ഞാവൽ പഴം ആളൊരു കേമനാണ്
നമ്മുടെ റോഡിൽ തണൽ മരങ്ങളായി കാണുന്ന നിത്യ ഹരിത വൃക്ഷ മാണ് ഞാവൽ
നമ്മുടെ പറമ്പുകളിൽ സുലഭമായി രുന്നു ഞാവൽ മരം ഞങ്ങളൊക്കെ കുട്ടികാലത്തു ഞാവൽപഴം സീസൺ ആയാൽ അവ തേടി നടക്കും നമ്മുടെ പള്ളി പറമ്പിലും മക്കാട് കുന്നതും ഒക്കെ മരം കേറി അവ പറിച്ചെടുത്തു കഴുകി ഉപ്പു ചേർത്ത് കഴിക്കുമായിരുന്നു ആ അതൊക്കെ ഒരു കാലം
പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്നു ഒന്നാണ് ഞാവൽ പഴം പുരാതന ഭാരതത്തിന്റെ പുകൾ പെറ്റ ഒട്ടേറെഅത്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷാമാണ് ഞാവൽഅറിയപെടുന്നത്
മറ്റു തണൽ മരങ്ങളെ അപേക്ഷിച്ചു വളരെയേറെ ദീർഘയൂസള്ള മരമാണ് ഞാവൽ 120വർഷം വരെയാണ് അതിന്റെ ആയുസ്സ് മുറിച്ചു മാറ്റിയാലും പൊടിച്ചു വളരുന്ന ഒന്നാണ് ഞാവൽ
കീടാണുക്കളിൽ നിന്ന് വളരെ പ്രധിരോധ മുള്ള മരമാണ് ഞാവൽ ചെറിയ ചവർപ്പുകലർന്ന മധുരമാണ് ഞാവൽ പഴങ്ങൾ കഴിച്ചു വളരെയധികം ഔഷധ ഗുണങ്ങളുള്ള പഴം കഴിച്ചാൽ നാവിൽ അതിന്റെ കറ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം
വൃക്ഷത്തിന്റെ ഇല കായ കാമ്പ് കുരു എന്നിവ ഔഷധാ ങ്ങളായി ഉപയോഗിക്കുന്നു
ഞാവൽ പഴത്തിന്റെ കുരു ഉണക്കി പൊടിച്ചത് പ്രേമേഹതിന്നു മരുന്നായി ഉപയോഗിക്കുന്നു
ഇത്രയൊക്കെ ഗുണഫലങ്ങളുള്ള കായ ആയിരുന്നിട്ടും നമ്മുടെ പല സ്ഥലങ്ങളിലും തണൽ വൃക്ഷമായി വളർത്തിവരുന്ന ഇതിന്റെ കായകൾ ആരാലും ശേഖരിച്ചുപയോഗിക്കപ്പെടാതെ നിലത്തുവീണ് നശിച്ചുപോവുന്നത് ദുരിതക്കാഴ്ചയാണ്.
ഞാവല്‍പ്പഴം കഴിക്കാത്തവര്‍ ഉണ്ടോ? എങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഞാവല്‍പ്പഴം നല്‍കുന്നത്. ദിവസവും ഒരു ദിവസവും ഒരു ഞാവല്‍പ്പഴം കഴിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നിങ്ങള്‍ തന്നെ വാചാലരാവും. കാണാന്‍ ഭയങ്കര സുന്ദരനാണ് ഞാവല്‍. കാണാന്‍ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ഞാവല്‍. പല ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവല്‍.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കരുത് എന്നുള്ളതാണ് ഞാവലിന്റെ ആകെയുള്ള ദോഷം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഞാവല്‍പ്പഴം കഴിക്കരുത്.
വിദേശ പഴങ്ങൾക്ക് പിറകെ നമ്മൾ നെട്ടോട്ടം ഓടുമ്പോൾ നമ്മുടെ നാട്ടിലെ നാടൻ പഴങ്ങളെ മറക്കാതിരിക്കുക......
No comments:
Post a Comment