Monday, August 18, 2025

ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ



ഇന്ന് മുഹമ്മദ് അബ്ബാസിൻ്റെ ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകം വായിച്ചു തീർന്നപ്പോൾ ഞാനും ഒരു ഉന്മാദിയായി തീർന്ന പോലെ...


സ്കൂളിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ കയ്യിൽ നിന്നും വീണ പേനയെടുക്കാൻ ഒന്നു കുനിഞ്ഞതായിരുന്നു ഊര ഞെട്ടി ഒരടി നടക്കാൻ പറ്റാത്ത അവസ്ഥ. 

ബാഗിൽ നിന്നും മുഹമ്മദ് അബ്ബാസിൻ്റെ ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകം കൈയ്യിലെടുത്ത് വായന തുടങ്ങി.

എപ്പോഴോ മുറിഞ്ഞു പോയ വായന ഇന്നു പൂർത്തിയായി....


വായന ഇത്രമേൽ ഒരാളിൽ സ്വാധീനം ചെലുത്തുമോ എന്ന് നമുക്ക് അത്ഭുതം തോന്നും അമ്മാതിരിയാണ് ഇതിൽ അബ്ബാസ് എഴുതി വെച്ചിരിക്കുന്നത്. അബ്ബാസ് വായിച്ച പല  കഥകളും ഞാനും  വായിച്ചിട്ടുണ്ട്... അന്നൊന്നും അനുഭവിക്കാത്ത ഒരു പ്രത്യേകത ഈ പുസ്തക വിവരണത്തിനുണ്ട്. അബ്ബാസിനെ വായിക്കുമ്പോൾ  കഥയേത് ജീവിതമേതെന്ന്  തിരിച്ചറിയാൻ കഴിയാത്ത ഒരു വല്ലാത്ത അവസ്ഥയിലേക്ക് വായനക്കാരൻ എത്തും..

അത്രമേൽ സംഭവ ബഹുലമായിരുന്നല്ലോ അബ്ബാസിൻ്റെ ജീവിതവും ... അതു കൊണ്ടിയിരിക്കാം അബ്ബാസിൻ്റെ ഭാഷയ്ക്കും ഒരു പ്രത്യേകതയുണ്ട് ....

ഒ.വി വിജയൻ്റെ കടൽ തീരത്ത്, മാധവികുട്ടിയുടെ സുന്ദരിയായ മകൾ, കാരൂരിൻ്റെ പൂവമ്പഴം, എൻ.എസ് മാധവൻ്റെ കപ്പിത്താൻ്റെ മകൾ, ചന്ദ്രമതിയുടെ അഞ്ചാമൻ്റെ വരവ്, ശിഹാബുദ്ധീൻ പൊയ്ത്തുംകടവിൻ്റെ മഞ്ഞുകാലം 

ഈ കഥകളൊക്കെ നമ്മൾ വെറുതെ വായിക്കുമ്പോൾ അബ്ബാസ് സ്വന്തം ജീവിതത്തിലൂടെ അത് അനുഭവിക്കുകയായിരുന്നു.


✍️ ഫൈസൽ പൊയിൽക്കാവ്



No comments:

Google