം മുതല്‍ 50 ഗ്രാം വരെ ആവശ്യമായി വരും, ഖര രൂപത്തിലുള്ള ശര്‍ക്കര എടുക്കുക
4, പ്ലാസ്റ്റിക് ജാര്‍ – കഴിവതും കുഴിവുള്ള , വിസ്താരം അധികമില്ലാത്ത ഒരെണ്ണം ഉപയോഗിക്കുക, വിസ്താരം കൂടിയാല്‍ നാരങ്ങ നീരിന്റെ അളവും അധികം വേണ്ടിവരും.
2, നാരങ്ങ – ഇതിന്റെ നീര് എടുക്കണം, മുട്ട മുങ്ങി കിടക്കുന്ന അളവില്‍ വേണം, ഏകദേശം 4-5 നാരങ്ങയുടെ നീര് ആവശ്യമായി വരും.
3, ശര്‍ക്കര – 30 ഗ്രാം മുതല്‍ 50 ഗ്രാം വരെ ആവശ്യമായി വരും, ഖര രൂപത്തിലുള്ള ശര്‍ക്കര എടുക്കുക
4, പ്ലാസ്റ്റിക് ജാര്‍ – കഴിവതും കുഴിവുള്ള , വിസ്താരം അധികമില്ലാത്ത ഒരെണ്ണം ഉപയോഗിക്കുക, വിസ്താരം കൂടിയാല്‍ നാരങ്ങ നീരിന്റെ അളവും അധികം വേണ്ടിവരും.
മുട്ട പ്ലാസ്റ്റിക്ക് ജാറില്‍ ഇറക്കി വെയ്ക്കുക, അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീര്‍ ഒഴിച്ച് ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. 15 ദിവസത്തിനുശേഷം ജാര്‍ തുറന്നു മുട്ട നന്നായി ഉടയ്ക്കുക, ശേഷം തുല്യ അളവില്‍ ശര്‍ക്കര ചേര്‍ക്കുക, വീണ്ടും ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. ഇനി ലഭിക്കുന്ന എഗ്ഗ് അമിനോ ആസിഡ് ഫില്‍ട്ടര്‍ ചെയ്തു സൂക്ഷിക്കുക, 1 മില്ലി മുതല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം.
Saturday, June 27, 2020
ഇഞ്ചി തൈകൾ വില്പനക്ക് ....
ഗുണനിലവാരം കൂടിയ ഇഞ്ചി തൈകൾ വില്പനക്ക് തയ്യാറായിരിക്കുന്നു. കോഴിക്കോട് പന്തീരാങ്കാവ് ആണ് സ്ഥലം. കേന്ദ്ര സർക്കാർ സ്ഥാപനമായ 'ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം' വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷി കൂടിയ "വരദ" ഇനത്തിൽപ്പെട്ട ഇഞ്ചി ഇനം വളരെ മികച്ച രീതിയിൽ പച്ചഇഞ്ചിയ്ക്ക് ആയും ചുക്കിന് ആയും വിളവെടുക്കാവുന്നതാണ്. ആറ് മാസം കൊണ്ട് പച്ചഇഞ്ചിയ്ക്ക് വേണ്ടിയും എട്ടു മാസത്തിനു ശേഷം ചുക്കിന് വേണ്ടിയും വിളവെടുക്കാം.
പറമ്പുകളിൽ തയ്യാറാക്കിയ വാരങ്ങളിലോ വീട്ടു വളപ്പിലും ടെറസിനുമുകളിലും തയ്യാറാക്കിയ ഗ്രോബാഗിലും പ്ലാസ്റ്റിക്ചാക്കിലുമോ തൈകൾ നടാവുന്നതാണ്.
നടുമ്പോൾ അടിവളമായി ജൈവവളങ്ങൾ ചേർക്കാം. കാലിവളം അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് അല്ലെങ്കിൽ ചകിരിച്ചോർ കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കാം. പിന്നീട് നാല്പത്തിയഞ്ച് ദിവസത്തെ ഇടവേളകളിൽ വളം നൽകാം. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം പുളിപ്പിച്ചതോ ജീവാമൃതമോ നൽകാം.
ഗ്രോബാഗിലും ചാക്കിലും നടുമ്പോൾ വെള്ളം കെട്ടിനിൽക്കാതെ വാർന്നുപോകാനായി മണലോ മണൽ കിട്ടാത്ത സാഹചര്യത്തിൽ വളരെ വലിയതരി യുള്ള എം. സാന്റോ (കോൺക്രീറ്റിന് എടുക്കുന്നത്)ഉപയോഗിക്കാം. പറമ്പുകളിലെ വാരങ്ങളിൽ നടുമ്പോഴും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.
ഗുണനിലവാരം കൂടിയ ഇഞ്ചിവിത്ത് രോഗകീടബാധ ചെറുക്കാനുള്ള മരുന്നിൽ ട്രീറ്റ് ചെയ്ത് പോട്ടിംഗ് മിശ്രിതം (മണ്ണ്, മണൽ, ചാണകപ്പൊടി)നിറച്ച അത്യാവശ്യം വലിപ്പമുള്ള പോളിത്തീൻ കവറുകളിൽ (8×8, 8×7)ആണ് തൈകൾ തയ്യാറാക്കിയിരിക്കുന്നത്.
Subscribe to:
Comments (Atom)




