മൊബൈൽ ഫോണിൽ നിർമ്മിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആപ്പുകളുടെ ഉപയോഗം ദിനംപ്രതി കൂടി വരുന്നു. ആപ്പിൾ ഫോണിൽ ഉപയോഗിക്കുന്ന സിരി (SIRI ) , ഗൂഗിളിന്റെ ഗൂഗിൾ അസിസ്റ്റന്റ് , മൈക്രോസോഫ്റ്റിന്റെ കോർട്ടാന ( Cortana ) ഇവയൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആപ്പുകളാണ്. ഭാവിയിൽ വരാൻ പോകുന്ന AI ആപ്പുകൾ നമ്മുടെ ജീവിതം ഇനിയും വലിയ തോതിൽ മാറ്റി മറിച്ചുകൂടെന്നില്ല. മൊബൈലിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികളെ അടിസ്ഥാനമാക്കി നമ്മുടെ മനസ്സ് വായിക്കുന്ന ആപ്പുകൾ. ഒരാളെ ഫോണിൽ വിളിക്കാൻ തോന്നുമ്പോഴേക്ക് അയാളെ വിളിച്ചു കഴിഞ്ഞിരിക്കും ഈ നെക്സ്റ്റ് ജനറേഷൻ മൈൻഡ് റീഡർ ആപ്പുകൾ.. നമുക്ക് ഇഷ്ടം തോന്നുന്നവരെയൊക്കെ ആപ്പ് വിളിക്കാൻ തുടങ്ങിയാൽ ഉള്ള പൊല്ലാപ്പ് ഒന്നാലോചിച്ച് നോക്ക് .. കുടുംബ കലഹത്തിന് പിന്നെ അധികം താമസമുണ്ടാവില്ല 😀
ലോകത്തിലെ ഏറ്റവും വലിയ പരസ്യദാതാവായ ഗൂഗിൾ പരസ്യം കാണിക്കാൻ ഉപയോഗിക്കുന്ന ആഡ്സെൻസ് (Adsense) പ്രോഗ്രാമിനെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും നമ്മൾ കാണുന്ന വെബ് ഉള്ളടക്കത്തിനെ ആസ്പദമാക്കിയാണ് ആഡ്സെൻസ് പ്രവർത്തിക്കുന്നത്. അതു പോലെ നമ്മുടെയൊക്കെ മനസ്സ് വായിക്കാൻ കഴിവുള്ള ന്യൂ ജെൻ മൈൻഡ് റീഡർ AI ആപ്പുകളുടെ കാലം അതി വിദൂരമല്ല..
ജാഗ്രതൈ ....
ഫൈസൽ പൊയിൽക്കാവ്
No comments:
Post a Comment