ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.
നടീല്‍ രീതി
നല്ല സൂര്യപ്രകാശമുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് നിത്യ വഴുതനയ്ക്ക് പറ്റിയത്.നന്നായി കിളച്ചൊരുക്കിയ മണ്ണിൽ ഒന്നരടി ആഴത്തിലു വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് മൂടിയ ശേഷം വിത്തുകളോ തൈകളോ നടാവുന്നതാണ്. ഒരു തടത്തില്‍ പരമാവധി രണ്ടു തൈകളാണ് നടേണ്ടത്. ജൈവ രീതിയിലുള്ള വളങ്ങളും ജൈവ കൂട്ടുകളും ചേര്‍ത്തു കൊടുക്കാം. വള്ളികള്‍ പടരാന്‍ നേരത്ത് പന്തല്‍ ഇട്ടു കൊടുക്കണം. ഒരിക്കല്‍ നട്ടു കഴിഞ്ഞാല്‍ ചെടിയുടെ വിത്ത് മണ്ണില്‍ കിടന്ന് വീണ്ടും തനിയെ വളര്‍ന്നു വരും. മട്ടുപ്പാവിലും ഗ്രോ ബാഗിലും ഇത് വളര്‍ത്താവുന്നതാണ്.
നിത്യ വഴുതനയുടെ നല്ല വിത്ത് സംഘടിപ്പിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. സാധാരണ പച്ചക്കറി വിത്തുകള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇതിന്റെ വിത്ത് കിട്ടാന്‍ സാധ്യത കുറവാണ്. നിത്യ വഴുതന കൃഷി ചെയ്യുന്നവരുടെ അടുക്കല്‍ നിന്നും കാര്‍ഷിക സര്‍വ്വകലാശാലകളുടെ വിവിധ ക്യാമ്പസുകളില്‍ നിന്നും വിത്തുകള്‍ ലഭിക്കും. ഒന്നോ രണ്ടോ കായ്കള്‍ ചെടിയില്‍ നിറുത്തി ഉണക്കിയാല്‍ ലഭിക്കുന്ന വിത്ത് അടുത്ത കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്.
എപ്പോള്‍ വിളവെടുക്കാം...
ചെടി നട്ടു കഴിഞ്ഞാല്‍ അത് വളര്‍ന്നു വരാന്‍ 40 ദിവസമാണ് വേണ്ടത്. ഇതിന്റെ തണ്ടിന് സാധാരണ വള്ളികളെക്കാള്‍ വലിപ്പം കുറവാണ്. മരത്തിലോ ചുള്ളിക്കമ്പിലോ ഒക്കെ പടര്‍ന്ന് കയറും. ന്നായി പരിപാലിച്ചാലല്‍ 40 ദിവസത്തിനകം തന്നെ ഇത് പൂവിട്ടു തുടങ്ങും. പൂക്കള്‍ കായ്കളാകാന്‍ 4 ദിവസമെടുക്കും. ആദ്യനാള്‍ നൂല്‍പ്പരുവത്തിലായിരിക്കും. രണ്ടാം നാള്‍ തിരിപ്പരുവത്തിലും മൂന്നാം നാള്‍ കാന്താരി പരുവത്തിലും നാലാം നാള്‍ കരിപ്പരുവത്തിലും എന്നാണ് പൊതുവെ കര്‍ഷകര്‍ക്കിടയിലെ ചൊല്ല്. അഞ്ചാം നാള്‍ കായ പഴുത്ത് തുടങ്ങും. പഴുത്താല്‍ കറിക്ക് കൊള്ളില്ല. നാരായി പോകും. നല്ല വളര്‍ച്ചയുള്ള ചെടിയില്‍ നിന്നും ദിവസേന കാല്‍ കിലോ വരെ കായ ലഭിക്കും.
❤️❤️❤️നിത്യ വഴുതന വിഭവങ്ങള്‍: നിത്യ വഴുതന കൊണ്ടുള്ള വിഭവങ്ങള്‍ ഏതതൊക്കെയാണെന്ന് പരിചയപ്പെടാം. തോരന്‍, തീയല്‍, ബിരിയാണി, മെഴുക്കു പുരട്ടി തുടങ്ങിയ വിഭവങ്ങള്‍ നിത്യ വഴുതന ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്.
❤️❤️❤️❤️അറിഞ്ഞിരിക്കേണ്ട കാര്യം: മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ത്തി വെള്ളത്തില്‍ ഇടുക. കായ്ക്കുള്ളിലെ റെസിന്‍ എന്ന പശ പോകാന്‍ ഇത് നല്ലതാണ്. ഈ ദ്രാവകമടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. അല്‍പം പരിശ്രമിച്ചാല്‍ നിത്യവും ഒരു കറിക്കുള്ള വക നിത്യ വഴുതന തരും.
#മുറ്റത്തെകൃഷിയറിവുകൾ..
No comments:
Post a Comment