നമ്മുടെ നാട്ടിൽ ജിമ്മിക്കി കമ്മൽ എന്നും ഇംഗ്ലീഷിൽ ബിഷപ്പ് ക്രൗൺ എന്നും വിളിക്കപ്പെടുന്ന കാപ്സിക്കോ വിഭാഗത്തിൽ പെടുന്ന ഒരു മുളകിനമാണ് ഇത്.
Wednesday, March 23, 2022
Monday, March 21, 2022
ബാക്ക് ബെഞ്ചുകാർ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവർ
*ബാക്ക് ബെഞ്ച് അത്ര മോശം ബെഞ്ചല്ല*
Wednesday, March 16, 2022
ചീര ചേമ്പ്
ചേമ്പ് പോലെ തോന്നുന്ന ചെടിയാണ് ചീര ചേമ്പ്. കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചീര എന്നാണ് ഇതിനെ പറയുന്നത് .ഇത് വളരെ രുചികരമായ കറി വിഭവമാണ് .മറ്റ് ചേമ്പുകളെ പോലെ ഇത് ചൊറിയില്ല എന്നതാണ് ഇതിന്റെ പ്രത്യകത. രണ്ട് തരത്തിലുള്ള ചീര ചേമ്പുകളാണുള്ളത് പച്ച തണ്ട് ഉള്ളതും കറുത്ത തണ്ട് ഉള്ളതും വലിയ പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് തഴച്ച് വളരും ഇതിന്റെ ഇലയും തണ്ടും പോഷക സമൃദ്ധമാണ് ഒരിക്കൽ തൈ നട്ടാൽ കരുത്തോടെ വളർന്ന് ഒരു പാട് തൈകൾ ഉണ്ടാകും.
കറിക്ക് തണ്ടും ഇലയും കിട്ടും തറയിലും ഗ്രോബാഗിലും വളർത്താം തറയിൽ വളർത്തിയിൽ പരന്ന് പന്തലിച്ച് ഉണ്ടാകും ചേമ്പിന്റെ അടിയിൽ കിളിർക്കുന്ന തൈക്കൾ വേരോടെ പറിച്ച് മാറ്റി നടാം സാധാരണ ചേമ്പ് നടുന്നത് പോലെയാണ് ഇത് നടേണ്ടത് .അധികം മൂപ്പില്ലാത്ത ഇലകൾ തണ്ടോടുകൂടി ചുവട്ടിൽ നിന്ന് മുറിച്ചെടുത്ത് ഇല ഭാഗം നല്ല പോലെ കഴുകി ' തണ്ടിന്റെ മുകളിലുള്ള പാടപോലെയുള്ള ഭാഗം നീക്കം ചെയ്യ്ത ചെറുതായിട്ട് അരിഞ്ഞ് കറി തയ്യാറാക്കാം തോരനും കറിയും സ്വാദിഷ്ടമായ മറ്റു വിഭവങ്ങും ഉണ്ടാക്കാൻ കഴിയും..ഇതിൽ ഒരു പാട് വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുന്നതു കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കും, രക്തസമ്മർദ്ദം കുറയ്ക്കും, ശരീരഭാരം കുറയ്ക്കും ചർമ്മം സംരക്ഷിയ്ക്കും, കാഴ്ച വർദ്ധിപ്പിക്കും, പ്രമേഹം നിയന്ത്രിക്കും,യുവത്വം നിലനിർത്തും.
Tuesday, March 15, 2022
അഗസ്ത്യ ചീര
പാലിൽ ഉള്ളതിനേക്കാൾ ഇരട്ടി vitamin A യും vitamin b യും അടങ്ങിയിട്ടുണ്ട് ഇതിന്റെ പൂവും ഇലകളും കറി വയ്ക്കാൻ നല്ലതാണ് വളരെ ഔഷധഗുണങ്ങൾ ഉള്ളതും ആന്റി ഓക്സിജൻ അടങ്ങിയിട്ടുള്ളതു മാണ്
ഇതിന്റെ വേരും ഇലകളും തൊലിയും ഇളം കായും വളരെ ഔഷധഗുണമുള്ളതാണ് ചെറുതിലെ തന്നെ ഇത് പൂക്കും.
ഗുണങ്ങൾ
- ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.
- പൂവിൽ ജീവകം ബി, സി.
- വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം.
- ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്.
- ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം.
