Thursday, June 11, 2020

അതിരപ്പിള്ളിയും നമുക്ക് നഷ്ടമാവുമോ ?


ഒരിക്കൽ ഞാനും പോയിട്ടുണ്ട് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ ... ആവോളം ആസ്വദിച്ചിട്ടുണ്ട് അതിൻ്റെ  മനോഹാരിത...കണ്ടു കൊതിതീർന്നിട്ടില്ല.. ഇനിയും കാണണം എന്ന് മനസ്സിൽ കുറിച്ചിട്ട ഒരിടം നഷ്ടമാവാൻ പോവുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത ആധി ..

ചാലക്കുടിക്ക് കിഴക്ക്, കേരളത്തിലെ ത്രിശ്ശുർ  ജില്ലയിലാണ്  അതിരപ്പിള്ളി വെള്ളച്ചാട്ടം (ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം).80 അടി ഉയരമുള്ള ഈ  വെള്ളച്ചാട്ടം അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ശ്വാസം എടുത്തുകളയും. ഉയർന്ന ശ്രേണികളിൽ നിന്ന് ശാന്തമായി ആരംഭിച്ച്, മരങ്ങൾ നിറഞ്ഞൊഴുകുന്ന ഒരു ജല പ്രവാഹം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം, ഇതിനെ "ഇന്ത്യയുടെ നയാഗ്ര" എന്ന് വിളിപ്പേരുണ്ട് .

 ആന, കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, സാമ്പാർ, സിംഹവാലൻ കുരങ്ങ്  , വേഴാമ്പൽ എന്നിവ ഈ പ്രദേശത്തെ വന്യജീവികളിൽ ഉൾപ്പെടുന്നു. അതിരപ്പിള്ളി-വായച്ചൽ പ്രദേശത്തെ 180 മീറ്റർ (590 അടി) ഉയരത്തിലുള്ള വനത്തിൽ  മാത്രമാണ് നാല് ദക്ഷിണേന്ത്യൻ ഹോൺബില്ലുകൾ - ഗ്രേറ്റ് ഹോൺബിൽ (കേരളത്തിലെ സംസ്ഥാന പക്ഷി), മലബാർ പൈഡ് ഹോൺബിൽ, മലബാർ ഗ്രേ ഹോൺബിൽ, ഇന്ത്യൻ ഗ്രേ ഹോൺബിൽ ഒരുമിച്ച് താമസിക്കുന്നതായി കാണപ്പെടുന്നു. നിർദ്ദിഷ്ട 163-മെഗാവാട്ട് അതിരപ്പില്ലി ജലവൈദ്യുത പദ്ധതി നിർമ്മിച്ചാൽ, ഈ സവിശേഷ പക്ഷികൾ ഈ വനങ്ങളിൽ നിന്ന് അപ്രത്യക്ഷമായേക്കാം. 



ഈ ജൂൺ 5 മറ്റൊരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി..ജൈവവൈവിദ്യ ത്തിൻ്റെ പ്രാധാന്യം ആയിരുന്നല്ലോ ഈ വർഷത്തെ മുദ്രാവാക്യം ...എന്തൊരു വിരോധാഭാസം .. ജൈവവൈവിദ്ധ്യത്തെ കുറിച്ച് പറയുന്ന പ്രധാന മന്ത്രീയും രാഷ്ട്രീയ നേതാക്കളും  കേരളത്തിലെ ഏറ്റവും വലിയ ജൈവ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നു...  ഈ കൊറോണ കാലത്തെങ്കിലും മാറിചിന്തിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമുക്ക് ആശിക്കാം ....

ആതിരപ്പിള്ളി നഷ്ടമാവുന്നതിനു മുൻപേ ഈ കാനന ഭംഗി  കാണാത്തവർ ഒരിക്കലെങ്കിലും അത് പോയി കാണണം ...കൊറോണ കഴിഞ്ഞു ഭാഗ്യമുണ്ടെങ്കിൽ  ഈ ഭംഗി  നുകരാൻ നമുക്കും ഒരു യാത്ര പോയാലോ അവിടേക്ക്  ?

