ജടായുവും സമ്പാതിയും സൂര്യനെ തൊടാൻ മത്സരിച്ചു പറന്നതും ജടായുവിന്റെ ചിറകുകൾ അതി തീക്ഷ്ണമായ സൂര്യപ്രകാശത്താൽ കത്താൻ തുടങ്ങിയപ്പോൾ സമ്പാതി അനിയനെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചതും .... ഈ കഥ ടീച്ചർ ക്ലാസ്സിൽ വിവരിക്കുമ്പോൾ ക്ലാസ്സ് നിശ്ചലമായിരുന്നു.... പിൻ ഡ്രോപ് സയലൻസ് എന്ന് പറയാറില്ലെ അതു തന്നെ.
Wednesday, February 2, 2022
ജടായുപ്പാറ
Monday, December 27, 2021
ഒരു നിലമ്പൂർ ഡയറി
കോഴിക്കോട് നിന്നും വളരെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന നിലമ്പൂർ ... കോഴിക്കോട് മാവൂർ വഴി നിലമ്പൂരിലേക്ക് ... ദേശാടന പക്ഷികളുടെ താവളമായ മാവൂരിലെ കോൾ നിലങ്ങൾ ... ഒരു കാലത്ത് മാവൂരിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച ഗ്വാളിയോർ റയോൺസ് ഫാക്ടറി...
ഓടി മറയുന്ന കാഴ്ചകൾ ഒട്ടനവധി.... കാണാനുള്ള കണ്ണും അറിയാനുള്ള മനസ്സും കൂടിയുണ്ടെങ്കിൽ ഈ യാത്ര നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാകും...
നിലമ്പൂർ കാടുകൾ തേക്കുകൾക്ക് പ്രശസ്തമാണ് .നല്ല വളക്കൂറുള്ള മണ്ണും മഴ ലഭ്യതയും നിലമ്പൂർ കാടുകൾ തേക്കുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഇത് തിരിച്ചറിഞ്ഞ കനോലി സായിപ്പിന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിലമ്പൂരിൽ ഇന്ന് നമ്മൾ കാണുന്ന കനോലി തേക്ക് പ്ലോട്ട് ...
വശ്യ മനോഹരമായ പ്രകൃതി അതു തന്നെയാണ് നിലമ്പൂരിനെ വ്യത്യസ്തമാക്കുന്നത് ...
കാടും മലകളും പുഴകളും അരുവികളും യഥേഷ്ടമുണ്ടിവിടെ ... കേരളത്തിൽ മലപ്പുറം ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിന് ഇനിയും ഒരുപാട് സാധ്യതകളുണ്ട് ... വളരെ നന്നായി പരിപാലിക്കപ്പെടുന്ന തേക്ക് മ്യൂസിയവും ഔഷധ ഉദ്യാനവും ബട്ടർഫ്ലൈ പാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പാടു വിജ്ഞാനപ്രദമാണ് .... യാത്ര അറിവിന് വേണ്ടി കൂടി ആണെങ്കിൽ ഇന്ന് തന്നെ നിങ്ങൾ പോകാനുദ്ദേശിക്കുന്ന സ്ഥല പേരിൽ നിലമ്പൂരും കുറിച്ചിടുക.
യാത്ര ചെയ്യുക എന്നത് ആദിമ കാലം മുതൽ തന്നെ മനുഷ്യരിൽ ട്രാൻസ്ക്രൈബ് ചെയ്യപ്പെട്ട ജീനിലെ ഒരു ഘടകമാണ് . അവസരം കിട്ടുമ്പോഴെല്ലാം യാത്ര ചെയ്യുക ... അത് നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.
✍🏻 ഫൈസൽ പൊയിൽക്കാവ്
Monday, December 13, 2021
ചെമ്പരത്തി വരിക്ക
ഓറഞ്ച് നിറത്തിൽ തുടുത്തിരിക്കുന്ന ചെമ്പരത്തി വരിക്ക എന്നും ചക്കപ്രേമികളുടെ ഇഷ്ട ഇനമാണ്. ഈ നാടൻ ചക്ക ഇനം ഇന്ന് ജീവിച്ചിരിക്കുന്നതു തന്നെ കേരള കാർഷിക സർവകലാശാലയുടെ ഭാഗമായ സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ തണലിലാണ്.