Saturday, March 12, 2022
My Travel Diary - Kadalundi
കടലും പുഴയും അതിരിടുന്ന കടലുണ്ടി പക്ഷിസങ്കേതം. കോഴിക്കോട് ടൗണിൽ നിന്നും പത്തിരുപത് കിലോമീറ്റർ സഞ്ചരിച്ചാൽ കടലുണ്ടിയിൽ എത്താം. തീവണ്ടി മാർഗ്ഗം വരുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു അഞ്ഞൂറു മീറ്റർ കാൽ നടയായി സഞ്ചരിക്കാനുള്ള ദൂരമേയുള്ളു ഇവിടേക്ക്.
ദേശാടനകിളികൾ കൂടു കൂട്ടുന്ന കണ്ടൽ കാടുകളാൽ സമൃദ്ധമാണിവിടം. ഇവിടത്തെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞു വരുന്നേയുള്ളു...
യാത്രകൾ എന്നും നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... മനസ്സിന് നവോന്മേമേഷം നൽകുന്ന ടോണിക്കാണ് ഓരോ യാത്രയും... വൈകുന്നേരങ്ങളിൽ കടലുണ്ടി പുഴയിലൂടെ ഒരു ബോട്ട് യാത്ര കൂടി ആവുമ്പോൾ ഓരോ സഞ്ചാരിയുടെയും മനസ്സു നിറയും..
വില്ലേജ് ടൂറിസത്തിന് അനന്ത സാധ്യതയുള്ള ഒരിടമാണ് കടലുണ്ടി പക്ഷിസങ്കേതം എന്ന് നിസ്സംശയം പറയാം .. . മണൽ തിട്ടകളിൽ പോക്കുവെയ്ൽ കായുന്ന ദേശാടന കിളികൾ യാത്രയിൽ ഉടനീളം കാണാം. നമ്മൾ കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ ഇവിടത്തെ പ്രകൃതി ഭംഗി നമുക്ക് ആവോളം ആസ്വദിക്കാം..
ഇടക്കിടെ പാളത്തിലൂടെ പോകുന്ന തീവണ്ടി ശബ്ദം മാത്രമേ നമ്മെ കുറച്ചെങ്കിലും അലോസരപ്പെടുത്തു....
Photo courtesy : Ambili , HSST OMANOOR.
റെയിൽവെ പാലത്തിനടിയിലൂടെ ബോട്ട് മുന്നോട്ട് പോവുമ്പോൾ നമ്മെ നൊമ്പരപെടുത്തുന്ന ഒരു കാഴ്ചയുണ്ട്. 2001 ജൂൺ 22-ന് മദ്രാസ് മെയിൽ പാളം തെറ്റി ഈ പാലത്തിൽ നിന്നാണ് താഴേക്ക് മറിഞ്ഞത് . അതിന്റെ ശേഷിപ്പായി പഴയ പാലത്തിന്റെ തൂണുകൾ ഇന്നുമുണ്ടവിടെ.. ആ ദുരന്തത്തിൽ കുറേ പേരുടെ ജീവൻ നഷ്ടപ്പെട്ടു. ജീവിച്ചു കൊതി തീരുമുമ്പെ നമ്മെ വിട്ടു പോയ അവരുടെ ആത്മാക്കൾ ...
ഇവിടത്തേ നിബിഡമായി വളരുന്ന പ്രാന്തൽ കണ്ടലുകളെ പറ്റി പറയുമ്പോൾ കല്ലേ പൊക്കുടൻ നമ്മുടെ ഓർമ്മ പഥത്തിലെത്തും... കണ്ടലുകൾക്ക് മാത്രമായി ഉഴിഞ്ഞു വെച്ചതായിരുന്നല്ലോ അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്ന കണ്ടൽക്കാടു ക്കിടയിൽ എന്റെ ജീവിതം എന്ന പുസ്തകം വായിച്ചിരിക്കേണ്ടത് തന്നെയാണ് . പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ കാടുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ആ പുസ്തകത്തിൽ ഉടനീളം നമുക്ക് കാണാൻ കഴിയും.
പച്ചനിറത്തിൽ തൂങ്ങി നിൽക്കുന്ന പ്രാന്തൻ കണ്ടലിന്റെ കായ്കൾ യഥേഷ്ടം കാണാം .. നമ്മുടെ മുരിങ്ങക്കയോട് വളരെ സാദൃശ്യമുണ്ട് അതിന്റെ കായ്കൾക്ക് . അതിന്റെ പ്രജനന മാർഗ്ഗവും ഈ വിത്ത് തന്നെ ...
