Sunday, January 11, 2026

വീണ്ടും പച്ചപ്പിന്റെ മടിത്തട്ടിലേക്ക്: അട്ടപ്പാടി

  പ്രിയപ്പെട്ടവർക്കൊപ്പം ഒരു അട്ടപ്പാടി യാത്ര. കാറ്റും മലനിരകളും പുഴയും ചേർന്നൊരുക്കുന്ന വിസ്മയമായ അട്ടപ്പാടിയിലേക്കായിരുന്നു ഞങ്ങളുടെ ഇത്തവണത്തെ യാത്ര. പ്രിയപ്പെട്ടവർക്കൊപ്പം തമാശകളും പാട്ടുകളുമായി ഒരു ദിവസം. 

പാട്ടിൻ്റെ പാലാഴി തീർത്ത് മനോജ് മാഷ് അർബാനിയയിലെ യാത്ര അതി മനോഹരം. മുക്കാലി എത്തുന്നതുവരെ റോഡിന് ഇരുവശവുമുള്ള കാഴ്ചകൾ . താവളവും അഗളിയും പിന്നിട്ട് മുന്നോട്ട് പോകുന്തോറും വായുവിന് തണുപ്പേറി വന്നു.

മനോഹരമായ ഭവാനി പുഴയോരത്ത് കുറച്ച് നേരം. കേരളത്തിലെ ചുരുക്കം കിഴക്കോട്ട് ഒഴുകുന്ന നദികളിലൊന്നായ ഭവാനിയുടെ തെളിഞ്ഞ വെള്ളത്തിൽ ഇറങ്ങി ഉരുളൻ കല്ലുകൾ പെറുക്കി ഷീബ ടീച്ചർ . 


തുടരും... 

No comments:

Google