1986ലാണു കൊട്ടാരക്കര സദാനന്ദപുരത്ത് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. പുരയിടതോട്ടങ്ങളുടെ ഗവേഷണമായിരുന്നു ലക്ഷ്യം. ജില്ലയിലെ എല്ലാ മേഖലകളിലും ഗവേഷണ കേന്ദ്രം പുരയിടങ്ങളിലെ വിളകളെക്കുറിച്ചു സർവേ നടത്തി. 1996ൽ പേരയം സ്വദേശി രാജു ആന്റണിയുടെ വീട്ടിലെ ചെമ്പരത്തി വരിക്കയുടെ പ്ലാവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഈ പ്ലാവ് ഗവേഷണ വിഷയമായി.
ഗ്രാഫ്റ്റ് ചെയ്ത തൈകൾ സ്വന്തം തോട്ടത്തിൽ വളർത്തിയെടുത്തു. 2011ൽ ചക്കയുടെ ഗുണം നാട് അറിഞ്ഞു തുടങ്ങി. 2014ൽ സ്റ്റേറ്റ് വെറൈറ്റി റിലീസ് കമ്മിറ്റി ചക്കയ്ക്ക് അപ്രൂവൽ നൽകി. റജിസ്ട്രേഷൻ ലഭിച്ചതോടെ വിപണിയിലേക്കു പ്ലാവിൻ തൈകൾ വിതരണത്തിന് എത്തിത്തുടങ്ങി. ഓരോ വർഷവും 1500–2000 ഗ്രാഫ്റ്റ് തൈകൾ ഇവിടെ നിന്നു വിതരണം ചെയ്യുന്നു. പതിനായിരത്തിലധികം തൈകൾ ഇതുവരെ വിറ്റഴിഞ്ഞു. ഗ്രാഫ്റ്റ് ചെയ്തു നട്ടുവളർത്തിയ അഞ്ച് ചെമ്പരത്തി വരിക്ക പ്ലാവുകൾ സദാനന്ദപുരത്തെ ഗവേഷണ കേന്ദ്രം പരിസരത്തുണ്ട് ഇവയാണു മാതൃവൃക്ഷം
ചെമ്പരത്തി വരിക്കയുടെ തൈകൾ മുക്കം മാമ്പറ്റ കൃഷി കേന്ദ്രത്തിൽ ലഭ്യമാണ്. വില: 210 /- രൂപ
ഫോൺ: 81 130 130 81
Thursday, December 9, 2021
Friday, December 3, 2021
പുലാസൻ
Wednesday, October 27, 2021
ജംബോട്ടിക്കാബ (മര മുന്തിരി ) തൈകൾ
ജംബോട്ടിക്കാബയുടെ (മര മുന്തിരി ) ആറ് ഇനം തൈകൾ ഇപ്പോൾ കൃഷി കേന്ദ്രത്തിൽ ലഭ്യമാണ്.
ചെറിയ ഇലകളോട് കൂടി വളരുന്ന ഒരു സസ്യമാണ് ബ്രസീലിയൻ സ്വദേശിയായ ജംമ്പോട്ടിക്കാബ.
തടിയോടു പറ്റിച്ചേർന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഇത് കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉൾഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികൾ, പാനീയങ്ങൾ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.
കേരളത്തിൽ ജമ്പോട്ടിക്ക പല വെറൈറ്റികൾ ലഭ്യമാണ്. കായ്ഫലം ഓരോ ഇനങ്ങളെയും ആശ്രയിച്ചിരിക്കുന്നു.. വിത്തിൽ നിന്ന് മുളപ്പിച്ച തൈകൾ മൂന്നു വർഷം കൊണ്ടു കായ്ക്കുന്നു എന്നതാണ് ഒരു കാരണം, അത്പോലെ വർഷം മുഴുവൻ ഇതിൽ നിന്ന് കായ് ഫലം ലഭിക്കുന്നു. Red, black എന്ന രണ്ടു ഇനങ്ങൾ ഇവയിൽ ഉണ്ട്.
വെയിൽ അധികം ഇഷ്ടപ്പെടുന്ന ഇവയ്ക്ക് വെള്ളം താരതമ്യേന കുറവാണ് നല്ലത്. മറ്റു സാധാരണ അടിവളങ്ങൾ തന്നെ ജംബോട്ടിക്കയ്ക്കും നൽകാം.