ഫൈസൽ പൊയിൽകാവ് 

Friday, June 5, 2020

നമ്മുടെ നാടിൻ്റെ നല്ല നാളെക്കായി സംഗമം റെസിഡൻസിലെ ഓരോ വീടുകളിലും വൃക്ഷ തൈകൾ  എത്തിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു... ഇന്ന് ഓരോ വീടുകളിലും വൃക്ഷതൈകൾ നട്ടപ്പോൾ നമ്മുടെ സംഗമം റെസിഡൻസിൻ്റെ  കൂട്ടായ്മയുടെ വിജയം   കൂടിയായിരുന്നു അത്. ഇനിയും ഒരു പാട് കാര്യങ്ങൾ ചെയ്യുവാനുളള ഊർജ്ജം പകരുന്നുണ്ട് അത്. ഭാവിയിൽ ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും നമുക്ക് കഴിയണം... 

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം നമുക്ക് ഓരോ വീടുകളിലും എത്തിക്കാൻ കഴിഞ്ഞു എന്നതിൽ ഉപരി എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.  നമ്മുടെ മക്കൾ വൃക്ഷ തൈകൾ വെക്കുന്നതിന്റെ ഫോട്ടോ ഗ്രൂപുകളിൽ പോസ്റ്റ് ചെയ്യാൻ എല്ലാര്ക്കും ആവേശമായിരുന്നു... കുട്ടികളിൽ ഇത് ഉണ്ടാക്കുന്ന ഒരു പരിസ്ഥിതി ബോധം ചെറുതല്ല എന്ന് നാം തിരിച്ചറിയണം.....നല്ല ഉത്തമ സാമൂഹ്യ ബോധമുള്ളവരായി നമുക്ക് അവരെ കൈ പിടിച്ചു ഉയർത്താൻ പറ്റണം .. അതിനു ഇങ്ങനെയുള്ള കൂട്ടായ്മകൾ കൂടിയേ തീരു....



Monday, June 1, 2020

കുട്ടികളുടെ ഓൺലൈൻ പഠനം - ചില ആശങ്കകൾ




ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട്  രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒരു ക്ലാസ് ടീച്ചർ എന്ന നിലയിൽ ഇവിടെ പങ്കുവെക്കുന്നു..

1 . കഴിയുന്നതും വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ മുടക്കമില്ലാതെ കുട്ടികളെ കാണിക്കുക.

2 . സ്മാർട്ഫോണുകൾ കഴിയുന്നതും കുട്ടികൾക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. പല കുട്ടികളും ഓൺലൈൻ ഗെയിം , ഇൻസ്റ്റാഗ്രാം എന്നിവക്ക് അഡിക്ട് ആവാൻ ചാൻസ് വളരെ കൂടുതൽ ആണ്..

3 . കഴിയുന്നതും സ്മാർട്ട് ഫോണിന് പകരം കമ്പ്യൂട്ടർ / ലാപ്ടോപ്പ് സൗകര്യം ഒരുക്കി കൊടുക്കുക.

4 . പാഠ പുസ്തകങ്ങൾ കുട്ടികൾക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ  നമ്മൾ ശ്രദ്ധിക്കുക..

5. അവരുടെ പഠന പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുക.

6 . ക്ലാസ് ടീച്ചറുമായി കുട്ടിയുടെ പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുക...







Sunday, May 31, 2020

നമുക്കും നടാം വീട്ടിൽ ഒരു വൃക്ഷതൈ

* സംഗമം റെസിഡന്റ്സ് *

നമുക്കും നടാം വീട്ടിൽ ഒരു വൃക്ഷതൈ 

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വീണ്ടും  ജൂൺ - 5. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നമ്മളും  വൃക്ഷ തൈ വിതരണത്തിനായി ഒരുക്കിയിരിക്കുന്നു.. താഴെ പറയുന്നതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ തൈ  തെരഞ്ഞെടുക്കാം.....