കൊക്ക് വർഗ്ഗത്തിൽ പെട്ട വെള്ളരി കൊക്ക്, സാരസ കൊക്ക് , ചേര കൊക്ക് എന്നിവ ഇവിടെ യഥേഷ്ടം കാണാം.
ഇടക്കിടെ മീൻ പിടിക്കാൻ മുങ്ങാംകുഴിയിടുന്ന നീർകാക്കളും , ബോട്ടിനൊപ്പം നീന്തുന്ന പള്ളത്തിയും ഒരുക്കുന്ന ദൃശ്യ വിസ്മയം വാക്കുകൾക്കതീതമാണ് .....
തുടരും....
Wednesday, February 2, 2022
ജടായുപ്പാറ
ജടായുവും സമ്പാതിയും സൂര്യനെ തൊടാൻ മത്സരിച്ചു പറന്നതും ജടായുവിന്റെ ചിറകുകൾ അതി തീക്ഷ്ണമായ സൂര്യപ്രകാശത്താൽ കത്താൻ തുടങ്ങിയപ്പോൾ സമ്പാതി അനിയനെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചതും .... ഈ കഥ ടീച്ചർ ക്ലാസ്സിൽ വിവരിക്കുമ്പോൾ ക്ലാസ്സ് നിശ്ചലമായിരുന്നു.... പിൻ ഡ്രോപ് സയലൻസ് എന്ന് പറയാറില്ലെ അതു തന്നെ.
Monday, December 27, 2021
ഒരു നിലമ്പൂർ ഡയറി
കോഴിക്കോട് നിന്നും വളരെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന നിലമ്പൂർ ... കോഴിക്കോട് മാവൂർ വഴി നിലമ്പൂരിലേക്ക് ... ദേശാടന പക്ഷികളുടെ താവളമായ മാവൂരിലെ കോൾ നിലങ്ങൾ ... ഒരു കാലത്ത് മാവൂരിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച ഗ്വാളിയോർ റയോൺസ് ഫാക്ടറി...
ഓടി മറയുന്ന കാഴ്ചകൾ ഒട്ടനവധി.... കാണാനുള്ള കണ്ണും അറിയാനുള്ള മനസ്സും കൂടിയുണ്ടെങ്കിൽ ഈ യാത്ര നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാകും...
നിലമ്പൂർ കാടുകൾ തേക്കുകൾക്ക് പ്രശസ്തമാണ് .നല്ല വളക്കൂറുള്ള മണ്ണും മഴ ലഭ്യതയും നിലമ്പൂർ കാടുകൾ തേക്കുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഇത് തിരിച്ചറിഞ്ഞ കനോലി സായിപ്പിന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിലമ്പൂരിൽ ഇന്ന് നമ്മൾ കാണുന്ന കനോലി തേക്ക് പ്ലോട്ട് ...
വശ്യ മനോഹരമായ പ്രകൃതി അതു തന്നെയാണ് നിലമ്പൂരിനെ വ്യത്യസ്തമാക്കുന്നത് ...
കാടും മലകളും പുഴകളും അരുവികളും യഥേഷ്ടമുണ്ടിവിടെ ... കേരളത്തിൽ മലപ്പുറം ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിന് ഇനിയും ഒരുപാട് സാധ്യതകളുണ്ട് ... വളരെ നന്നായി പരിപാലിക്കപ്പെടുന്ന തേക്ക് മ്യൂസിയവും ഔഷധ ഉദ്യാനവും ബട്ടർഫ്ലൈ പാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പാടു വിജ്ഞാനപ്രദമാണ് .... യാത്ര അറിവിന് വേണ്ടി കൂടി ആണെങ്കിൽ ഇന്ന് തന്നെ നിങ്ങൾ പോകാനുദ്ദേശിക്കുന്ന സ്ഥല പേരിൽ നിലമ്പൂരും കുറിച്ചിടുക.
യാത്ര ചെയ്യുക എന്നത് ആദിമ കാലം മുതൽ തന്നെ മനുഷ്യരിൽ ട്രാൻസ്ക്രൈബ് ചെയ്യപ്പെട്ട ജീനിലെ ഒരു ഘടകമാണ് . അവസരം കിട്ടുമ്പോഴെല്ലാം യാത്ര ചെയ്യുക ... അത് നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.
✍🏻 ഫൈസൽ പൊയിൽക്കാവ്

.jpeg)
