പവിഴമല്ലി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്ന ഓർമ്മ ശ്രീനിവാസൻ തകർത്ത് അഭിനയിച്ച സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ പാട്ടു ശകലമാണ് .
" പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും പുഴകളും
പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം.. "
വീട്ടിൽ ഞാൻ നട്ടുവളർത്തിയ പവിഴമല്ലി ഇപ്പോൾ പൂത്തുലഞ്ഞു പുഷ്പവൃഷ്ടി തുടങ്ങിയിരിക്കുന്നു..
രാത്രി സമയത്ത് വിടരുന്നതിനാൽ ഇതിന് രാത്രിമുല്ല ( night jasmine )യെന്നും പേരുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിൽ വെളിച്ചത്തിന് എന്ത് വെളിച്ചം എന്നു പറയുന്നത് പോലെ പാതിരാമുല്ല വിടരുന്ന നേരമുള്ള മണത്തിന്റെ മണം അത് ഒന്നനുഭവിക്കണം ... എന്റെ സാറേ......
ഹൈന്ദവപുരാണങ്ങളിൽ ഈ മരത്തെപ്പറ്റി പരാമർശമുണ്ട്. സഖിയായ സത്യഭാമയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ ദേവലോകത്ത് നിന്നു കൊണ്ടുവന്ന വൃക്ഷമാണത്രേ ഇത്. ( കടപ്പാട്: വിക്കി)
വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ വളരുന്നു. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്‌ണകാലത്ത് ഇലകൾ പൊഴിയുകയും പുതിയ ഇലകൾ വരികയും ചെയ്യും. സുഗന്ധമുള്ള ഇതിന്റെ പൂക്കൾ രാത്രി വിരിയുകയും പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്തിന് നേർത്ത പവിഴത്തിന്റെ നിറം ആണ് . അത് കൊണ്ടാണത്രെ ഇതിന് പവിഴമല്ലി എന്ന പേര്.
ഏതായാലും ഞാനിപ്പോൾ പെരുത്ത് സന്തോഷിക്കുന്നു കാരണം എന്റെ വീട്ടിലും പവിഴമല്ലി പൂത്തുലഞ്ഞ് തുടങ്ങിയിരിക്കുന്നു...
✍🏻 ഫൈസൽ പൊയിൽക്കാവ്
No comments:
Post a Comment