വൃക്ഷതൈ / പച്ചക്കറി തൈ 


  1. കറിവേപ്പ്
  2. അനാർ
  3. പാഷൻ ഫ്രൂട്ട്
  4. പപ്പായ
  5. രാമ തുളസി
  6. കൃഷ്ണ തുളസി
  7. പച്ചമുളക്
  8. വഴുതിന

* ഏതെങ്കിലും ഒരു ഐറ്റം മാത്രം തെരഞ്ഞെടുക്കുക 

Tuesday, May 26, 2020

പച്ചമുളക് - ഒരു കാർഷിക കൂട്ടായ്മ
  • യുവജനങ്ങൾക്കും വീട്ടമ്മമാർക്കും കൃഷിയെ ഒരു വരുമാന മാർഗ്ഗമായി മാറ്റാനുള്ള ഒരു കാർഷിക കൂട്ടായ്മയാണ് ' പച്ചമുളക് ' . ഈ കൂട്ടായ്മയിലൂടെ കൃഷി അറിവും ജൈവ കാർഷിക ഉത്പന്നങ്ങളുടെ കൈമാറ്റവും ലക്ഷ്യമിടുന്നു.
  • അടുക്കള തോട്ടം എന്നുള്ള മലയാളിയുടെ അന്യം നിന്ന് പോയ ശീലം തിരികെ കൊണ്ടുവരാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് .
  • നിങ്ങൾ ഒരു നല്ല കർഷകനോ കൃഷിയെ സ്നേഹിക്കുന്ന വ്യക്തിയോ ആണെങ്കിൽ ഈ കൂട്ടായ്മയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഈ കൂട്ടായ്മയിൽ അംഗമാവാം.


Join With Us

Sunday, May 24, 2020

വേപ്പ് ഓയിൽ നിന്ന് ജൈവ കീടനാശിനി എങ്ങനെ തയ്യാറാക്കാം?

ജൈവകൃഷിയുടെ ഏറ്റവും വലിയ ശത്രു കീടനാശിനികളാണ്. ഉയർന്ന വിളവ് ലഭിക്കുന്ന വിത്തുകളുണ്ടെങ്കിലും കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് നമ്മുടെ സസ്യങ്ങളെ സംരക്ഷിക്കാൻ നമ്മൾക്ക് കഴിയില്ല. കീടങ്ങളുടെ ആക്രമണം കുറയ്ക്കുന്നതിനോ കൊല്ലുന്നതിനോ വേപ്പ് എണ്ണ എങ്ങനെ സഹായിക്കുമെന്ന് നമുക്ക് നോക്കാം. 

വേപ്പിൻ എണ്ണയും വിവിധ ഗാർഹിക വിദ്യകളും സംയോജിപ്പിച്ച് സസ്യങ്ങളെ വർദ്ധിച്ചുവരുന്ന കീട ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് അമിതമായി ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങൾക്കും കാരണമായേക്കാം. ഒരു ലിറ്റർ വെള്ളത്തിൽ 10 മില്ലി എണ്ണ ചേർത്ത് സസ്യങ്ങളിൽ വേപ്പ് എണ്ണ തളിക്കാം.



How to prepare Organic Pesticide from Neem Oil ?


Simple steps to make Organic Pesticide

Step 1 : Prepare Soap Solution

Step 2 : Make Garlic Mixture

Step 3 : Pour Neem Oil 

Friday, May 22, 2020

പച്ചമുളക് - കാർഷിക കൂട്ടായ്മ

യുവ ജനങ്ങൾക്കും  വീട്ടമ്മമാർക്കും കൃഷിയെ ഒരു വരുമാന മാർഗമായി മാറ്റാനുള്ള പൊയിൽകാവ് മേഖലയിലെ ഒരു കാർഷിക കൂട്ടായ്മയാണ് ' പച്ചമുളക് ' . ഈ കൂട്ടായ്മയിലൂടെ കൃഷി അറിവും ജൈവ കാർഷിക ഉത്പനങ്ങളുടെ കൈമാറ്റവും  വിപണനവു ലക്ഷ്യമിടുന്നു.



നിങ്ങൾ ഒരു നല്ല കർഷകനോ  കൃഷിയെ സ്നേഹിക്കുന്ന വ്യക്തിയോ ആണെങ്കിൽ ഈ കൂട്ടായ്മയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഈ കൂട്ടായ്മയിൽ അംഗമാവാം.

Join With Us 

https://chat.whatsapp.com/FqWCg6YLZx53a96M1ynHOV


Google