എക്‌സർലേറ്റ്, ഗ്രിമൽ, റെഡ് ഹൈ ബ്രീഡ്, ബവു- I, ഫുജാങ് ,ഒബ്ളാൻഗെറ്റ
തുടങ്ങിയ ഇനങ്ങളാണ് മുക്കം മാമ്പറ്റ കൃഷി കേന്ദ്രത്തിൽ ലഭിക്കുന്നത്.
Monday, September 27, 2021
പിട്ടി - ലക്ഷദ്വീപിലെ പക്ഷി സങ്കേതം
കടൽ പക്ഷികൾ മാത്രം അധിവസിക്കുന്ന ഒരു പക്ഷി തുരുത്താണ് പിട്ടി.ഇന്ത്യയിലെ അധികം അറിയപ്പെടാത്ത എന്നാൽ പ്രാധാന്യം ഏറെയുള്ള പക്ഷി സങ്കേതം ആണ് ഇത്. വളരെ കുറഞ്ഞ ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ചെറിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് ലക്ഷദ്വീപിലെ പിട്ടി പക്ഷി സങ്കേതം. ഈ ദ്വീപിനു പക്ഷിപിറ്റി എന്നും പേരുണ്ട്. ഇവിടെ ജനവാസമില്ല. പക്ഷി സങ്കേതം ആയി പ്രഖ്യാപിച്ചതിനു പുറമേ ഒരു പ്രധാന പക്ഷി മേഖല കൂടി ആണ് അത്. പക്ഷികളുടെയും മറ്റ് ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടി തരം തിരിക്കപ്പെട്ടിട്ടുള്ള അന്തർദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് പ്രധാന പക്ഷി മേഖല.
പിറ്റിയിലേക്കുള്ള യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്. ലക്ഷദ്വീപിലെ ഫോറസ്റ്റ് അധികൃതരുടെ കൂടെ ഒരു ഇടത്തരം മീൻ പിടുത്തബോട്ടില്‍ ഞങ്ങള്‍ യാത്ര തിരിച്ചു.
പിറ്റിയിലേക്കുള്ള യാത്രയിൽ ഉടനീളം ഡോൾഫിനുകളുടെ കൂട്ടത്തേയും പറക്കും മത്സ്യങ്ങളെയും കണ്ടു. പിറ്റി ദ്വീപിലേക്ക് അടുക്കുന്തോറു സമുദ്രത്തിന് ആഴം കുറഞ്ഞു വന്നു. ദ്വീപിൽ നിന്നും പത്തിരുന്നുറ് മീറ്റർ അകലെ മാറി ബോട്ട് നങ്കൂരമിട്ടു. പിറ്റിയുടെ തീരത്തു മുഴുവൻ പാറക്കെട്ടുകൾ നിറഞ്ഞതാണ്.
ദൂരെ നിന്ന് നോക്കുമ്പോഴെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പക്ഷികളെ കാണാം.
പിറ്റിയിൽ ഒരു മരത്തണൽ പോലുമില്ല.. മണൽ പരപ്പ് മാത്രം. നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കാൽ തട്ടി പക്ഷി മുട്ടകൾ പൊട്ടും. കടൽ പക്ഷികൾ പലതും നിലത്ത് മണലിൽ തന്നെയാണ് മുട്ടയിടുന്നതെന്നുള്ള അറിവ് ആദ്യമായിട്ടായിരുന്നു. വെള്ള നിറത്തില്‍ പിങ്ക് പുള്ളികളുള്ള മുട്ടകള്‍ ആണ് കൂടുതലും. കടലാള പക്ഷിയുടെ മുട്ടകള്‍ ആണ് ഇവ.
പാറക്കൂട്ടങ്ങളിലൊക്കെ പക്ഷി കാഷ്ഠത്തിന്റെ വലിയ കൂനകൾ കാണാം. പിറ്റിയിലെ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി മുട്ടകൾ തേടിയെത്തുന്ന മുക്കുവരും മറ്റൊന്നു സന്യാസി ഞണ്ടുകളുമാണ്.
എന്റെ ലക്ഷദ്വീപ് യാത്രാനുഭവം എന്ന പുസ്തകത്തിൽ നിന്ന്👆




